യുവാവിനെ അക്രമിച്ച കേസിൽ കരുവന്നൂർ സ്വദേശി അറസ്റ്റിൽ

യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ കരുവന്നൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : യുവാവിനെ അക്രമിച്ച് പരിക്കേല്പിച്ച കേസിൽ കരുവന്നൂർ വലിയപാലം പാടത്ത്പറമ്പിൽ അച്ചു ( 32) വിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കരുവന്നൂർ സ്വദേശി കോഞ്ചാത്ത് വീട്ടിൽ സോഹിൻ ( 32 വയസ് ) എന്നയാളുടെ സഹോദരനുമായി പ്രതികൾ വാക്കുതർക്കമുണ്ടായതിന്റെ വൈരാഗ്യത്താൽ പുരയാട്ടുപറമ്പിൽ അമ്പലത്തിന് അടുത്ത് വെച്ച് സോഹിനെ പ്രതികൾ തടഞ്ഞ് നിർത്തി ഇഷ്ടികകഷണം കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഈ കേസ്സിലെ മറ്റൊരു പ്രതിയായ പുറത്താട് പടിഞ്ഞാട്ട്മുറി സ്വദേശി പുരയാട്ടുപറമ്പിൽ വീട്ടിൽ ഗോകുൽകൃഷ്ണ ( 26 വയസ് ) എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജി എം കെ, എസ് ഐ മാരായ സോജൻ എ കെ, അബിലാഷ് ടി, ജി എസ് സി പി ഒ മാരായ ഉമേഷ് കൃഷ്ണൻ. ദിനുലാൽ ഡി മോഹൻ, കമൽ കൃഷ്ണ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Please follow and like us: