പൂമംഗലം വെങ്ങാട്ടുപിള്ളി ശ്രീമഹാദേവക്ഷേത്രത്തിൽ ശ്രീമദ് ശിവപുരാണ എകാദശാഹമഹായജ്ഞം ഫെബ്രുവരി 3 മുതൽ

പൂമംഗലം വെങ്ങാട്ടുംപിള്ളി ശ്രീമഹാദേവക്ഷേത്രത്തിൽ ശ്രീമദ് ശിവപുരാണ എകാദശാഹ മഹായജ്ഞം ഫെബ്രുവരി 3 മുതൽ 14 വരെ

ഇരിങ്ങാലക്കുട : പൂമംഗലം വെങ്ങാട്ടുംപിള്ളി ശ്രീമഹാദേവ ക്ഷേത്രത്തിലെ ശ്രീമദ് ശിവപുരാണ എകാദശാഹ മഹായജ്ഞം ഫെബ്രുവരി 3 മുതൽ 14 വരെ നടക്കും. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി ഒന്നിനും ശിവരാത്രി 15 ന് കാഴ്ച ശീവേലി, പഞ്ചവാദ്യം, തായമ്പക, വിളക്കിനെഴുന്നള്ളിപ്പ് എന്നീ പരിപാടികളോടെ ആഘോഷിക്കും. 3 മുതൽ 14 വരെ നടക്കുന്ന എകാദശാഹ മഹായജ്ഞത്തിന് തിരുവെങ്കിടപുരം ഹരി കുമാർ യജ്ഞത്തിന് നേതൃത്വം നൽകുമെന്ന് ക്ഷേത്രം ഭരണ സമിതി സെക്രട്ടറി യു ചന്ദ്രശേഖരൻ , സേവാസമിതി പ്രസിഡണ്ട് പി വി വിജയൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ശിവപുരാണ പാരായണം, പ്രഭാഷണം, പ്രസാദ ഊട്ട്, കലാപരിപാടികൾ എന്നിവ യജ്ഞദിനങ്ങളിൽ നടക്കും. സംഘാടകരായ ഷാജി മംഗലത്ത്, ചന്ദ്രൻ തീതായ്, ഊരാളൻ യു മധു, ഉപദേഷ്ടാവ് എടതിരിഞ്ഞി മന കൃഷ്ണ കുമാർ നമ്പൂതിരി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: