കെഎസ്ആർസി സെൻ്ററുകളിൽ നടത്തിയ താത്കാലിക നിയമനങ്ങൾ മരവിപ്പിച്ചു; ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിന്നും അധികമായി ആരംഭിച്ച നാല് പ്രിയദർശിനി സർവീസുകൾ മുടങ്ങി ഇരിങ്ങാലക്കുട : ഡ്രൈവർ – കണ്ടക്ടർ തസ്‌തികയിൽ നടത്തിയ താത്കാലിക നിയമനങ്ങൾ മരവിപ്പിച്ചത് തിരിച്ചടിയായത് കെഎസ്ആർടിസി യുടെ പ്രിയദർശിനി സർവീസുകൾക്ക്. ജീവനക്കാരുടെ കുറവുള്ള കെഎസ്ആർടിസി ഡിപ്പോകളിലും ഓപ്പറേറ്റിംഗ് സെൻ്ററുകളിലുമാണ് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നിന്നും താത്കാലിക ജീവനക്കാരെ കഴിഞ്ഞ ആഴ്ച നിയമിച്ചത്. ഇത് അനുസരിച്ച് മാളയിലും ഇരിങ്ങാലക്കുടയിലും 8
പൊറത്തിശ്ശേരിയിൽ കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സമരം രണ്ടര മാസം പിന്നിട്ടു ; ഷാപ്പ് പ്രവർത്തിക്കുന്നത് ചട്ടങ്ങൾ ലംഘിച്ചെന്ന് സമരസമിതി; നടപടി ക്രമങ്ങൾ പൂർണ്ണമായും പാലിച്ചെന്ന് വിശദീകരിച്ച് എക്സൈസ് അധികൃതർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വാർഡ് 35 ൽ പൊറത്തിശ്ശേരിയിൽ പ്രവർത്തിക്കുന്ന കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതി നടത്തുന്ന സമരം രണ്ടര മാസം പിന്നിട്ടു. വീവൺ നഗർ സ്റ്റോപ്പിന്
മുനിസിപ്പൽ പാർക്കിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകരുടെ മാർച്ച് ഇരിങ്ങാലക്കുട : മുനിസിപ്പൽ പാർക്കിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് . നഗരസഭ മന്ദിരത്തിലേക്ക് നടത്തിയ മാർച്ച് യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് കെ എം ലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സുഖിൻ പടിയൂർ അധ്യക്ഷത വഹിച്ചു. യുവമോർച്ച സൗത്ത് ജില്ലാ
പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിക്ക് പ്രഥമ പരിഗണനയെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ; ബാങ്കിൽ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് ഫൊറൻസിക് ഓഡിറ്റ് ആരംഭിച്ച് കഴിഞ്ഞതായും കമ്മിറ്റി ഇരിങ്ങാലക്കുട : പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് അഡ്മിനിസ്ട്രീവ് കമ്മിറ്റി . പ്രവർത്തനങ്ങളിലും ലോണുകൾ അനുവദിച്ചതിലും വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് ബാങ്കിൽ ആർബിഐ നിയന്ത്രണങ്ങൾ കൊണ്ട് വന്നത്. കിട്ടാക്കടങ്ങൾ അടപ്പിച്ച് നിക്ഷേപകർക്ക്
Designed and developed by WWM