ഇരിങ്ങാലക്കുടയിൽ രാസലഹരി വേട്ട; എംഎംഡിഎംഎ യുമായി കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുടയിൽ വൻ രാസ ലഹരിവേട്ട, പിടിച്ചെടുത്തത് കാറിൻ്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മാരക രാസലഹരിയായ 245.72 ഗ്രാം എംഡിഎംഎ ; കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ

 

ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കർശന സുരക്ഷാ പരിശോധനകൾക്കിടയിൽ തൃശ്ശൂർ റൂറൽ പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഠാണാവിൽ നടത്തിയ പരിശോധനയിൽ കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശിയായ മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് (32 വയസ്സ്) എന്നയാളെ ചുമന്ന സ്വിഫ്റ്റ് കാറിൻ്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 245.72 ഗ്രാം അതി മാരക രാസലഹരിയായ എംഡിഎംഎ സഹിതം പിടികൂടി.

ഫഹദ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം കാർ ഓടിച്ച കേസ്സിലെ പ്രതിയാണ്. കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Please follow and like us: