നഗരസഭ ചാലാംപാടം 18-ാം വാർഡ് ഉപതിരഞ്ഞെടുപ്പിലേക്ക്; വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഫലം ഇരുമുന്നണികൾക്കും നിർണ്ണായകം.
നഗരസഭ ചാലാംപാടം 18-ാം വാർഡ് ഉപതിരഞ്ഞെടുപ്പിലേക്ക്; വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഫലം ഇരുമുന്നണികൾക്കും നിർണ്ണായകം. ഇരിങ്ങാലക്കുട: കൗൺസിലറായിരുന്ന ജോസ് ചാക്കോള മരണപ്പെട്ടതിനെ തുടർന്ന് ചാലാംപാടം 18-ാം വാർഡിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു. ഇക്കഴിഞ്ഞ മേയ് എട്ടിനാണു ജോയ് ചാക്കോള കോവിഡ് മൂലം മരണമടഞ്ഞത്. ഈ ഉപതെരഞ്ഞെടുപ്പ് രണ്ടു മുന്നണികളെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. നിലവിൽ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന് നഗരസഭയിൽ ഭരണമുള്ളത്. 2020 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുContinue Reading
ചിമ്മിനി ഡാമിൽ നിന്നും അധികജലം നാളെ പുറത്തേക്ക് ഒഴുക്കുന്നു; കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യത;ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കും.
ചിമ്മിനി ഡാമിൽ നിന്നും അധികജലം നാളെ പുറത്തേക്ക് ഒഴുക്കുന്നു; കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യത;ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കും. തൃശൂർ: ചിമ്മിനി ഡാമിലെ ജലവിതാനം അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാൾ കൂടുതൽ ആയതിനാലും വൃഷ്ടിപ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലും ഡാമിൻ്റെ 4 സ്പിൽവേ ഷട്ടറുകൾ നാളെ (07/09) രാവിലെ 8 മണിക്ക് ശേഷം ആവശ്യമായ മുന്നറിയിപ്പുകൾ നൽകി 5 സെൻറീമീറ്റർ വീതം തുറന്ന് കുറുമാലി പുഴയിലേക്ക്Continue Reading
തൃശ്ശൂര്‍ ജില്ലയില്‍ 3,120 പേര്‍ക്ക് കൂടി കോവിഡ്, 2,528 പേര് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.30 %.
തൃശ്ശൂര്‍ ജില്ലയില്‍ 3,120 പേര്‍ക്ക് കൂടി കോവിഡ്, 2,528 പേര് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.30 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (06/09/2021) 3,120 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,528 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,961 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 68 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,31,491 ആണ്.Continue Reading
(Untitled)
തുറന്നൂ, മുസിരിസ് മ്യൂസിയങ്ങൾ; എട്ട് ബോട്ടുകൾ കൂടി ജലയാത്രക്ക് സജ്ജമാകുന്നു. കൊടുങ്ങല്ലൂർ:കോവിഡ് നിയന്ത്രണങ്ങൾ കാരണം അടച്ചിട്ട മുസിരിസ് മ്യൂസിയങ്ങളും ടൂറിസം കേന്ദ്രങ്ങളും തുറന്നു. ബോട്ട് സർവീസും ആരംഭിച്ചു. പൈതൃക പദ്ധതിയുടെ കീഴിൽ മുഹമ്മദ് അബ്ദു റഹ്മാൻ സ്മാരക മ്യൂസിയം, പറവൂർ സിനഗോഗ്, കോട്ടയിൽ കോവിലകം സിനഗോഗ്, പാലിയം കോവിലകം, പാലിയം നാലുകെട്ട്, സഹോദരൻ അയ്യപ്പൻ മ്യൂസിയം, കേസരി ബാലകൃഷ്ണപിള്ള മ്യൂസിയം, മാള ജൂത സിനഗോഗ് എന്നിവയാണ് പ്രവർത്തനമാരംഭിച്ചത്. തൃശൂർ ജില്ലയിൽContinue Reading
ഇന്ധനവിലവർധന; റിലേ സത്യാഗ്രഹവുമായി ഡിവൈഎഫ്ഐ.
ഇന്ധനവിലവർധന; റിലേ സത്യാഗ്രഹവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട: ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധം അവസാനിപ്പിക്കുക, കേന്ദ്ര വാക്സിൻ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്തംബർ 6 മുതൽ 10 വരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹം ആരംഭിച്ചു.ഹെഡ് പോസ്റ്റോഫിസിനു മുമ്പിൽ എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് ജാസിർ ഇക്ബാൽ ഉദ്ഘാടനം ചെയ്തു.പ്രസി പ്രകാശൻ,കെഡി യദു,എൻഎം ഷിനോ,കെവി വിനീത്,എൻഎച്ച് ഷെഫീക്ക്, ടിഎം ഷാനവാസ് എന്നിവർ സംസാരിച്ചു.ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട്Continue Reading
നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപിക തൃശ്ശൂർ അരണാട്ടുകര അമ്യതാഞ്ജലിയിൽ മനോജിൻ്റെ ഭാര്യ സിനി (49 വയസ്സ്) അന്തരിച്ചു.
ഇരിങ്ങാലക്കുട: നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപിക തൃശ്ശൂർ അരണാട്ടുകര അമ്യതാഞ്ജലിയിൽ മനോജിൻ്റെ ഭാര്യ സിനി (49 വയസ്സ്) അന്തരിച്ചു. അർബുദരോഗത്തിന് മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിൽസയിലായിരുന്നു. ചികിൽസക്കിടയിൽ ന്യൂമോണിയയും ബാധിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. 1998 ലാണ് നാഷണൽ സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഹിന്ദി അധ്യാപികയായി പ്രവേശിച്ചത്. ഡോ. നീലിമ, നിവേദ് എന്നിവർ മക്കളും സതീഷ് മരുമകനുമാണ്. സംസ്കാരം ഇന്ന് വൈകീട്ട് 4ന്Continue Reading
കുർബാന എകീകരണം; കടുപ്പശ്ശേരി പള്ളിയിൽ ഇടയലേഖനം വായിക്കാത്തതിൽ പ്രതിഷേധവുമായി വിശ്വാസികൾ.
കുർബാന എകീകരണം; കടുപ്പശ്ശേരി പള്ളിയിൽ ഇടയലേഖനം വായിക്കാത്തതിൽ പ്രതിഷേധവുമായി വിശ്വാസികൾ. ഇരിങ്ങാലക്കുട: കുർബാന എകീകരണവുമായി ബന്ധപ്പെട്ട ഇടയലേഖനം കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിൽ വായിക്കാത്തതിനെ ചൊല്ലി പ്രതിഷേധം. കഴിഞ്ഞ ദിവസത്തെ കുർബാനക്കിടയിൽ വൈദികൻ ഫാ. ജെയ്സൻ കുടിയിരിക്കൽ ഇടയലേഖനം വായിച്ചില്ലെന്നും കുർബാന പരിഷ്ക്കരണത്തിന് എതിരായുള്ള സീനിയർ വൈദികൻ്റെ ലേഖനം എതാനും ദിവസങ്ങൾക്ക് മുമ്പ് വായിക്കുകയും ചെയ്തതിലാണ് വിശ്വാസികൾ രാവിലെ ഏഴേകാലിന് പള്ളിമുറ്റത്ത് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചത്. സിനഡിനും രൂപത മെത്രാനും പിന്തുണContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 217 പേർക്ക് കൂടി കോവിഡ്; വേളൂക്കരയിൽ 59 ഉം പൂമംഗലം, ആളൂർ പഞ്ചായത്തുകളിൽ 39 പേർ വീതവും പട്ടികയിൽ; വേളൂക്കരയിൽ ഒരു കോവിഡ് മരണവും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 217 പേർക്ക് കൂടി കോവിഡ്; വേളൂക്കരയിൽ 59 ഉം പൂമംഗലം, ആളൂർ പഞ്ചായത്തുകളിൽ 39 പേർ വീതവും പട്ടികയിൽ; വേളൂക്കരയിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 217 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 20 ഉം കാറളത്ത് 21 ഉം വേളൂക്കരയിൽ 59 ഉം കാട്ടൂരിൽ 5 ഉം മുരിയാട് 12 ഉം പൂമംഗലത്ത് 39 ഉം ആളൂരിൽ 39 ഉം പടിയൂരിൽ 22Continue Reading
മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ.
മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട : സഹകരണ ബാങ്കുകളിൽ സ്വർണ്ണമെന്നു പറഞ്ഞ് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസ്സിൽ പ്രധാന പ്രതി അറസ്റ്റിലായി.മണ്ണുത്തി പട്ടാളക്കുന്ന് വാടകയ്ക്ക് താമസിക്കുന്ന മംഗലശ്ശേരി റിയാസിനെയാണ് (39 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലി ഐ.പി.എസിന്റെ നിർദ്ദേശപ്രകരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ സി.ബി. സിബിൻ അറസ്റ്റു ചെയ്തത്. സമീപകാലത്ത് പല സ്ഥലങ്ങളിലുംContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 3,214 പേര്‍ക്ക് കൂടി കോവിഡ്, 2,696 പേര് രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 21. 24 %.
തൃശ്ശൂര്‍ ജില്ലയില്‍ 3,214 പേര്‍ക്ക് കൂടി കോവിഡ്, 2,696 പേര് രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 21. 24 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ഞായറാഴ്ച (05/09/2021) 3,214 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,696 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,383 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 68 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,28,371 ആണ്. 4,05,111Continue Reading