ഡ്രൈ ഡേ ദിനത്തിൽ വൻ മദ്യവേട്ട; 35 കുപ്പി വിദേശമദ്യവുമായി കോണത്തുകുന്ന് സ്വദേശി അറസ്റ്റിൽ
ഇരിങ്ങാലക്കുട: ഡ്രൈ ഡേ ദിനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ . കോണത്തുകുന്ന് പാങ്ങോട് സുനിൽകുമാർ (57) നെയാണ് 35 കുപ്പി വിദേശമദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഡ്രൈ ഡേ ദിനത്തിൽ മദ്യം ലഭ്യമല്ലാത്ത സാഹചര്യം മുതലെടുത്ത് ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായി കരുതി വെച്ചതായിരുന്നു ഈ ശേഖരം.
ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വത്സൻ കെ.കെ, ദിബോസ് ഇ.പി, ചന്ദ്രൻ സി.കെ, സിവിൽ എക്സൈസ് ഓഫീസർ ഷനൂജ് ടി.എസ് എന്നിവരും ഉണ്ടായിരുന്നു.
വരും ദിവസങ്ങളിൽ മേഖലയിൽ കർശനമായ റെയ്ഡുകൾ തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചിട്ടുണ്ട്.















