വടിവാൾ കൊണ്ട് താണിശ്ശേരി സ്വദേശിയെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

വടിവാൾ കൊണ്ട് അക്രമിച്ച് താണിശ്ശേരി സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരവധി ക്രിമിനൽക്കേസിലെ പ്രതി മിഥുൻ അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : കാറളം താണിശ്ശേരി സ്വദേശി കാട്ടുങ്ങൽ വീട്ടിൽ ബിജുവിനെ മുൻ വൈരാഗ്യത്തിൻ്റെ പേരിൽ (47 വയസ്സ്) വീട്ടിലേക്ക് കയറി വടിവാൾ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്പിച്ച കേസിൽ അയൽവാസിയും നിരവധി കേസുകളിലെ പ്രതിയുമായ ചേർപ്പ് ഇഞ്ചമുടി സ്വദേശി കുന്നത്തുള്ളി വീട്ടിൽ മിഥുനെ (29 വയസ്സ് ) അറസ്റ്റ് ചെയ്തു.

മിഥുൻ കാട്ടൂർ, ചേർപ്പ്, മണ്ണുത്തി, തൃശ്ശൂർ മെഡിക്കൽ കോളേജ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് തട്ടിപ്പ് കേസുകളിലും രണ്ട് അടിപിടിക്കേസുകളിലും ഐ ജി ആയി ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയ കേസിലും, യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലും അടക്കം ഏഴ് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.

കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബൈജു ഇ ആർ, എസ് ഐ ബാബു ജോർജ്ജ്, എ എസ് ഐ മിനി, ജി എസ് സി പി ഒ മാരായ ധനേഷ്, ജിതേഷ്, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Please follow and like us: