കാറളം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ കവരുകയും ചെയ്ത കേസിലെ പ്രതിയായ മൂർക്കനാട് സ്വദേശി ബാംഗ്ളൂർ എയർപോർട്ടിൽ അറസ്റ്റിൽ
ഇരിങ്ങാലക്കുട : കാറളം സ്വദേശിയായ യുവാവിനെ താണിശ്ശേരിയിൽ വച്ച് തടഞ്ഞ് നിർത്തി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വിട്ടയക്കാൻ പണം ആവശ്യപ്പെടുകയും മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത കേസിലെ പ്രതിയായ മൂർക്കനാട് വല്ലത്ത് വീട്ടിൽ വിശ്വാസിനെ (27 വയസ്സ്) ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. കേസിൽ റിമാൻ്റിലായിരുന്ന പ്രതി പിന്നീട് ജാമ്യമെടുത്ത് വിചാരണ നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബൈജു ഇ ആർ, എസ് ഐ മാരായ ബാബു ജോർജ്, സബീഷ്, എ എസ് ഐ അസീസ്, ജി എസ് സി പി ഒ മാരായ രഞ്ജിത്ത്.ജി.എസ്, സിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.















