എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 6 ന് ഇരിങ്ങാലക്കുടയിൽ

എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 6 ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : എൽഡിഎഫ് സർക്കാരിൻ്റെ മൂന്നാം തുടർഭരണത്തിന് വിളംബരമായി സംസ്ഥാനത്ത് നടത്തുന്ന തെക്കൻ മേഖല ജാഥയ്ക്ക് ഫെബ്രുവരി 6 ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകും. മൂന്ന് മണിക്ക് മുനിസിപ്പൽ മൈതാനിയിലാണ് സ്വീകരണ സമ്മേളനം നടക്കുകയെന്ന് സംഘാടക സമിതി കൺവീനർ ഉല്ലാസ് കളക്കാട്ട്, ട്രഷറർ വി എ മനോജ്കുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഗവ ബോയ്സ് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ ജാഥയെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിക്കും. സംസ്ഥാനത്തും ജില്ലയിലും മണ്ഡലത്തിലും ഉണ്ടായ വികസന മുന്നേറ്റവും കേന്ദ്രത്തിൻ്റെ ജനവിരുദ്ധ നയങ്ങളും ബജറ്റിൽ കേരളത്തോടുള്ള അവഗണനയും വിശദീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജാഥ സംഘടിപ്പിക്കുന്നത്. ഘടകകക്ഷി നേതാക്കളായ ടി കെ വർഗ്ഗീസ് മാസ്റ്റർ, രാജു പാലത്തിങ്കൽ, ഗിരീഷ് മണപ്പെട്ടി, അഡ്വ പാപ്പച്ചൻ വാഴപ്പിള്ളി, റഷീദ് കാട്ടൂർ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: