ആവേശം വാനോളമുയർത്തി സംഗീതനിശ ; വർണ്ണോജ്ജ്വലമായ മുഹൂർത്തങ്ങൾ സമ്മാനിച്ചു കൊണ്ട് ‘വർണ്ണക്കുട’ മഹോത്സവത്തിന് സമാപനം.
ആവേശം വാനോളമുയർത്തി സംഗീതനിശ ; വർണ്ണോജ്ജ്വലമായ മുഹൂർത്തങ്ങൾ സമ്മാനിച്ചു കൊണ്ട് ‘വർണ്ണക്കുട’ മഹോത്സവത്തിന് സമാപനം. ഇരിങ്ങാലക്കുട : ആഘോഷങ്ങൾ അന്യം നിന്ന കോവിഡ് കാലഘട്ടത്തിന് ശേഷം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് ഒത്തൊരുമിക്കാനായൊരുക്കിയ കലാ-കായിക-കാർഷിക-സാഹിത്യ മഹോത്സവമായ ‘വർണ്ണക്കുട’ ആവേശകരമായി സമാപിച്ചു. സമാപന ദിവസമായ ചൊവ്വാഴ്ച്ച അയ്യങ്കാവ് മൈതാനത്ത് നടന്ന സമാപന സമ്മേളനം മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട എം.എൽ.യും ഉന്നത വിദ്യാഭ്യാസ സാമൂഹ്യContinue Reading
“ഓമനിക്കാൻ ഒരോണക്കാലം” തൊഴിലാളികൾക്ക് ആദരം; ഓണാഘോഷം അടിസ്ഥാനവർഗ തൊഴിലാളികളെ ചേർത്തു നിർത്തിയെന്ന് മന്ത്രി ഡോ ആർ ബിന്ദു…
“ഓമനിക്കാൻ ഒരോണക്കാലം” തൊഴിലാളികൾക്ക് ആദരം; ഓണാഘോഷം അടിസ്ഥാനവർഗ തൊഴിലാളികളെ ചേർത്തു നിർത്തിയെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട: നാഷണൽ സർവീസ് സ്കീം – ഉന്നത വിദ്യാഭ്യാസ വകുപ്പും ഹയർ സെക്കന്ററി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച “ഓമനിക്കാൻ ഒരോണക്കാലം” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. മഹാമാരിയെ അതിജീവിച്ച് ഏവരും ഒത്തൊരുമിച്ച് ഒരു ഓണക്കാലം ആഘോഷിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ സമൂഹത്തിൽ വേർതിരിച്ച്Continue Reading
ചാലക്കുടിയിൽ വീട് കയറി ആക്രമിച്ച് കവർച്ച; പ്രതി പതിനെട്ട് വർഷങ്ങൾക്ക് ശേഷം പിടിയിൽ;പിടിയിലായത് കുപ്രസിദ്ധരായ “പാണിയം ഗ്യാംഗിലെ ” ലെ ക്രിമിനൽ മൈനാകം രാജേഷ്…
ചാലക്കുടിയിൽ വീട് കയറി ആക്രമിച്ച് കവർച്ച; പ്രതി പതിനെട്ട് വർഷങ്ങൾക്ക് ശേഷം പിടിയിൽ;പിടിയിലായത് കുപ്രസിദ്ധരായ “പാണിയം ഗ്യാംഗിലെ ” ലെ ക്രിമിനൽ മൈനാകം രാജേഷ്… ചാലക്കുടി: അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരികളെന്ന വ്യാജേനയെത്തി ചാലക്കുടി പോട്ടയിൽ വീടുകയറി ആക്രമിച്ച് കവർച്ച നടത്തി മുങ്ങിയ സംഘത്തിലെ ഒരാളെ തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രേ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡി വൈഎസ്പി സി.ആർ സന്തോഷിന്റെContinue Reading
ഓണ സമ്മാനമായി ആറാട്ടുപുഴ സ്വദേശി സുബ്രമണ്യൻ്റെ വീട്ടിൽ വെളിച്ചമെത്തി;വീട് വൈദ്യുതീകരിച്ച് നൽകി കെ.എസ്.ഇ.ബി ജീവനക്കാർ
ഓണ സമ്മാനമായി ആറാട്ടുപുഴ സ്വദേശി സുബ്രമണ്യൻ്റെ വീട്ടിൽ വെളിച്ചമെത്തി;വീട് വൈദ്യുതീകരിച്ച് നൽകി കെ.എസ്.ഇ.ബി ജീവനക്കാർ ഇരിങ്ങാലക്കുട: കരുവന്നൂർ ഇലക്ട്രിക്കൽ മേജർ സബ്ഡിവിഷൻ പരിധിയിലെ നിർധനനായ ആറാട്ടുപുഴ കരോട്ടുമുറി തുർപ്പുമഠത്തിൽ സുബ്രഹ്മണ്യന്റെ കൊച്ചു വീട്ടിലും വൈദ്യുതി വെളിച്ചമെത്തി. പതിനഞ്ച് വർഷമായി തനിച്ച് താമസിക്കുന്ന സുബ്രഹ്മണ്യൻ വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്.പണിയില്ലാത്തപ്പോൾ കരുവന്നൂർ പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിച്ച് വിറ്റാണ് ഉപജീവനം കഴിക്കുന്നത്.തന്റെ വീട് വൈദ്യുതീകരിക്കാൻ മാർഗ്ഗമില്ലാത്ത ഇദ്ദേഹം മണ്ണെണ്ണ വിളക്കും,മെഴുകുതിരിയുംContinue Reading
സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.
സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മാള: സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ പുത്തൻചിറ വൈലിക്കട വീട്ടിൽ സുനിൽകുമാർ (42)എന്നയാളെ മാള പോലീസ് അറസ്റ്റു ചെയ്തു.മുൻപ് കേസ്സ് കൊടുത്തതിലുള്ള വിരോധത്താൽ പരാതിക്കാരിയുടെ പുത്തൻചിറയിലുള്ള വീടിന്റെ കാർപോർച്ചിലേക്ക് അതിക്രമിച്ച കയറി ഇവരെ തടഞ്ഞ് നിറുത്തി കൈകൊണ്ട് അടിച്ച് തള്ളി താഴെയിട്ട് ദേഹോപദ്രവം ഏല്പിച്ച് മാനഹാനിയും മനോവിഷമവുമുണ്ടാക്കിയ കാര്യത്തിനാണ് പ്രതിയെ അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.Continue Reading
വ്യാജ സ്വർണം പണയം വച്ച് അഞ്ചര ലക്ഷം രൂപ തട്ടിയ കേസിൽ കിഴുപ്പുള്ളിക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ…
വ്യാജ സ്വർണം പണയം വച്ച് അഞ്ചര ലക്ഷം രൂപ തട്ടിയ കേസിൽ കിഴുപ്പുള്ളിക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ… ഇരിങ്ങാലക്കുട: വ്യാജ സ്വർണം പണയം വച്ച് അഞ്ചര ലക്ഷം രൂപ തട്ടിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴുപ്പുള്ളിക്കര സ്വദേശി ഞൊണ്ടത്തുപറമ്പിൽ ഹാസിം മുഹമ്മദ് ഹനീഫിനെയാണ് (36) എസ്ഐ അരിസ്റ്റോട്ടിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കരാഞ്ചിറയിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ 180 ഗ്രാം മുക്കുപണ്ടം പണയം വച്ച് 5.5 ലക്ഷംContinue Reading
വർണ്ണക്കുട: നൃത്ത സംഗീത വേദിയിൽ കലാകാരൻമാർക്ക് ആദരം..
വർണ്ണക്കുട: നൃത്ത സംഗീത വേദിയിൽ കലാകാരൻമാർക്ക് ആദരം.. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ കലാ-കായിക-കാർഷിക മഹോത്സവമായ ‘വർണ്ണക്കുട’ യിൽ നടന്ന സാംസ്കാരിക സമ്മേളനവും ആദരവും തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബഹു.ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ മാരായ വി.ആർ.സുനിൽ കുമാർ, എൻ. കെ.അക്ബർ എന്നിവർ മുഖ്യാതിഥികളായിരുന്നു. കേരള ഫീഡ്സ് ചെയർമാൻ കെ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെContinue Reading
ഓണക്കാലത്ത് പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ കർഷക ചന്തകളുമായി വിഎഫ്പിസികെ യും; ജില്ലയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത് ഇരിങ്ങാലക്കുട ഉൾപ്പെടെ പതിനാറ് കേന്ദ്രങ്ങളിൽ..
ഓണക്കാലത്ത് പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ കർഷക ചന്തകളുമായി വിഎഫ്പിസികെ യും; ജില്ലയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത് ഇരിങ്ങാലക്കുട ഉൾപ്പെടെ പതിനാറ് കേന്ദ്രങ്ങളിൽ.. ഇരിങ്ങാലക്കുട: ഓണക്കാലത്ത് പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻകൗൺസിലും.വിഎഫ്പിസികെ യുടെ നേതൃത്വത്തിൽ തൃശൂർ ജില്ലയിൽ പതിനാറ് കർഷക ചന്തകളാണ് സെപ്റ്റംബർ 7 വരെ പ്രവർത്തിക്കുന്നത്.കർഷകരിൽ നിന്നും നാടൻ പച്ചക്കറികൾ സംഭരിച്ചു പൊതുവിപണിയേക്കാൾ 30%വിലക്കുറവിൽ ഓണം വിപണികളിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.. മറുനാടൻ പച്ചക്കറികളും ശീതകാലപച്ചക്കറികളും ഹോർട്ടികോർപ്പ് മുഖേന സംഭരിക്കും.രാവിലെ 9Continue Reading
“അമ്മയ്ക്കൊരു ഓണപ്പുടവ” പദ്ധതിയുമായി ബിജെപി പ്രവർത്തകർ; മൂർക്കനാട് മേഖലയിൽ ഇരുനൂറോളം ഓണപ്പുടവകൾ വിതരണം ചെയ്തു..
“അമ്മയ്ക്കൊരു ഓണപ്പുടവ” പദ്ധതിയുമായി ബിജെപി പ്രവർത്തകർ; മൂർക്കനാട് മേഖലയിൽ ഇരുനൂറോളം ഓണപ്പുടവകൾ വിതരണം ചെയ്തു.. ഇരിങ്ങാലക്കുട: ഓണാഘോഷങ്ങളുടെ ഭാഗമായി മൂർക്കനാട് മേഖലയിൽ 41, 1 വാർഡുകളിലെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ഇരുനൂറോളം അമ്മമാർക്ക് ഓണപ്പുടവകൾ വിതരണം ചെയ്തു. പാരിഷ് ഹാളിൽ നടന്ന പരിപാടി നടൻ സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയച്ചവരെ പരിപാടിയിൽ ആദരിച്ചു. വാർഡ് കൗൺസിലർ മായ അജയൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ല പ്രസിഡണ്ട്Continue Reading
അഗ്നിശർമ്മൻ നമ്പൂതിരി അന്തരിച്ചു..
അഗ്നിശർമ്മൻ നമ്പൂതിരി അന്തരിച്ചു.. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കെ ആർ തമ്പാൻ റോഡിൽ അയിനിപ്പിള്ളി മനയ്ക്കൽ അഗ്നിശർമ്മൻ നമ്പൂതിരി(89 വയസ്സ്) അന്തരിച്ചു. ഭാര്യ : പരേതയായ സാവിത്രി അന്തർജ്ജനമാണ് ഭാര്യ. മകൾ : ജ്യോതി അഗ്നിശർമ്മൻ, മരുമകൻ : വിജയൻ കപ്പിയൂർ, ഡോ. കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ് മുൻ പ്രസിഡൻ്റ്, ജയവിജയ കുറീസ് ആൻഡ് ട്രേഡ്സ് ചെയർമാൻ,ശ്രീ സംഗമം ട്രസ്റ്റ് ചെയർമാൻ,യോഗക്ഷേമസഭയുടെ തൃശൂർ ജില്ല മുൻ ട്രഷറർ,Continue Reading
























