കാക്കാത്തുരുത്തിയിലെ മോഷണം; പ്രതികൾ പിടിയിൽ

കാക്കാത്തുരുത്തിയിലെ മോഷണം; നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചേർത്തല അജയയും കൂട്ടാളിയും മൂന്ന് കുട്ടികളും പിടിയിൽ

ഇരിങ്ങാലക്കുട : കാക്കാത്തുരുത്തിയിൽ എടതിരിഞ്ഞി അലകത്തിൽ വീട്ടിൽ അനിലൻ (58 വയസ് ) എന്നയാൾ വാടകക്കെടുത്തു നടത്തിവരുന്ന എജി സ്റ്റോഴ്സ് എന്ന എന്ന പലചരക്ക് കടയുടെ ഷട്ടറിന്റെ ലോക്ക് പൊളിച്ച് അകത്ത് കടന്ന് കടയിലെ മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന Rs 50000/- (അമ്പതിനായിരം രൂപ) മോഷണം ചെയ്ത് കൊണ്ടു പോയ സംഭവത്തിൽ ആലപ്പുഴ ചേർത്തല പള്ളിപ്പുറം സ്വദേശി നികർത്തിൽ വീട്ടിൽ അജയ് ( 18 വയസ് ) , ആലപ്പുഴ ചേർത്തല കുന്നേൽ നികർത്ത് വീട്ടിൽ സൂര്യജിത്ത് (25 വയസ് ) എന്നിവരെയും, നിയമവുമായി പൊരുത്തപ്പെടാത്ത 17 വയസുള്ള മൂന്ന് കുട്ടികളെയും ആലപ്പുഴയിൽ നിന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി. ജനുവരി 2 ന് പുലർച്ചെയാണ് മോഷണം നടന്നത്. ഡിസംബർ അവസാന ആഴ്ചയിൽ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ സ്റ്റേഷനടുത്തുള്ള ഷോപ്പിൽ നിന്ന് 1,02,400/-രൂപയുടെ മുതലുകൾ മോഷ്ടിച്ചതും, അന്നനാട് കപ്പേളയുടെ അടുത്തുള്ള കെട്ടിടത്തിന് മുമ്പിലായി വച്ചിരുന്ന 70,000 /- രൂപ വിലവരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ചതും, കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിന് സമീപത്ത് നിന്ന് 150000/- രൂപ വിലവരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ചതും അജയും കൂട്ടാളികളും ചേർന്നാണെന്ന് പോലീസ് പറഞ്ഞു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. നിയമവുമായി പൊരുത്തപ്പെടാത്ത 17 വയസുള്ള മൂന്ന് കുട്ടികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.

അജയ് തൃശ്ശൂർ റൂറൽ കൊരട്ടി, കൊടുങ്ങല്ലൂർ, ആലപ്പുഴ നോർത്ത്, സൗത്ത്, മുഹമ്മ, ചേർത്തല പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച കേസുകളിലും, രണ്ട് ഷോപ്പുകൾ കുത്തി തുറന്ന് മോഷണം നടത്തിയ കേസിലും, ക്ഷേത്രത്തിൽ ഭണ്ഠാരം കുത്തിതുറന്ന് മോഷണം നടത്തിയ കേസിലും, യുവാവിനെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിലുമടക്കം അടക്കം ഒമ്പത് ക്രമിനൽക്കേസുകളിലെ പ്രതിയാണ്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. സി.എൽ.ഷാജു, കാട്ടൂർ ഇൻസ്പെക്ടർ കെ.സി.ബൈജു, എസ്.ഐ.മാരായ എസ്.സബീഷ്, വി.ജെ.തോമസ്, ജി.എ.എസ്.ഐ മാരായ സി.ജി.ധനേഷ്, ഇ.എസ്.ജീവൻ, ജി.എസ്.സി.പി.ഒ വി.കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Please follow and like us: