മുരിയാട് സീയോനിൽ കൂടാരത്തിരുന്നാൾ ജനുവരി 29 മുതൽ
ഇരിങ്ങാലക്കുട : മുരിയാട് എംപറർ എമ്മാനുവൽ ചർച്ച് (സീയോൻ) സംഘടിപ്പിക്കുന്ന കൂടാരത്തിരുന്നാളിൻ്റെ പ്രധാന ചടങ്ങുകൾ ജനുവരി 29, 30 തീയതികളിൽ നടക്കും. 29 ന് വൈകീട്ട് 4ന് ബൈബിൾ സംഭവങ്ങളെ ആധാരമാക്കി ഒരുക്കുന്ന ദൃശ്യാവിഷ്കാരങ്ങൾ, ഡിസ്പ്ലേകൾ, ബാൻഡ് വാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ മുരിയാട് ഗ്രാമം ചുറ്റി ഘോഷയാത്ര നടക്കുമെന്ന് ബ്രദർ തോമസ് ജോസഫ്, ട്രസ്റ്റി എൽദോ കെ മാത്യു, ജോസ് മാത്യു എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. സമാപനദിനമായ വെള്ളിയാഴ്ച രാവിലെ മുതൽ സീയോൻ ക്യാമ്പസിൽ ദിവ്യബലി, വചനശുശ്രൂഷ, ദൈവാരാധന, കലാപരിപാടികൾ എന്നിവ നടക്കും. രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള പതിനായിരക്കണക്കിന് വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുക്കും. ബ്രദർ ബിനോയ് മണ്ഡപത്തിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും. 2008 ൽ സ്ഥാപിതമായ എംപറർ ഇമ്മാനുവൽ ചർച്ചിൻ്റെ കീഴിൽ ആഗോളതലത്തിൽ ഒരു ലക്ഷത്തോളം വിശ്വാസികളാണ് ഇപ്പോൾ ഉള്ളതെന്നും ഇവർ അറിയിച്ചു.















