ടി എൻ സ്മാരക പുരസ്കാരം സമർപ്പിച്ചു

ടി എൻ സ്‌മാരക പുരസ്കാരം മുടിയേറ്റകലാകാരൻ കിഴക്കേ വാരനാട്ട് നാരായണക്കുറുപ്പിന് സമ്മാനിച്ചു

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനിയും സിപിഐ നേതാവുമായിരുന്ന ടി എൻ നമ്പൂതിരിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള ടി എൻ നമ്പൂതിരി പുരസ്‌കാരം മുടിയേറ്റ കലാകാരൻ കിഴക്കേ വാരനാട്ട് നാരായണക്കുറുപ്പിന് ഡോ വി രാമൻകുട്ടി നമ്മാനിച്ചു. സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ നടന്ന ടി എൻ നമ്പൂതിരി അനുസ്മരണ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു . ജില്ലാ എക്സിക്യൂട്ടീവ് അംഗം പി മണി, മണ്ഡലം സെക്രട്ടറി എൻ കെ ഉദയ പ്രകാശ്, അഡ്വ രാജേഷ് തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: