ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നടന്ന നിയമവിരുദ്ധ ഇടപാടുകളുടെ വിവരങ്ങളുമായി ബാങ്ക് നിക്ഷേപ സംരക്ഷണസമരസമിതി; ക്രമക്കേടുകൾക്ക് പിന്നിൽ മോഹൻലാൽ ത്രില്ലർ ചിത്രത്തെ വെല്ലുന്ന തിരക്കഥയെന്നും സമരസമിതി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നടന്ന ക്രമവിരുദ്ധ ഇടപാടുകളുടെ കൂടുതൽ വിവരങ്ങളുമായി ഐടിയു ബാങ്ക് നിക്ഷേപക സംരക്ഷണസമരസമിതി. അഞ്ച് കുടുംബങ്ങൾക്കായി വിലയുടെ പത്തിരട്ടി കാണിച്ച് ലോൺ നൽകിയത് 25 കോടിയോളം രൂപ. 23 ലോൺ അപേക്ഷകർക്കായി നൽകിയത് 124.5 കോടിയോളം.
ശുചീകരണ പ്രവർത്തനങ്ങളുമായി തൃശ്ശൂർ റൂറൽ പോലീസും ക്രൈസ്റ്റ് കോളേജിലെ തവനീഷ് സംഘടനയും ഇരിങ്ങാലക്കുട : ശുചീകരണ പ്രവർത്തനങ്ങളുമായി തൃശൂർ റൂറൽ പോലീസും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ സർവീസ് സംഘടനയായ ‘തവനിഷ്’ അംഗങ്ങളും. തൃശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്തും ഇരിങ്ങാലക്കുട, മാള, പുതുക്കാട്, മതിലകം എന്നീ പോലീസ് സ്റ്റേഷൻ പരിസരങ്ങളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്, നാർക്കോട്ടിക് സെൽ
പ്രവാസി കൂട്ടായ്മയായ ” തിരനോട്ടം” ത്തിൻ്റെ നേതൃത്വത്തിൽ ‘അരങ്ങ് 2026’ ന് തുടക്കമായി ഇരിങ്ങാലക്കുട: പ്രവാസി മലയാളികളുടെ കൂട്ടായ്മയായ തിരനോട്ടം ഒരുക്കുന്ന “അരങ്ങ് 2026″ന് ഭാരതീയവിദ്യാഭവൻ ഓഡിറ്റോറിയത്തിൽ തുടക്കമായി. ഡോക്ടർ അപർണ്ണ നങ്ങ്യാരും സംഘവും അവതരിപ്പിച്ച ‘സന്താനഗോപാലം ദശമംകൂത്ത്’ , ‘നാലുനോക്ക് പുറപ്പാട് ‘ഇരട്ടമേളപ്പദം ‘ ”കാലകേയവധം’ കഥകളി തുടങ്ങിയ പരിപാടികൾ ശ്രദ്ധ നേടി. ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി. എ. നായർ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ
നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗത്തിൽ ജാഗ്രത പുലർത്തണമെന്ന സന്ദേശവുമായി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഇരിങ്ങാലക്കുട: നിര്‍മ്മിത ബുദ്ധി സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉപകരിക്കുന്നതാകണമെന്നും ഇതിന്റെ ദുരുപയോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഭരണാധികാരികളും സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിബിസിഐ ഡോക്ട്രിനല്‍ കമ്മീഷന് സെക്രട്ടറി റവ. ഡോ. തോമസ് വടക്കേല്‍ ,ഡോ. ലിന്റോ കുറ്റിക്കാടന്‍, സിസ്റ്റര്‍ ഡോ. ഇസബെല്‍, കെ.
Designed and developed by WWM