കാലിക്കറ്റ് സർവകലാശാലയുടെ 2025–26 ലെ മികച്ച വനിതാ കായിക കോളേജ് പുരസ്കാരം സെന്റ് ജോസഫ്സ് കോളേജിന് ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് കാലിക്കറ്റ് സർവകലാശാലയുടെ 2025–26 അധ്യയന വർഷത്തിലെ മികച്ച വനിതാ കായിക കോളേജ് പുരസ്കാരം . 2025–26 അധ്യയന വർഷത്തിൽ കോളേജിൽ നാല് അന്തർദേശീയ താരങ്ങൾ ഉണ്ടായിരുന്നു. ഇവരിൽ സീയ മെൽറ്റിൽഡ ബൈജു പവര്ലിഫ്ടിങ്ങില് ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി കോളേജിനും രാജ്യത്തിനും, സംസ്ഥാനത്തിനും അഭിമാനമായി.
ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ് ; കാലിക്കറ്റ് സർവകലാശാല കായിക കിരീടം നേടുന്നത് തുടർച്ചയായ പത്താം തവണ തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സ്വന്തം. ക്രൈസ്റ്റ് കോളേജിനുവേണ്ടി കായിക താരങ്ങളോടൊപ്പം മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, അദ്ധ്യാപകരായ ഡോ. സെബാസ്റ്റ്യൻ കെ എം, ഡോ. നിധിൻ, കോച്ചുമാർ,
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പടിയൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : കാപ്പ നിയമലംഘനം നടത്തിയ കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുമുള്ള പടിയൂർ സ്വദേശി കുറ്റിച്ചിറ വീട്ടിൽ അഖിൽ (25) എന്നയാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. അഖിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് അടിപിടിക്കേസുകളിലും മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും, ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ട് പൊതു സമാധാനം
ലോക പേവിഷബാധ ദിനാചരണം; ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട :ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബോധവത്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് തോമസ് ഉണ്ണിയാടൻ എം.എൽ.എ. നിർവഹിച്ചു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ. പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.വി. ഗീത വിഷയാവതരണം നടത്തി. ആനന്ദപുരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീവത്സൻ
Designed and developed by WWM