ഇരിങ്ങാലക്കുടയിൽ സ്ത്രീകൾക്കായി സഗരസഭ നിർമ്മിച്ച ഷീ ലോഡ്ജിന് ഒടുവിൽ മോചനം; നിർമ്മാണം പൂർത്തീകരിച്ചത് നഗരസഭയുടെ പദ്ധതി ഫണ്ടിൽ നിന്നും മൂന്ന് കോടിയോളം രൂപ ചിലവഴിച്ച്

ഇരിങ്ങാലക്കുടയിൽ സ്ത്രീകൾക്കായി നഗരസഭ നിർമ്മിച്ച ഷീ ലോഡ്ജിന് ഒടുവിൽ മോചനം; നിർമ്മാണം പൂർത്തീകരിച്ചത് നഗരസഭയുടെ പദ്ധതി ഫണ്ടിൽ നിന്നുള്ള മൂന്ന് കോടിയോളം രൂപ ചിലവഴിച്ച്

ഇരിങ്ങാലക്കുട : സ്ത്രീകൾക്കായി ഇരിങ്ങാലക്കുട നഗരസഭ നിർമ്മിച്ച ഷീ ലോഡ്ജ് ഒടുവിൽ പ്രവർത്തനത്തിലേക്ക് .നഗരസഭ ഓഫീസിനോടും അയ്യങ്കാവ് മൈതാനത്തോടും ചേർന്നിട്ടാണ് രണ്ട് നിലകളിലായി രണ്ട് കോടി എൺപത് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2024 ഫെബ്രുവരിയിലായിരുന്നു.ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളുമുള്ള ഇരിങ്ങാലക്കുട നഗരസഭയില്‍ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി അവര്‍ക്കുള്ള താമസസൗകര്യം ഒരുക്കുകയായിരുന്നു നഗരസഭ .

ഷീ ലോഡ്ജ് കെട്ടിടത്തില്‍ രണ്ട് നിലകളിലായി അറ്റാച്ച്ഡ് ബാത്ത്‌റും സൗകര്യമുള്ള 20 മുറികളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 3 കിടക്കകളുള്ള 2 റൂമുകളും, രണ്ട് കിടക്കകളുള്ള 18 റൂമുകളുമാണ് ഉള്ളത്. 1034 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 320 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള നാല് കടമുറികള്‍ ഒരുക്കിയിട്ടുണ്ട്. അടുക്കള, ഡൈനിംഗ് ഹാള്‍, റീഡിംഗ് റൂം, വെയ്റ്റിംഗ് റൂം, പാര്‍ക്കിംഗ് എന്നി സൗകര്യങ്ങളും ഷീ ലോഡ്ജിന്റെ സവിശേഷതകളാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ ഉദ്ഘാടനം നിർവഹിച്ച ഷീ ലോഡ്ജിൻ്റെ പ്രവർത്തനം നീണ്ട് പോയതിൽ പ്രതിപക്ഷത്ത് നിന്നും മറ്റ് സംഘടനകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു . നഗരസഭ തന്നെ എറ്റെടുത്ത് നടത്തണമെന്നും കുടുംബശ്രീയെ എല്പിക്കണമെന്ന ആവശ്യങ്ങളും സജീവമായിരുന്നു. നഗരസഭ ടെണ്ടർ വിളിച്ച സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

പ്രവർത്തനം ആരംഭിച്ച ഷീ ലോഡ്ജിൻ്റെ ഉദ്ഘാടനം കൊളബോ ഹോട്ടൽ ഉടമ സി എൽ ജോർജ്ജ് നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ, നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ , നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ , നടത്തിപ്പ് കരാർ എറ്റെടുത്തിട്ടുള്ള ഡെസിൻ ഷണ്ണി ചിറ്റിലപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: