ക്രൈസ്റ്റ് കോളേജിൽ കോമേഴ്സ് വിഭാഗത്തിൽ ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡൻ്റ് മൽസരം ; വി ദേവനാരായണനും അന്ന സജീവും ജേതാക്കൾ
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കോമേഴ്സ് ഫിനാൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡൻറ് മത്സരത്തിൽ ബോയ്സ് വിഭാഗത്തിൽ വി ദേവനാരായണനും ഗേൾസ് വിഭാഗത്തിൽ അന്ന സജീവും തിരഞ്ഞെടുക്കപ്പെട്ടു. ചടങ്ങിൽ മുഖ്യാതിഥി ആയിരുന്ന ചന്ദ്രിക എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോക്ടർ സി .കെ രവി ഇരുവർക്കും അവാർഡുകൾ വിതരണം ചെയ്തു. മത്സരത്തിന് അസിസ്റ്റന്റ് പ്രൊഫസർമാരായ ഷൈനി എ.ഒ, അന്നാ റോസ് ജോഷി എന്നിവർ നേതൃത്വം നൽകി .ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ.ജോയ് പീണിക്കപറമ്പിൽ സി എം ഐ, കോഡിനേറ്റർ ഡോ. ടി .വി വിവേകാനന്ദൻ, ഡിപ്പാർട്ട്മെൻ്റ മേധാവി അസോസിയേറ്റ് പ്രൊഫസർ കെ ജെ ജോസഫ്, കോമേഴ്സ് അസോസിയേഷൻ സെക്രട്ടറി ശ്രുതി വിഎസ് എന്നിവർ പ്രസംഗിച്ചു.















