പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന് ജനുവരി 20 ന് കൊടിയേറ്റും.
ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ കല്ലട വേലാഘോഷത്തിന് ജനുവരി 20 ന് കൊടിയേറ്റും. 21 ന് പ്രതിഷ്ഠാദിന ചടങ്ങുകൾ , 23 , 24 , 25 , 26 ദിവസങ്ങളിൽ കലാപരിപാടികൾ, വേലാഘോഷദിനമായ 27 ന് ക്ഷേത്ര ചടങ്ങുകൾ, വൈകീട്ട് 6.30 മുതൽ എഴ് ഗജവീരൻമാർ അണിനിരക്കുന്ന എഴുന്നെള്ളിപ്പ് , പാണ്ടിമേളം, വർണ്ണ മഴ, കുതിരക്കളി, ഡബിൾ തായമ്പക, ഫെബ്രുവരി 3 ന് നടതുറപ്പും പൊങ്കാല സമർപ്പണവും എന്നിവയാണ് പ്രധാന പരിപാടികളെന്ന് ക്ഷേത്രം ഭരണ സമിതി പ്രസിഡണ്ട് ആനന്ദൻ എടക്കാട്ടുപറമ്പിൽ, സെക്രട്ടറി ബിജോയ് തൈവളപ്പിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഭാരവാഹികളായ ജോജി ജനാർദ്ദനൻ, ഷാജൻ കൊറ്റായവളപ്പിൽ , സതീഷ് എം എസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.















