ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; വാർഡ് 27 കാരുകുളങ്ങര സാക്ഷിയാകുന്നത് കടുത്ത മൽസരത്തിന്

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; വാർഡ് 27 കാരുകുളങ്ങര സാക്ഷിയാകുന്നത് കടുത്ത മൽസരത്തിന്.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്കുള്ള ശക്തമായ മൽസരം നടക്കുന്ന വാർഡുകളിലൊന്നാണ് വാർഡ് നമ്പർ 27 കാരുകുളങ്ങര വാർഡ്. നിലവിലുള്ള ഭരണ സമിതി അംഗങ്ങൾ എറ്റുമുട്ടുന്ന വാർഡ് കൂടിയാണിത്. കാറളം പഞ്ചായത്ത് മെമ്പർ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സുജ സഞ്ജീവ്കുമാർ ആണ് യുഡിഎഫ് സ്ഥാനാർഥി. മൂന്നാം തവണയാണ് നഗരസഭയിലേക്ക് മൽസരിക്കുന്നത്. വാർഡിൻ്റെ പുരോഗതിക്ക് വേണ്ടി കഴിഞ്ഞ പത്ത് വർഷക്കാലം പ്രവർത്തിക്കാൻ കഴിഞ്ഞതിൻ്റെ ആത്മവിശ്വാസവുമായിട്ടാണ് യുഡിഎഫ് സ്ഥാനാർഥി വോട്ടർമാരെ വീണ്ടും സമീപിക്കുന്നത്. നഗരസഭ ഭരണ സമിതിയിലെ ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ കൂടിയായ സന്തോഷ് ബോബനെയാണ് വാർഡ് പിടിച്ചെടുക്കാൻ ബിജെപി നിയോഗിച്ചിരിക്കുന്നത്. 2010 മുതൽ 25, 26 വാർഡുകളെ പ്രതിനിധീകരിച്ച് സന്തോഷ് ബോബൻ രംഗത്തുണ്ട്. കഴിഞ്ഞ കാലങ്ങളിൽ കൗൺസിലിൽ നടത്തിയ അഴിമതി വിരുദ്ധ പോരാട്ടങ്ങളും യുഡിഎഫ് ഭരണസമിതിയുടെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് ബിജെപി സ്ഥാനാർഥി മൽസരരംഗത്ത് സജീവമായിട്ടുള്ളത്. കെസിവൈഎം സംസ്ഥാന സെനറ്റ് മെമ്പർ, താണിശ്ശേരി പള്ളി കൈക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡേവിഡ് ചെമ്പകശ്ശേരിയേയാണ് വാർഡിൻ്റെ പ്രതിനിധിയാകാൻ എൽഡിഎഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്. വികസനമുരടിപ്പിൻ്റെ ഉദാഹരണമായി കാരുകുളങ്ങര വാർഡ് മാറിയെന്നും റോഡ്, കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന വിഷയങ്ങൾ പരിഹരിക്കാൻ ഒപ്പം ഉണ്ടാകുമെന്നും എൽഡിഎഫ് സ്ഥാനാർഥി ഉറപ്പ് നൽകുന്നുണ്ട്.ആം ആദ്മിയെ പ്രതിനിധീകരിച്ച് ഡിക്സൻ കൂവക്കാടനും ജനവിധി തേടുന്നുണ്ട്.

1300 ഓളം വോട്ടർമാരാണ് വാർഡിലുള്ളത്. നാഷണൽ എൽപി സ്കൂൾ, അംഗൻവാടി, വിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്കൂൾ, താണിശ്ശേരി പള്ളി എന്നിവയാണ് വാർഡിലെ പ്രധാന സ്ഥാപനങ്ങൾ

Please follow and like us: