മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ ചോദ്യം ചെയ്തവരെ മർദ്ദിച്ച കടുപ്പശ്ശേരി സ്വദേശി അറസ്റ്റിൽ …
മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ ചോദ്യം ചെയ്തവരെ മർദ്ദിച്ച കടുപ്പശ്ശേരി സ്വദേശി അറസ്റ്റിൽ … ഇരിങ്ങാലക്കുട: കൂട്ടമായിരുന്ന് മദ്യപിച്ച് ശല്യമുണ്ടാക്കിയതിനെ ചോദ്യം ചെയ്ത അയൽവാസിയെയും ബന്ധുവിനെയും മർദ്ദിച്ച നാലംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ . ക്രിസ്മസ് ദിനത്തിൽ വൈകീട്ട് 7.30 ന് കടുപ്പശ്ശേരി ചെങ്ങാറ്റുമുറിയിൽ വച്ചായിരുന്നു സംഭവം. മുതിർന്നവരും കുട്ടികളുമടക്കം ഇരുപതോളം പേരാണ് മദ്യപിക്കുന്ന സംഘത്തിൽ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനെ ചോദ്യം ചെയ്ത കടുപ്പശ്ശേരി ചെങ്ങാറ്റുമുറി പൊറ്റയ്ക്കൽ വീട്ടിൽ ബാബു (55),Continue Reading
കാട്ടൂർ സ്റ്റേഷനിൽ റൗഡി ലിസ്റ്റിലുള്ള കരാഞ്ചിറ സ്വദേശിയായ ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ …
കാട്ടൂർ സ്റ്റേഷനിൽ റൗഡി ലിസ്റ്റിലുള്ള കരാഞ്ചിറ സ്വദേശിയായ ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ … ചേർപ്പ് :നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാട്ടൂർ സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളുമായ കരാഞ്ചിറ ഇയ്യത്തുപറമ്പിൽ രജനിയെന്നു വിളിക്കുന്ന ബിനീഷിനെ(37 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസ്, ഇൻസ്പെക്ടർ ടി.വി.ഷിബു എന്നിവർ അറസ്റ്റു ചെയ്തു. മുൻപ് കുപ്രസിദ്ധ ഗുണ്ട കായ്ക്കുരു രാജേഷിന്റെ സംഘാംഗമായിരുന്ന ഇയാൾ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണ്. 2018 ജൂണിൽ പെരുമ്പിള്ളിശ്ശേരിContinue Reading
ചുങ്കം പാലവും അപ്രോച്ച് റോഡും നാടിന് സമർപ്പിച്ചു; തീരപ്രദേശങ്ങളിലുള്ള കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമെന്ന് മന്ത്രി വി അബ്ദുറഹിമാൻ …
ചുങ്കം പാലവും അപ്രോച്ച് റോഡും നാടിന് സമർപ്പിച്ചു; തീരപ്രദേശങ്ങളിലുള്ള കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമെന്ന് മന്ത്രി വി അബ്ദുറഹിമാൻ … കയ്പമംഗലം: എറിയാട് പഞ്ചായത്തിലെ ചുങ്കം പാലവും അപ്രോച്ച് റോഡും നാടിന് സമർപ്പിച്ച് ഫിഷറീസ്- സ്പോർട്സ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. തീരപ്രദേശങ്ങളിലുള്ള കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. ഓരോContinue Reading
കേരഗ്രാമം പദ്ധതിയുമായി പടിയൂർ പഞ്ചായത്ത് ; പദ്ധതി നടപ്പിലാക്കുന്നത് 100 ഹെക്ടറിൽ ; ചിലവഴിക്കുന്നത് 25 ലക്ഷം രൂപ…
കേരഗ്രാമം പദ്ധതിയുമായി പടിയൂർ പഞ്ചായത്ത് ; പദ്ധതി നടപ്പിലാക്കുന്നത് 100 ഹെക്ടറിൽ ; ചിലവഴിക്കുന്നത് 25 ലക്ഷം രൂപ… ഇരിങ്ങാലക്കുട:കേരഗ്രാമം പദ്ധതിയുമായി പടിയൂർ ഗ്രാമപഞ്ചായത്ത് . നാളികേരത്തിന്റെ ഉൽപ്പാദനം വർധിപ്പിക്കുക വഴി കർഷകർക്ക് അർഹമായ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേത്യത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. പടിയൂർ പഞ്ചായത്തിലെ 100 ഹെക്ടറോളം സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക. 2022-23 വർഷത്തിൽ പദ്ധതിക്കായി 25.6Continue Reading
അവിട്ടത്തൂരിൽ ഒന്നരവയസ്സുള്ള പോത്തിൻകുട്ടിയുടെ വാലറുത്ത സംഭവത്തിൽ കേസ്സെടുക്കാതെ പോലീസ്; പരാതി ഇല്ലെന്ന് ഉടമസ്ഥൻ പറഞ്ഞതായി പോലീസിന്റെ വിശദീകരണം…
അവിട്ടത്തൂരിൽ ഒന്നരവയസ്സുള്ള പോത്തിൻകുട്ടിയുടെ വാലറുത്ത സംഭവത്തിൽ കേസ്സെടുക്കാതെ പോലീസ്; പരാതി ഇല്ലെന്ന് ഉടമസ്ഥൻ പറഞ്ഞതായി പോലീസിന്റെ വിശദീകരണം… ഇരിങ്ങാലക്കുട : അവിട്ടത്തൂരിൽ ഒന്നര വയസ്സുള്ള പോത്തിൻകുട്ടിയുടെ വാലറുത്ത സംഭവത്തിൽ ഇത് വരെ കേസ്സെടുക്കാതെ പോലീസ്. വേളൂക്കര പഞ്ചായത്തിൽ വാർഡ് അഞ്ചിൽ താമസിക്കുന്ന ചാനാടിക്കൽ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പോത്തിൻകുട്ടിയുടെ വാലാണ് ക്രിസ്മസ് ദിനത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് മുറിച്ചെടുത്ത നിലയിൽ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ഉടൻ തന്നെ ജയചന്ദ്രൻ ആളൂർ പോലീസിൽContinue Reading
ജില്ലയിലെ 10 എൻഎസ്എസ് യൂണിറ്റുകൾക്ക് കൂടി സർക്കാർ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി ഡോ ആർ ബിന്ദു ;സംസ്ഥാനത്ത് 4000 ദത്തുഗ്രാമങ്ങളിലായി 4000 ക്യാമ്പുകൾ …
ജില്ലയിലെ 10 എൻഎസ്എസ് യൂണിറ്റുകൾക്ക് കൂടി സർക്കാർ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി ഡോ ആർ ബിന്ദു ;സംസ്ഥാനത്ത് 4000 ദത്തുഗ്രാമങ്ങളിലായി 4000 ക്യാമ്പുകൾ … ഇരിങ്ങാലക്കുട: ജില്ലയിലെ 10 എൻഎസ്എസ് യൂണിറ്റുകൾക്ക് കൂടി സർക്കാർ ധനസഹായം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു. ഈ വർഷത്തെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മാടായിക്കോണം ചാത്തൻമാസ്റ്റർ മെമ്മോറിയൽ യുപി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുടയിലെContinue Reading
തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്മസ് ; തിരുകര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ട് വിശ്വാസികള്‍…
തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്മസ് ; തിരുകര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ട് വിശ്വാസികള്‍… ഇരിങ്ങാലക്കുട: ലോകത്തിന് പ്രത്യാശയുടെ കിരണമേകി ക്രിസ്മസ്. പുൽക്കൂടുകൾ ഒരുക്കിയും നക്ഷത്രങ്ങളാൽ വീടുകൾ അലങ്കരിച്ചും ക്രിസ്തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുകയാണ് ക്രൈസ്തവർ. ആഘോഷങ്ങളുടെ ഭാഗമായി പള്ളികളിൽ പാതിര കുർബാനകളും തിരുപ്പിറവി ചടങ്ങുകളും നടന്നു.സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ക്രിസ്തുമസ്ദിന തിരുകര്‍മ്മങ്ങളില്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടു. പാതിരാകുര്‍ബാനക്കും പിറവിയുടെ തിരുകര്‍മ്മങ്ങള്‍ക്കും രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍Continue Reading
12 കോടിയുടെ വികസനപദ്ധതികൾ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ;പുതിയ ഡയാലിസിസ് യൂണിറ്റ് രണ്ട് മാസത്തിനുള്ളിൽ …
12 കോടിയുടെ വികസനപദ്ധതികൾ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ;പുതിയ ഡയാലിസിസ് യൂണിറ്റ് രണ്ട് മാസത്തിനുള്ളിൽ … ഇരിങ്ങാലക്കുട :നാല് ഓപ്പറേഷൻ തിയ്യേറ്ററുകൾ ഉൾപ്പെടെ 12 കോടിയുടെ വികസനപദ്ധതികൾ താലൂക്ക് ആശുപത്രിയിൽ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. താലൂക്ക് ആശുപത്രിയിൽ നെടുപുഴ ഗവ. പോളി ടെക്നിക് എൻഎസ്എസ് യൂണിറ്റ് നടത്തുന്ന പുനർജ്ജനി പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുContinue Reading
ക്രിസ്തുമസ് മെഗാ കരോള്‍ മല്‍സര ഘോഷയാത്രയിൽ കനകമല സെന്റ് ആന്റണീസ് ഇടവകയ്ക്ക് ഒന്നാം സ്ഥാനം ..
ക്രിസ്തുമസ് മെഗാ കരോള്‍ മല്‍സര ഘോഷയാത്രയിൽ കനകമല സെന്റ് ആന്റണീസ് ഇടവകയ്ക്ക് ഒന്നാം സ്ഥാനം .. ഇരിങ്ങാലക്കുട: നഗരവീഥികളെ കീഴടക്കിയ കത്തീഡ്രല്‍ സിഎല്‍സി യുടെ മെഗാ കരോള്‍ മല്‍സര ഘോഷയാത്രയില്‍ കനകമല സെന്റ് ആന്റണീസ് ഇടവകയ്ക്ക് ഒന്നാം സ്ഥാനം . പടിഞ്ഞാറേ ചാലക്കുടി നിത്യസഹായമാതാ ഇടവക രണ്ടാം സ്ഥാനവും തുറവന്‍കുന്ന് സെന്റ് ജോസഫ്‌സ് ഇടവക മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനങ്ങള്‍ നല്‍കി.Continue Reading
വാർഷികമാഘോഷിച്ച് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി; ആഗോളീകരണ സ്വാധീനങ്ങളെ പ്രതിരോധിക്കുന്ന കലാസംഘങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രസക്തി വർധിച്ച് വരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ …
വാർഷികമാഘോഷിച്ച് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി; ആഗോളീകരണ സ്വാധീനങ്ങളെ പ്രതിരോധിക്കുന്ന കലാസംഘങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രസക്തി വർധിച്ച് വരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ … ഇരിങ്ങാലക്കുട : ആൾക്കൂട്ടത്തെക്കാൾ ആൾക്കൂട്ടത്തിനിടയിലുളള ആശയത്തിനാണ് പ്രാധാന്യം നല്കേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ . ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാർഷികയോഗം ഓർമ്മ ഹാളിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയും സിനിമയും സംഗീതവും സംസ്കാരവുമെല്ലാം ആഗോളവല്ക്കരണത്തിന്Continue Reading