കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശി മരിച്ചു.
തൃശ്ശൂർ : കുവൈത്തിലെ അബ്ദല്ലിയിൽ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശി ഉൾപ്പെടെ രണ്ട് മലയാളികൾ മരിച്ചു. ഇരിങ്ങാലക്കുട തുറവൻകാട് നടുവിലപറമ്പിൽ സദാനന്ദൻ്റെയും സുനന്ദയുടെയും മകൻ നിഷിൽ (40) , കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വെളുപ്പിന് ഖനന കേന്ദ്രത്തിലെ ജോലിക്കിടയിൽ ആയിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കാസർകോട് സ്വദേശി ജിജേഷ് ചികിൽസയിലാണ് . കുവൈത്തിൽ അഞ്ച് വർഷമായി ജോലി ചെയ്യുന്ന നിഷിൽ ഈ മാസം 17 ന് നാട്ടിൽ വരാനുള്ള ഒരുക്കത്തിലായിരുന്നു. ആതിരയാണ് ഭാര്യ. രണ്ട് വയസ്സുള്ള ജാനകി മകളാണ്.















