കെ – സെറ്റ് പരീക്ഷയിൽ നിന്നും നിലവിലെ അധ്യാപകരെ ഒഴിവാക്കണമെന്ന് കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം
ഇരിങ്ങാലക്കുട : കെ- സെറ്റ് പരീക്ഷയിൽ നിന്നും നിലവിലെ അധ്യാപകരെ ഒഴിവാക്കണമെന്നും ഭിന്ന ശേഷി നിയമനവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ നിയമനം തടസ്സപ്പെടുന്ന അവസ്ഥ ഒഴിവാക്കണമെന്നും കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബിആർസി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ പി സി സിജി ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് വർഷ രാജേഷ് അധ്യക്ഷത വഹിച്ചു. ഉപജില്ല ജോ. സെക്രട്ടറി സി വി ജോസ് , ഉപജില്ലാ സെക്രട്ടറി കെ ആർ സത്യപാലൻ , ജില്ലാ വൈസ് പ്രസിഡന്റ് സജൻ കെ സി , സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ വിദ്യ കെ വി, കെ കെ താജുദ്ദീൻ മുൻ നേതാക്കളായ ജോസ് കെ എൽ, കെജി മോഹൻ, ബി സജീവ്, ജ്യോതിഷ് എം വി , ഷീല പി എ , കെ ഡി ബിജു തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി
വർഷ രാജേഷ്( പ്രസിഡന്റ് ),
കെ ആർ സത്യപാലൻ ( സെക്രട്ടറി)
ജ്യോതിഷ് എം വി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.















