വൈവിധ്യമാർന്ന പരിപാടികളുമായി നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ആഘോഷം.. ഇരിങ്ങാലക്കുട: അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ ഇണക്കിച്ചേർക്കുന്നതിന് പ്രയത്നിച്ച നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ സ്മരണകളിൽ ജയന്തി ആഘോഷം. പതാക ഉയർത്തൽ, പുഷ്പാർച്ചന, ഘോഷയാത്ര, അനുസ്മരണ സമ്മേളനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ.കെപിഎംഎസ് ഇരിങ്ങാലക്കുട യൂണിയൻ കമ്മിറ്റിയുടെ നേത്യത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. വൈകീട്ട് കുട്ടംകുളം സരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര മെയിൻ റോഡ്, അയ്യങ്കാവ് മൈതാനം വഴി ടൗൺ ഹാളിൽContinue Reading

മോഷണം പോയ സൈക്കിൾ  സഹോദരങ്ങൾ  അന്വേഷിച്ച് കണ്ടെത്തി… മാള: മോഷണം പോയ സൈക്കിൾ സഹോദരങ്ങൾ കണ്ടെത്തി.അന്നമനട മേലഡൂരിൽ താമസിക്കുന്ന താണിക്കൽ വീട്ടിൽ സുദേവിന്റെ (16) സൈക്കിൾ ഇക്കഴിഞ്ഞ ജൂൺ മാസം വീടിന്  മുന്നിൽ നിന്നും മോഷണം പോയിരുന്നു. പാലിശ്ശേരി സ്കൂളിൽ കോമേഴ്സ് വിഭാഗത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് സുദേവ്. മേലഡൂരിൽ നിന്നും സ്കൂളിലേക്ക് സ്ഥിരമായി സൈക്കിളിലാണ് പോയിരുന്നത്.അന്നമനട യുഎഫ് എസ് സി വോളി ബോൾ ക്ലബിന്റെ പ്രധാന താരം കൂടിയാണ്Continue Reading

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പട്ടിണി സമരവുമായി കോൺഗ്രസ്സ് പ്രവർത്തകർ;നിക്ഷേപകർ ദുരിതത്തിൽ കഴിയുമ്പോൾ  മന്ത്രിയുടെ നേത്യത്വത്തിൽ  “വർണ്ണക്കുട ” യുടെ പേരിൽ ധൂർത്തെന്ന്   മുൻ ഡിസിസി പ്രസിഡണ്ട് എം പി വിൻസെൻ്റ് .. ഇരിങ്ങാലക്കുട:   സമ്പാദ്യം മുഴുവൻ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചവർ  തീരാദുരിതത്തിൽ കഴിയുമ്പോൾ  സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ബിന്ദു കോടികൾ ചിലവഴിച്ച്  ” വർണ്ണക്കുട ”   നടത്തുകയായിരുന്നുവെന്ന് മുൻ ഡിസിസി പ്രസിഡണ്ട് എം പി വിൻസെൻ്റ്.  തിരുവോണനാളുകളിലും നിക്ഷേപകർക്ക്Continue Reading

കരുവന്നൂർ ബാങ്ക് സാമ്പത്തികതട്ടിപ്പ്;  സഹകാരികൾക്ക്  ഐക്യദാർഡ്യവുമായി തിരുവോണ നാളിൽ ബിജെപി പ്രവർത്തകരുടെ പട്ടിണിസമരം… ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ സഹകാരികൾക്ക് ഐക്യദാർഡ്യവുമായി തിരുവോണ നാളിൽ  ബിജെപി  പ്രവർത്തകർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ പട്ടിണി സമരം സംഘടിപ്പിച്ചു.ബാങ്കിൽ നിക്ഷേപമുണ്ടായിട്ടും പണം ലഭിക്കാതെ ചികിൽസ മുടങ്ങി മരണപ്പെട്ട മാപ്രാണം സ്വദേശി  ഫിലോമിനയുടെ ഭർത്താവ് ദേവസ്സി ഉദ്ഘാടനം നിർവ്വഹിച്ചു.മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു.കർഷകമോർച്ച സംസ്ഥാനContinue Reading

ആവേശം വാനോളമുയർത്തി സംഗീതനിശ ; വർണ്ണോജ്ജ്വലമായ മുഹൂർത്തങ്ങൾ സമ്മാനിച്ചു കൊണ്ട് ‘വർണ്ണക്കുട’ മഹോത്സവത്തിന് സമാപനം. ഇരിങ്ങാലക്കുട : ആഘോഷങ്ങൾ അന്യം നിന്ന കോവിഡ് കാലഘട്ടത്തിന് ശേഷം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് ഒത്തൊരുമിക്കാനായൊരുക്കിയ കലാ-കായിക-കാർഷിക-സാഹിത്യ മഹോത്സവമായ ‘വർണ്ണക്കുട’ ആവേശകരമായി സമാപിച്ചു. സമാപന ദിവസമായ ചൊവ്വാഴ്ച്ച അയ്യങ്കാവ് മൈതാനത്ത് നടന്ന സമാപന സമ്മേളനം മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട എം.എൽ.യും ഉന്നത വിദ്യാഭ്യാസ സാമൂഹ്യContinue Reading

“ഓമനിക്കാൻ ഒരോണക്കാലം” തൊഴിലാളികൾക്ക് ആദരം; ഓണാഘോഷം അടിസ്ഥാനവർഗ തൊഴിലാളികളെ ചേർത്തു നിർത്തിയെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട: നാഷണൽ സർവീസ് സ്കീം – ഉന്നത വിദ്യാഭ്യാസ വകുപ്പും ഹയർ സെക്കന്ററി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച “ഓമനിക്കാൻ ഒരോണക്കാലം” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. മഹാമാരിയെ അതിജീവിച്ച് ഏവരും ഒത്തൊരുമിച്ച് ഒരു ഓണക്കാലം ആഘോഷിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ സമൂഹത്തിൽ വേർതിരിച്ച്Continue Reading

ചാലക്കുടിയിൽ വീട് കയറി ആക്രമിച്ച് കവർച്ച; പ്രതി പതിനെട്ട് വർഷങ്ങൾക്ക് ശേഷം പിടിയിൽ;പിടിയിലായത് കുപ്രസിദ്ധരായ “പാണിയം ഗ്യാംഗിലെ ” ലെ ക്രിമിനൽ മൈനാകം രാജേഷ്… ചാലക്കുടി: അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരികളെന്ന വ്യാജേനയെത്തി ചാലക്കുടി പോട്ടയിൽ വീടുകയറി ആക്രമിച്ച് കവർച്ച നടത്തി മുങ്ങിയ സംഘത്തിലെ ഒരാളെ തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി  ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രേ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡി വൈഎസ്പി സി.ആർ സന്തോഷിന്റെContinue Reading

ഓണ സമ്മാനമായി  ആറാട്ടുപുഴ സ്വദേശി സുബ്രമണ്യൻ്റെ വീട്ടിൽ വെളിച്ചമെത്തി;വീട് വൈദ്യുതീകരിച്ച് നൽകി കെ.എസ്.ഇ.ബി ജീവനക്കാർ ഇരിങ്ങാലക്കുട: കരുവന്നൂർ ഇലക്ട്രിക്കൽ മേജർ സബ്ഡിവിഷൻ പരിധിയിലെ നിർധനനായ ആറാട്ടുപുഴ കരോട്ടുമുറി തുർപ്പുമഠത്തിൽ സുബ്രഹ്മണ്യന്റെ കൊച്ചു വീട്ടിലും വൈദ്യുതി വെളിച്ചമെത്തി. പതിനഞ്ച് വർഷമായി തനിച്ച് താമസിക്കുന്ന സുബ്രഹ്മണ്യൻ വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്.പണിയില്ലാത്തപ്പോൾ കരുവന്നൂർ പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിച്ച് വിറ്റാണ് ഉപജീവനം കഴിക്കുന്നത്.തന്റെ വീട് വൈദ്യുതീകരിക്കാൻ മാർഗ്ഗമില്ലാത്ത ഇദ്ദേഹം മണ്ണെണ്ണ വിളക്കും,മെഴുകുതിരിയുംContinue Reading

സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മാള: സ്ത്രീയോട് അപമര്യാദയായി പെരുമാറിയ   കേസിൽ പുത്തൻചിറ  വൈലിക്കട വീട്ടിൽ സുനിൽകുമാർ (42)എന്നയാളെ  മാള പോലീസ് അറസ്റ്റു ചെയ്തു.മുൻപ് കേസ്സ്  കൊടുത്തതിലുള്ള വിരോധത്താൽ പരാതിക്കാരിയുടെ  പുത്തൻചിറയിലുള്ള വീടിന്റെ കാർപോർച്ചിലേക്ക് അതിക്രമിച്ച കയറി ഇവരെ  തടഞ്ഞ് നിറുത്തി കൈകൊണ്ട് അടിച്ച് തള്ളി താഴെയിട്ട് ദേഹോപദ്രവം ഏല്പിച്ച്  മാനഹാനിയും മനോവിഷമവുമുണ്ടാക്കിയ കാര്യത്തിനാണ് പ്രതിയെ അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.Continue Reading

വ്യാജ സ്വർണം പണയം വച്ച് അഞ്ചര ലക്ഷം രൂപ തട്ടിയ കേസിൽ കിഴുപ്പുള്ളിക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ… ഇരിങ്ങാലക്കുട: വ്യാജ സ്വർണം പണയം വച്ച് അഞ്ചര ലക്ഷം രൂപ തട്ടിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴുപ്പുള്ളിക്കര സ്വദേശി ഞൊണ്ടത്തുപറമ്പിൽ ഹാസിം മുഹമ്മദ് ഹനീഫിനെയാണ് (36) എസ്ഐ അരിസ്റ്റോട്ടിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കരാഞ്ചിറയിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ 180 ഗ്രാം മുക്കുപണ്ടം പണയം വച്ച് 5.5 ലക്ഷംContinue Reading