ശബരിമല സ്വർണ്ണക്കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു
ഐക്യവേദിയുടെ ധർണ്ണ
ഇരിങ്ങാലക്കുട : ശബരിമല സ്വർണ്ണ കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ. ഇരിങ്ങാലക്കുട ആൽത്തറക്കൽ നടത്തിയ ധർണ്ണ ആർഎസ്എസ് ഉത്തരമേഖല സഹ ഭൗതിക് പ്രമുഖ് സുനിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് നന്ദൻ അധ്യക്ഷതവഹിച്ചു സതീഷ് കോമ്പാത്ത് സ്വാഗതവും ഗോപിനാഥ് നന്ദിയും പറഞ്ഞു. താലൂക്ക് വൈസ് പ്രസിഡന്റ് കെ ആർ രാജേഷ്, ഷാജു പറപ്പൂക്കര, ബിജു തുടങ്ങിയവർ പ്രസംഗിച്ചു















