ഭാരതീയ സാഹിത്യ പ്രതിഷ്ഠാൻ്റെ പുരസ്കാരങ്ങൾ ഹരിത രാജുവിനും ടി വി ഇന്ദിര ടീച്ചർക്കും
ഇരിങ്ങാലക്കുട : കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭാരതീയ സാഹിത്യ പ്രതിഷ്ഠാൻ്റെ പ്രൊഫ എൻ രാമൻനായർ പുരസ്കാരത്തിന് മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർഥിനി ഹരിത രാജുവും പ്രൊഫ എ രാമചന്ദ്രദേവ് പുരസ്കാരത്തിന് ഹിന്ദി പ്രചാരക ടി വി ഇന്ദിര ടീച്ചറും അർഹരായി. ജനുവരി 3 ന് രാവിലെ 10 ന് എസ് എസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ വി വി രാജൻ മാസ്റ്റർ, സെക്രട്ടറി പ്രൊഫ കെ കെ ചാക്കോ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ ചെയർമാൻ എം പി ജാക്സൻ ചടങ്ങിൻ്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവഹിക്കും. സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റ് അശോകൻ ചരുവിൽ മുഖ്യ പ്രഭാഷണം നിർവഹിക്കും. സംഘാടകരായ ശശി വെളിയത്ത്, കെ എൻ രാമൻമാസ്റ്റർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു















