ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; പ്രതി പിടിയിൽ

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് ; അരിമ്പൂർ സ്വദേശിയിൽ നിന്നും ഒന്നേ മുക്കാൽ കോടി രൂപയോളം തട്ടിയെടുത്ത കേസ്സിലെ പ്രതി അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലയിൽ അരിമ്പൂർ മനക്കൊടി വെളുത്തൂർ സ്വദേശിയിൽ നിന്ന് 1,7300000/- (ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം) രൂപ തട്ടിയെടുത്ത സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി അറക്കപറമ്പൻ വീട്ടിൽ മുഹമ്മദ് അൻവറിനെ ( 43 ) തൃശ്ശൂർ റൂറൽ സൈബർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പെരിന്തൽമണ്ണയിൽ നിന്നും അറസ്റ്റ് ചെയ്തു.പരാതിക്കാരനെ ഫോണിൽ വിളിച്ച് സി ബി ഐ ഉദ്യോഗസ്ഥരാണെന്നും ഡിജിറ്റൽ അറസ്റ്റിലാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരനിൽ നിന്നും പണം പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങിയത്. നഷ്ടപ്പെട്ട തുകയിൽ ഉൾപ്പെട്ട 530000/- (അഞ്ച് ലക്ഷത്തി മുപ്പതിനായിരം) രൂപ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി ഈ തുക പിൻവലിച്ച് പ്രധാന പ്രതികൾക്ക് കൈമാറി 5000/- രൂപ കമ്മീഷൻ കൈപറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് മുഹമ്മദ് അൻവറിനെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുജിത്ത് പി എസ്, എസ് ഐ രമ്യ കാർത്തികേയൻ, ജി എസ് ഐ സുജിത്ത് കുമാർ പി എസ്, സി പി ഒ മാരായ ഷിബു വാസു, മനു ദേവ്, സച്ചിൻ, അനന്ദുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Please follow and like us: