2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻ്റ് പ്രിക്സ് പുരസ്കാരം നേടിയ റഷ്യൻ, ഫിന്നിഷ് ഭാഷകളിലായുള്ള ” കംപാർട്ട്മെൻ്റ് നമ്പർ 6 ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 18 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.മോസ്കോ സർവ്വകലാശാലയിലെ വിദ്യാർഥിനിയായ ഫിൻലാൻ്റുകാരി ലോറ, 5000 വർഷങ്ങളുടെ പഴക്കമുള്ള റോക്ക് പെയിൻ്റിംഗുകൾ തേടി റഷ്യയിലൂടെ നടത്തുന്ന ദീർഘമായ ട്രെയിൻ യാത്രക്കിടയിൽ റഷ്യൻ മൈനിൽ ജോലി ചെയ്യുന്ന യുവാവുമായി സൗഹ്യദത്തിലാകുന്നു. ലോറയുടെ റഷ്യൻ കൂട്ടുകാരി ഐറിനയുടെContinue Reading

മാരക ലഹരി മരുന്നായ ഹാഷിഷ് ഓയിലുമായി രണ്ട് പേർ കയ്പമംഗലത്ത് പിടിയിൽ കൊടുങ്ങല്ലൂർ:ലഹരി മരുന്നായ ഹാഷിഷ് ഓയിലുമായി ചളിങ്ങാട് പോകാക്കില്ലത്ത് വീട്ടിൽ നഹാസ് (21) എന്ന ആളേയും പ്രായപൂർത്തിയാകാത്ത ഒരാളേയുമാണ് തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്ങ് ഗ്രേ ഐ പി എസി ന്റെ നിർദേശാനുസരണം കൊടുങ്ങല്ലുർ ഡി.വൈ.എസ്.പി. സലീഷ് എൻ എസിൻ്റെ നേതൃത്വത്തിൽ തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എസ്.ഐ. എം പി മുഹമ്മദ്Continue Reading

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക കേന്ദ്ര സർക്കാർ ഉടൻ നൽകുക, തൊഴിലാളികളെ ജാതി തിരിച്ച് വിഭജിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻതിരിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ. ഇരിങ്ങാലക്കുട: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക കേന്ദ്ര സർക്കാർ ഉടൻ നൽകുക, തൊഴിലാളികളെ ജാതി തിരിച്ച് വിഭജിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻതിരിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽContinue Reading

കേന്ദ്ര സർക്കാർ ബജറ്റിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ പ്രതിഷേധ ധർണ്ണ ഇരിങ്ങാലക്കുട: കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച തൊഴിലാളി വിരുദ്ധ-കർഷക വിരുദ്ധ ബജറ്റിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ആൽത്തറ പരിസരത്ത് നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും,സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി ജില്ലാ ജനറൽ കൺവീനറുമായ യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലംContinue Reading

വാറണ്ട് പ്രതികൾ ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ… ഇരിങ്ങാലക്കുട: മധ്യമേഖല ഡി.ഐ.ജി യുടെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള പരിശോധനയുടെ ഭാഗമായി നടത്തിയ തിരച്ചിലിൽ രണ്ട് വാറണ്ട് പ്രതികൾ അറസ്റ്റിലായി. കൊലപാതകം, മോഷണം ഉൾപ്പെടെ നിരവധി കേസ്സുകളിലെ പ്രതി കല്ലേറ്ററുംകര പഞ്ഞപ്പിള്ളി സ്വദേശി കണ്ണോളി വീട്ടിൽ കിഷോർ (38 വയസ്സ്),അടിപിടി കേസ്സിൽ മുങ്ങി നടന്നിരുന്ന വേഴക്കാട്ടുകര ചുങ്കത്ത് വീട്ടിൽ അജിത്ത് (26 വയസ്സ് ) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസ് പിടികൂടിയത്.രണ്ടായിത്തി പതിമൂന്നിൽContinue Reading

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വളപ്പില്‍ തീപിടുത്തം ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രി വളപ്പിലെ പുല്ലിനു തീപിടിച്ചു. ഉച്ചത്തിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. മോര്‍ച്ചറിക്ക് പുറകിലെ മാലിന്യത്തിനു സമീപമുള്ള പുല്ലിനാണ് തീപിടിച്ചത്. തീപടരുന്നത് കണ്ട ആശുപത്രി ജീവനക്കാര്‍ തീ അണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്.Continue Reading

കാറളം വെട്ടിയാട്ടിൽ ക്ഷേത്രം റോഡ് നിർമ്മാണം പൂർത്തിയായി; പൂർത്തീകരിച്ചത് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 12 ലക്ഷം രൂപ ഉപയോഗിച്ച്.. ഇരിങ്ങാലക്കുട : കാറളം ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വെട്ടിയാട്ടില്‍ ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു നിര്‍വഹിച്ചു. മുന്‍ എംഎല്‍എ പ്രൊഫ കെ യു അരുണന്‍ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 12Continue Reading

പുതുക്കാട് മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ പുതുക്കാട്: പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട വിവിധ പഞ്ചായത്തുകളിലെ 13 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി ഒരു കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ കെ രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. കാലവര്‍ഷക്കെടുതി മൂലം ഗതാഗത യോഗ്യമല്ലാതായിത്തീര്‍ന്ന റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. നെന്മണിക്കര പഞ്ചായത്ത് വാര്‍ഡ് 15 ലെ ഗ്രേസ് കമ്പനി റോഡ് (10 ലക്ഷം), വാര്‍ഡ് 11 ചിറ്റിശ്ശേരി സൗത്ത്Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ സംയോജിത കൃഷിക്ക് രൂപം നല്‍കും: മന്ത്രി ഡോആര്‍ ബിന്ദു.. ഇരിങ്ങാലക്കുട :മണ്ഡലം മുഴുവന്‍ സംയോജിത കൃഷി പദ്ധതിക്ക് രൂപം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു. മണ്ഡലത്തില്‍ ഒന്നാമത്തെ പരിഗണന കാര്‍ഷിക മേഖലയ്ക്ക് നല്‍കും. കൃഷി സംസ്‌കാരമായി വീണ്ടെടുത്ത് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്ത് ഔഷധ ഗ്രാമം പദ്ധതിയുടെയും ഔഷധ സസ്യകൃഷി സെമിനാറിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.Continue Reading

ഇരിങ്ങാലക്കുട: അർബുദരോഗത്തിന് ചികിൽസയിലായിരുന്ന കോളേജ് വിദ്യാർഥി മരിച്ചു. കാറളം പുള്ളത്ത് സന്തോഷ് മകൻ സായൂജ് (19) ആണ് മരിച്ചത്.പുതുക്കാട് പ്രജ്യോതിനികേതൻ കോളേജിൽ കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു. ബിന്ദു അമ്മയും സ്നേഹ സഹോദരിയുമാണ്.Continue Reading