നടവരമ്പിൽ നാരായണീയ പാരായണ മത്സരം നവംബർ 16 ന്

നടവരമ്പ് ശ്രീ തൃപ്പയക്ഷേത്ര ക്ഷേമസമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന നാരായണീയ പാരായണ മൽസരം നവംബർ 16 ന്

 

ഇരിങ്ങാലക്കുട : നടവരമ്പ് ശ്രീ തൃപ്പയക്ഷേത്രക്ഷേമ സമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാരായണീയ പാരായണ മത്സരം നടത്തുന്നു. നാരായണീയം ചൊല്ലൽ മൽസരം, ബാലകലാമേള, തിരുവാതിരകളി മൽസരം, കുടുംബസംഗമം, സമാദരണ സദസ്സുകൾ, സ്മരണിക പ്രസിദ്ധീകരണം, ക്ഷേത്രവീഥിയുടെ പുനരുദ്ധാരണം എന്നിവയാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിലെ പ്രധാന പരിപാടികളെന്ന് സമിതി രക്ഷാധികാരി കാവനാട് രാമൻ നമ്പൂതിരി, പ്രസിഡൻ്റ് പരിയാടത്ത് രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. നാരായണീയ പാരായണ മത്സരവും തുടർന്ന് ചേരുന്ന നാരായണീയ സഭയും നവംബർ 16 ന് നടക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി 300 ഓളം പേർ മൽസരത്തിൽ പങ്കെടുക്കും. 40 ലക്ഷം രൂപയുടെ ബഡ്ജറ്റിൽ ക്ഷേത്രവീഥിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു.വൈസ് പ്രസിഡൻ്റ് ശോഭ പി മേനോൻ, ജന സെക്രട്ടറി ടി ഉണ്ണികൃഷണൻ , ട്രഷറർ പി ആർ വൽസ കുമാർ, കൺവീനർമാരായ ബാലകൃഷ്ണൻ അഞ്ചത്ത്, വി പി സുകുമാർമേനോൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: