കരിങ്കൽ ക്വാറിയിൽ ഷെയർ ഹോൾഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 88,20,000/ തട്ടിയെടുത്ത കേസ്സിലെ പ്രതിയായ ആളൂർ സ്വദേശി അറസ്റ്റിൽ
ഇരിങ്ങാലക്കുട : ബാംഗ്ളൂരിൽ ക്രഷർ ബിസിനസ് നടത്തുന്ന ആളൂർ സ്വദേശിനിയിൽ നിന്നും ഇവരുടെ മകളിൽ നിന്നുമായി ബാംഗ്ളൂർ ഉള്ള കരിങ്കൽ ക്വാറിയിൽ ഷെയർ ഹോൾഡറാക്കാമെന്ന് പറഞ്ഞ് 88,20,000/- രൂപ ബാങ്ക് അക്കൗണ്ട് മുഖേന പ്രതികൾ അയച്ച് വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ ആളൂർ വെള്ളാഞ്ചിറ സ്വദേശി അരിക്കാടൻ വീട്ടിൽ വാട്സൺ (42 വയസ്സ്) എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഉല്ലാസ് കുമാർ എം ന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.പരാതിക്കാരിയും മക്കളും ബാംഗ്ലൂരിൽ ക്രഷർ ബിസിനസ് നടത്തി വരുന്ന സമയത്ത് ഈ കേസ്സിലെ പ്രതിയായ വാട്സൺ ഇവരെ ബിസിനസ് കാര്യങ്ങളിൽ സഹായിക്കാനായി ഇവരുടെ കൂടെയുണ്ടായിരുന്നയാളാണെന്ന് പോലീസ് പറഞ്ഞു. ഇവർ നടത്തിയിരുന്ന ക്രഷറിലേക്ക് കരിങ്കൽ ലഭിക്കണമെങ്കിൽ കരിങ്കൽ വാങ്ങുന്ന ക്വാറിയുടെ ഉടമയായ ബാംഗ്ലൂർ സ്വദേശിയായ ഗജേന്ദ്രബാബു 43 വയസ് എന്നയാളുടെ ക്വാറിയിൽ ഷെയർ എടുക്കണമെന്ന് പ്രതികൾ പറഞ്ഞ് വിശ്വസിപ്പിച്ചത് പ്രകാരമാണ് പരാതിക്കാരിയും മകളും ചേർന്ന് 5750,000/- രൂപ ഗജേന്ദ്ര ബാബുവിന്റെ ബാങ്ക് അക്കൗണ്ടിലേക്കും ഗജേന്ദ്ര ബാബുവിന് നൽകുന്നതിനായി വാട്സൺ ന്റ ബാങ്ക് അക്കൗണ്ടിലേക്ക് 30,70,000/- രൂപയും അയച്ച് കൊടുത്തത്. വാട്സൺ ബഹ്റൈനിൽ ഷേക്ക് ഹമ്മദ് എന്നാളുടെ സ്ഥാപനങ്ങളുടെ ജനറൽ മാനേജർ ആയി ജോലി ചെയ്ത് വരവെ സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടത്തിയതിന് സ്ഥാപന ഉടമ ഷേക്ക് ഹമ്മദതിന്റെ പരാതി പ്രകാരം ശിക്ഷിക്കപ്പെട്ട് ബഹ്റൈനിൽ 4 മാസം ജയിലിൽ കിടന്നിട്ടുള്ളതും ജയലിൽ കിടക്കവെ 4 മാസത്തിന് ശേഷം പണം തിരികെ അടച്ച് ജയിൽ മോചിതനായിട്ടുള്ളയാളുമാണ്. കൂടാതെ പരാതിക്കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞ കേസ്സിലും പ്രതിയാണ്.
പോലീസ് ഉദ്യോഗസ്ഥരായ ബെനഡിക്ട്, രാജേഷ്, ശിവൻ, റാഫി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.















