വിവാദകത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎം നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളകോൺഗ്രസ്സ് ധർണ്ണ

വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎം നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട :വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎമ്മും സർക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ്സിൻ്റെ പ്രതിഷേധ ധർണ്ണ . സിപിഎം മൗനം വെടിഞ്ഞ് നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമത്തിന് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ നേതൃത്വം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി മിനിമോഹൻദാസ് , ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്സ്, പി.ടി ജോർജ്ജ്, ജോസ് ചെമ്പകശ്ശേരി, സതീശ് കാട്ടൂർ, ജോൺസൻ കോക്കാട്ട്, ജോൺസൻ തത്തംപിള്ളി, ബിജു തത്തംപിള്ളി, ജിസ്മോൻ കുരിയപ്പൻ,ഷൈനി വിൽസൺ എന്നിവർ പ്രസംഗിച്ചു

Please follow and like us: