വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോൽസവം; ബഹുനില അലങ്കാര പന്തലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ചുള്ള ബഹുനില അലങ്കാരപന്തലിന്റെ കാൽ നാട്ടുകർമ്മം പ്രവാസി വ്യവസായി പോളശ്ശേരി സുധാകരൻ നിർവ്വഹിച്ചു. ചടങ്ങിൽ സമാജം പ്രസിഡണ്ട് എൻ ബി കിഷോർ കുമാർ , സെക്രട്ടറി എം കെ വിശ്വംഭരൻ, ട്രഷറർ വേണു തോട്ടുങ്ങൽ, മുകുന്ദപുരം എസ്എൻഡിപി യുണിയൻ പ്രസിഡണ്ട് സി ഡി സന്തോഷ് ചെറാക്കുളം,സെക്രട്ടറി കെ കെ ചന്ദ്രൻ , യോഗം കൗൺസിലർ പി കെ പ്രസന്നൻ .മേൽശാന്തി മണി ശാന്തി, അഖിൽ ശാന്തി,സമാജം വൈസ് പ്രസിഡണ്ട് ഷിജിൻതവരങ്ങാട്ടിൽ, ജോ: സെക്രട്ടറി ദിനേഷ് എളന്തോളി, മാതൃസംഘം സെക്രട്ടറി ഹേമ ആനന്ദ്, ട്രഷറർ അജിത രമേഷ് , വാർഡ് കൗൺസിലർ എം എസ് ദാസൻ തുടങ്ങിയവർ പങ്കെടുത്തു.

വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂരമഹോൽസവം; അലങ്കാര പന്തലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി
Please follow and like us:
2026-01-13














