കാർഷികമേഖലയ്ക്ക് ഊന്നൽ നൽകി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പദ്ധതി രൂപീകരണ സെമിനാർ

കാർഷിക മേഖലയ്ക്കും ഭവന നിർമ്മാണത്തിനും ഊന്നൽ നൽകി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പദ്ധതി രൂപീകരണ വികസനസെമിനാർ

ഇരിങ്ങാലക്കുട : കാർഷിക മേഖലയ്ക്കും ഭവന നിർമ്മാണത്തിനും ഊന്നൽ നൽകി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026- 27 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണവികസന സെമിനാർ. ബ്ലോക്ക് ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ബി പവിത്രൻ പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ജെ ഡിക്സൻ, ജോസ് ജെ ചിറ്റിലപ്പിള്ളി, അമ്പിളി വിജയൻ, സി ബി ഷക്കീല ടീച്ചർ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി എസ് മനു, കെ കെ ശിവൻകുട്ടി, സരള വിക്രമൻ, ബീന സുരേന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് നിമിഷ ശ്രീനിവാസൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ , അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി ഡി നെൽസൻ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി കെ കെ നിഖിൽ നന്ദിയും പറഞ്ഞു.

Please follow and like us: