ചിന്ത ധർമ്മരാജൻ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ

ചിന്ത ധർമ്മരാജൻ ഇരിങ്ങാലക്കുട നഗരസഭ വൈസ്- ചെയർപേഴ്സൺ

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സനായി ചിന്ത ധർമ്മരാജനെ തിരഞ്ഞെടുത്തു. നഗരസഭ ഭരണസമിതിയിലേക്ക് മൂർക്കനാട് വാർഡിൽ ( നമ്പർ 1 ) നിന്നും തിരഞ്ഞെടുക്കപ്പെട്ട ചിന്ത ധർമരാജൻ 2000- 2005 കാലയളവിൽ പൊറത്തിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. മുകുന്ദപുരം എസ്എൻഡിപി യൂണിയൻ വനിതാ സംഘം സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ഉണ്ണായിവാര്യർകലാനിലയം ഭരണ സമിതി അംഗവുമാണ് . തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചിന്ത ധർമ്മരാജന് 24 ഉം എൽഡിഎഫ് സ്ഥാനാർഥി അൽഫോൺസ തോമസിന് 13 ഉം എൻഡിഎ സ്ഥാനാർഥി സ്മിത കൃഷ്ണകുമാറിന് 6 ഉം വോട്ടുകൾ ലഭിച്ചു. 24 വോട്ടുകൾ നേടിയ ചിന്ത ധർമ്മരാജൻ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി വി പി യമുന പ്രഖ്യാപിച്ചു. തുടർന്ന് നഗരസഭ ചെയർമാൻ എം പി ജാക്സൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

Please follow and like us: