ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാട്ടൂർ, കാറളം, മുരിയാട്, പറപ്പൂക്കര ഗ്രാമ പഞ്ചായത്തുകളിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, 100 % വിജയം കരസ്ഥമാക്കിയ സ്കൂളുകളേയും ആദരിച്ചു. കാട്ടുങ്ങച്ചിറ പി ടി ആർ മഹലിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.
സിനിമാ ആർട്ടിസ്റ്റും നേരമ്പോക്ക് ഫെയിം താരവുമായ രാജേഷ് തമ്പുരു, തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. സുധീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് ജെ. ചിറ്റിലപ്പിള്ളി, അമ്പിളി വേണു, എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ബി. പവിത്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഡി.നെൽസൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അംബുജ രാജൻ, അജയൻ തറയിൽ എന്നിവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വൃന്ദ അജിത്ത് കുമാർ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖിൽ നന്ദിയും പറഞ്ഞു.















