അവധി എടുത്തതിനെ ചൊല്ലി അധികൃതരുമായി സംഘർഷം; ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സീനിയർ നേഴ്സിൻ്റെ ആത്മഹത്യാ ശ്രമം
അവധി എടുത്തതിനെ ചൊല്ലി അധികൃതരുമായി സംഘർഷം; ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നേഴ്സിൻ്റെ ആത്മഹത്യാശ്രമം. ഇരിങ്ങാലക്കുട : അവധി എടുത്ത വിഷയത്തെ ചൊല്ലിയുള്ള സംഘർഷത്തിനൊടുവിൽ അമിത അളവിൽ രക്തസമ്മർദത്തിനുള്ള ഗുളിക കഴിച്ച് നേഴ്സിൻ്റെ ആത്മഹത്യാശ്രമം. ജനറൽ ആശുപത്രിയിലെ ഗ്രേഡ് രണ്ട് നേഴ്സിംഗ് സൂപ്രണ്ട് പേരാമ്പ്ര മണ്ഡലി ഷാജുവിൻ്റെ ഭാര്യ ഡീന(52 വയസ്സ്) ആണ് അമിത അളവിൽ മരുന്ന് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉച്ചയ്ക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ടിൻ്റെ മുറിയിൽ വച്ചായിരുന്നു സംഭവം.Continue Reading
കരുവന്നൂർ സഹകരണബാങ്കിൽ ലക്ഷങ്ങൾ നിക്ഷേപമുണ്ടായിട്ടും ചികിൽസക്ക് പണം ലഭിക്കുന്നില്ലെന്ന പരാതിയുമായി മാടായിക്കോണം സ്വദേശിയായ നിക്ഷേപകൻ; മൂന്നാഴ്ചക്കുള്ളിൽ ഒന്നര ലക്ഷം കൊടുത്തതായി ബാങ്ക് അധികൃതർ
കരുവന്നൂര്‍ സഹകരണ ബാങ്കിൽ ലക്ഷങ്ങള്‍ നിക്ഷേപമുണ്ടായിട്ടും ചികില്‍സക്ക് പണം ലഭിക്കുന്നില്ലെന്ന പരാതിയുമായി മാടായിക്കോണം സ്വദേശിയായ നിക്ഷേപകന്‍; കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ ഒന്നര ലക്ഷം രൂപ നൽകിയതായി ബാങ്ക് അധികൃതർ ഇരിങ്ങാലക്കുട: ലക്ഷങ്ങള്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് പണം ലഭിക്കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകൻ. മാടായിക്കോണം നെടുംപുറത്ത് വീട്ടില്‍ ഗോപിനാഥിന് ജീവിതകാലം മുഴുവന്‍ വിദേശത്ത് ജോലി ചെയ്ത് സമ്പാദിച്ച പണം ചികിത്സയ്ക്ക് പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഗോപിനാഥ് സുഖമില്ലാതെ കിടക്കുകയാണ്. 2015Continue Reading
വർണ്ണക്കുട സാംസ്കാരികോൽസവത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിന് ചടങ്ങിൽ ആദരം
വർണ്ണക്കുട സാംസ്കാരികോൽസവത്തിന് തുടക്കമായി; വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിന് ചടങ്ങിൽ ആദരം. ഇരിങ്ങാലക്കുട : വർണ്ണക്കുട സാംസ്കാരികോത്സവത്തിന് തുടക്കമായി. ഇതിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും വർണ്ണക്കുട സ്വാഗതസംഘം ചെയർപേഴ്സനുമായ ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായിരുന്നു. വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ ഉപഹാരവും പ്രശസ്തിപത്രവും നൽകിContinue Reading
ന്യൂ ഇയർ കാർണിവെലുമായി ജെസിഐ ഇരിങ്ങാലക്കുടയുടെ ഇരുപതാം വാർഷികാഘോഷം; നടപ്പിലാക്കുന്നത് ഒന്നരക്കോടി രൂപയുടെ പദ്ധതികൾ
ന്യൂഇയർ കാർണിവെലുമായി ജെസിഐ ഇരിങ്ങാലക്കുടയുടെ ഇരുപതാം വാർഷികാഘോഷം; ഇരുപതാം വർഷത്തിൽ നടപ്പിലാക്കുന്നത് ഒന്നരക്കോടി രൂപയുടെ പ്രവർത്തനങ്ങൾ ഇരിങ്ങാലക്കുട : ന്യൂ ഇയർ കാർണിവെലുമായി ജെസിഐ ഇരിങ്ങാലക്കുടയുടെ ഇരുപതാം വർഷികാഘോഷം. ഡിസംബർ 31 ന് വൈകീട്ട് 5 ന് കൊടിയേറ്റം, 5.30 മുതൽ കോളേജ് വിദ്യാർഥികളുടെ ഡാൻസ് മൽസരം, ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക- മതനേതാക്കളും ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനം , മെഗാ ഷോ , ഡിജെ ഫാഷൻ ഷോ, ഫ്യൂഷൻ ,Continue Reading
ഇരിങ്ങാലക്കുടയിൽ നടന്ന യോഗക്ഷേമസഭ ജില്ലാ സാഹിത്യമേള ; 604 പോയിൻ്റുമായി ആതിഥേയർ ചാമ്പ്യൻമാർ
ഇരിങ്ങാലക്കുടയിൽ നടന്ന യോഗക്ഷേമസഭ ജില്ലാ കലാസാഹിത്യമേള ; 604 പോയിൻ്റുമായി ആതിഥേയർ ചാമ്പ്യൻമാർ. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന യോഗക്ഷേമസഭ ജില്ലാ കലാസാഹിത്യമേളയിൽ ആതിഥേരായ ഇരിങ്ങാലക്കുട ഓവറോൾ ചാമ്പ്യൻമാർ. 604 പോയിൻ്റുമായാണ് ആതിഥേയർ കിരീടം ചൂടിയത്.401 പോയിൻ്റുമായി പെരുവനം രണ്ടാം സ്ഥാനവും 366 പോയിൻ്റുമായി പേരാമംഗലം മൂന്നും സ്ഥാനവും നേടി. കിഡ്സ് വിഭാഗത്തിൽ അദ്രിജ ആര്യൻ പാഞ്ഞാൾ,സബ്ബ് ജൂനിയറിൽ തന്മയContinue Reading
എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ വിശ്വശാന്തി ഹോമവും ഹോമമന്ത്ര ശതാബ്ദി സമ്മേളനവും ; ശ്രീനാരായണഗുരുദേവനെ നവോത്ഥാന നായകനായും സാമൂഹ്യപരിഷ്കർത്താവായും മാത്രമേ ചിത്രീകരിക്കാറുള്ളൂവെന്നും ഗുരുവിൻ്റെ ഈശ്വരീയതയെ വിസ്മരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ
എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ വിശ്വശാന്തി ഹോമവും ഹോമമന്ത്ര ശതാബ്ദി സമ്മേളനവും; ശ്രീനാരായണഗുരുവിനെ നവോത്ഥാന നായകനായും സാമൂഹ്യ പരിഷ്കർത്താവായും മാത്രമേ ചിത്രീകരിക്കാറുള്ളുവെന്നും ഗുരുവിൻ്റെ ഈശ്വരീയതയെക്കുറിച്ച് മൗനം പാലിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ ഇരിങ്ങാലക്കുട : ശ്രീനാരായണഗുരുവിനെ നവോത്ഥാന നായകനായും സാമൂഹ്യ പരിഷ്കർത്താവായും വിപ്ളവകാരിയും മാത്രമേ ചിത്രീകരിക്കാറുള്ളൂവെന്നും ഗുരുവിൻ്റെ ഈശ്വരീയതയെക്കുറിച്ച് സമൂഹം മൗനം പാലിക്കുകയാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.എസ്എൻഡിപി യോഗം മുകന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ വിശ്വശാന്തിContinue Reading
പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥൻ നൽകിയ മറുപടിയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം ; ഷീ ലോഡ്ജ് തുറന്ന് കൊടുക്കാത്തതിൽ പ്രതിപക്ഷ വിമർശനം
പൊറത്തുച്ചിറയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥൻ നൽകിയ മറുപടിയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം ; ഷീ ലോഡ്ജ് ഇനിയും തുറന്ന് കൊടുക്കാത്തതിന് പ്രതിപക്ഷ വിമർശനം. ഇരിങ്ങാലക്കുട : മാലിന്യ പ്രശ്നത്തെ ക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ ഉദ്യോഗസ്ഥൻ നൽകിയ മറുപടിയെ ചൊല്ലി പ്രതിപക്ഷം നടത്തിയ പ്രതിഷേധം ഭരണ-പ്രതിപക്ഷ അംഗ ങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിൽ കലാശിച്ചു. പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട എൽഡിഎഫ് കൗൺസിലർ സിContinue Reading
കാറിൽ സിഎൻജി ഗ്യാസ് നിറയ്ക്കാൻ എത്തിയ കാറ്ററിംഗ് സ്ഥാപന ഉടമയ്ക്ക് പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്നും അക്രമണം; കൂളിമുട്ടം സ്വദേശിയായ ജീവനക്കാരൻ അറസ്റ്റിൽ
കാറിൽ സിഎൻജി ഗ്യാസ് നിറയ്ക്കാൻ എത്തിയ കാറ്ററിംഗ് സ്ഥാപന ഉടമയ്ക്ക് പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്നും അക്രമണം; കൂളിമുട്ടം സ്വദേശിയായ ജീവനക്കാരൻ അറസ്റ്റിൽ ഇരിങ്ങാലക്കുട : കാറിൽ സിഎൻജി നിറയ്ക്കാൻ എത്തിയ കാറ്ററിംഗ് സ്ഥാപന ഉടമയ്ക്ക് പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്നും മർദ്ദനമേറ്റു. രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. കാട്ടൂർ റോഡിൽ പ്രവർത്തിക്കുന്ന അവറാൻ പെട്രോൾ പമ്പിൽ വണ്ടിയുമായി എത്തിയ പുല്ലൂർ – ഊരകം തൊമ്മാന ചിറ്റിലപ്പിള്ളി വീട്ടിൽ ഷാൻ്റോവിനാണ്Continue Reading
വർണ്ണക്കുട സാംസ്കാരികോൽസവത്തിന് കൊടിയേറി
വർണ്ണക്കുട സാംസ്കാരികോൽസവത്തിന് കൊടിയേറി ഇരിങ്ങാലക്കുട: വർണ്ണക്കുട സാംസ്കാരികോൽസവത്തിന് മുനിസിപ്പൽ മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം സംഘാടക സമിതി ചെയർമാനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദു കൊടിയേറ്റി. ഗവ.ഗേൾസ് ഹയർ സെക്കൻഡറി , വി.എച്ച്.എസ്.സി സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, സെൻ്റ്.ജോസഫ്സ് കോളേജ് വിദ്യാർത്ഥിനികളുടെ സ്നേഹസംഗീതം, ജനങ്ങൾ അണിച്ചേർന്ന ദീപജ്വാല, വർണ്ണമഴ എന്നിവയും നടന്നു. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത്Continue Reading
പദ്മശ്രീ പി കെ നാരായണൻ നമ്പ്യാർ അനുസ്മരണം ഡിസംബർ 24, 25 തീയതികളിൽ ഇരിങ്ങാലക്കുടയിൽ
പദ്മശ്രീ പി കെ നാരായണൻ നമ്പ്യാർ അനുസ്മരണം ഡിസംബർ 24, 25 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട :പദ്മശ്രീ പി കെ നാരായണൻ നമ്പ്യാർ ആശാന്റെ ഒന്നാംചരമവാർഷികം ഡിസംബർ 24, 25 ദിവസങ്ങളിൽ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ ‘ഗുരുസ്മൃതി നാട്യവാദ്യമഹോത്സവ’മായി നടത്തുന്നു. അനുസ്മരണം, സെമിനാറുകൾ, മിഴാവ് മേളം, മിഴാവ് തായമ്പക , കേളി, പാഠകം, ചാക്യാർ കൂത്ത്, നങ്ങ്യാർകൂത്ത്, മന്ത്രാങ്കം, കൂടിയാട്ടങ്ങൾ എന്നിവയാണ് പ്രധാന പരിപാടികൾ. കെ എൻ പിഷാരടിContinue Reading