ഹാഷിഷ് ഓയിലും കഞ്ചാവുമായി ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട : 16.70 ഗ്രാം ഹാഷിഷ് ഓയിലും 10 ഗ്രാം കഞ്ചാവും ബൈക്കിൽ കടത്തി കൊണ്ട് വന്ന യുവാവ് അറസ്റ്റിൽ. ഇരിങ്ങാലക്കുട സോൾവെൻ്റ് റോഡിൽ തെക്കേ തലയ്ക്കൽ വീട്ടിൽ അഭിഗോപിയാണ് (23 വയസ്സ്) എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ അനുകുമാറും സംഘവും അന്വേഷണത്തിന് നേതൃത്വം നൽകി.















