കാട്ടൂരിലെ ബാറിൽ ആക്രമണം; താണിശ്ശേരി, കാറളം സ്വദേശികൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട : കാട്ടൂർ അശോക ബാറിൽ വെച്ച് പ്രതികൾ ഗ്ലാസുകൾ എറിഞ്ഞ് പൊട്ടിച്ചത് ചോദ്യം ചെയ്തതിലുളള വിരോധത്താൽ എടത്തിരുത്തി സ്വദേശി മഞ്ഞനംകാട്ടിൽ വീട്ടിൽ ബിജുമോൻ (42 വയസ് ) എന്നയാളെ ബിയർകുപ്പി കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ താണിശ്ശേരി സ്വദേശി പാറപറമ്പിൽ വീട്ടിൽ കൃഷ്ണകുമാർ ( 37 വയസ് ) ,കാറളം വെള്ളാനി സ്വദേശി കുറുവത്ത് വീട്ടിൽ ബബീഷ് (43 വയസ് ) , താണിശ്ശേരി സ്വദേശി കണ്ണുകാട്ടിൽ വീട്ടിൽ ജയേഷ് ( 35 വയസ് ) എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 4 ന് രാത്രി 8.45 ഓടെയായിരുന്നു സംഭവം.
ബബീഷ് കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് വധശ്രമക്കേസിലും സ്ത്രീയെ ക്രൂരതക്ക് വിധേയയാക്കിയ ഒരു കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത മൂന്ന് കേസ്സിലും, അഞ്ച് കേസ്സിലുമടക്കം പതിമൂന്ന് ക്രമിനൽക്കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് ഐ സബീഷ്, ജി എസ് ഐ സുധീർ, ജി എസ് സി പി ഒ സിജു, സി പി ഒ മാരായ ഫെബിൻ, സുനിൽ അനന്തരാജ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.















