മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റിൽ
ഇരിങ്ങാലക്കുട : മാള കുരുവിലശ്ശേരി സർവ്വിസ് സഹകരണ ബാങ്കിലെ പ്രസിഡന്റ്, അസ്സിസ്റ്റന്റ് സെക്രട്ടറി, മറ്റൊരു ജുനിയർ ക്ലാർക്ക്, ഡോജോ ഡേവീസ് എന്നിവർ ചേർന്ന് മെമ്പർമാരുടെ പേരിൽ വ്യാജരേഖയുണ്ടാക്കി ലോൺ പാസാക്കിയെടുത്താണ് 29782585/- രൂപയുടെ തട്ടിപ്പ് നടത്തിയത്.
ഈ കേസിലെ പ്രതിയായ ഡോജോ ഡേവീസിനെ പിടികൂടുന്നതിനായി ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്ക് കടക്കുന്നതിനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഉല്ലാസ് കുമാർ എം മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി , ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരായ സബ്ബ് ഇൻസ്പെക്ടർ ബെനഡിക്ട് പി എം, ജി എസ് ഐ രാജേഷ് ടി ആർ, ജി എ എസ് ഐമാരായ റാഫി, ഷിൽജ, ഷനിദ, രാജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.















