എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന മുന്നേറ്റ ജാഥ തുടങ്ങി

എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന മുന്നേറ്റ ജാഥ തുടങ്ങി

ഇരിങ്ങാലക്കുട : എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന മുന്നേറ്റ ജാഥ തുടങ്ങി. മാപ്രാണം സെൻ്ററിൽ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. അൽഫോൻസ തോമസ് അധ്യക്ഷയായി. മന്ത്രി ആർ ബിന്ദു ക്യാപ്റ്റനും സി പി ഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് വൈസ് ക്യാപ്റ്റനും എൽഡിഎഫ് മണ്ഡലം കൺവീനർ മാനേജരുമാണ്. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ സുധീഷ്, മന്ത്രി ആർ ബിന്ദു, വി എ മനോജ് കുമാർ, എൻ കെ ഉദയപ്രകാശ്, ടി കെ വർഗീസ്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഗിരിഷ് മണപെട്ടി, രാജു പാലത്തിങ്കൽ, എം ബി രാജു എന്നിവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ കരുവന്നൂരിൽ നിന്ന് പര്യടനം തുടങ്ങി ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറിൽ സമാപിക്കും.

Please follow and like us: