ഇരിങ്ങാലക്കുടയിൽ നടന്ന യോഗക്ഷേമസഭ ജില്ലാ സാഹിത്യമേള ; 604 പോയിൻ്റുമായി ആതിഥേയർ ചാമ്പ്യൻമാർ
ഇരിങ്ങാലക്കുടയിൽ നടന്ന യോഗക്ഷേമസഭ ജില്ലാ കലാസാഹിത്യമേള ; 604 പോയിൻ്റുമായി ആതിഥേയർ ചാമ്പ്യൻമാർ. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന യോഗക്ഷേമസഭ ജില്ലാ കലാസാഹിത്യമേളയിൽ ആതിഥേരായ ഇരിങ്ങാലക്കുട ഓവറോൾ ചാമ്പ്യൻമാർ. 604 പോയിൻ്റുമായാണ് ആതിഥേയർ കിരീടം ചൂടിയത്.401 പോയിൻ്റുമായി പെരുവനം രണ്ടാം സ്ഥാനവും 366 പോയിൻ്റുമായി പേരാമംഗലം മൂന്നും സ്ഥാനവും നേടി. കിഡ്സ് വിഭാഗത്തിൽ അദ്രിജ ആര്യൻ പാഞ്ഞാൾ,സബ്ബ് ജൂനിയറിൽ തന്മയContinue Reading
എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ വിശ്വശാന്തി ഹോമവും ഹോമമന്ത്ര ശതാബ്ദി സമ്മേളനവും ; ശ്രീനാരായണഗുരുദേവനെ നവോത്ഥാന നായകനായും സാമൂഹ്യപരിഷ്കർത്താവായും മാത്രമേ ചിത്രീകരിക്കാറുള്ളൂവെന്നും ഗുരുവിൻ്റെ ഈശ്വരീയതയെ വിസ്മരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ
എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ വിശ്വശാന്തി ഹോമവും ഹോമമന്ത്ര ശതാബ്ദി സമ്മേളനവും; ശ്രീനാരായണഗുരുവിനെ നവോത്ഥാന നായകനായും സാമൂഹ്യ പരിഷ്കർത്താവായും മാത്രമേ ചിത്രീകരിക്കാറുള്ളുവെന്നും ഗുരുവിൻ്റെ ഈശ്വരീയതയെക്കുറിച്ച് മൗനം പാലിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ ഇരിങ്ങാലക്കുട : ശ്രീനാരായണഗുരുവിനെ നവോത്ഥാന നായകനായും സാമൂഹ്യ പരിഷ്കർത്താവായും വിപ്ളവകാരിയും മാത്രമേ ചിത്രീകരിക്കാറുള്ളൂവെന്നും ഗുരുവിൻ്റെ ഈശ്വരീയതയെക്കുറിച്ച് സമൂഹം മൗനം പാലിക്കുകയാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.എസ്എൻഡിപി യോഗം മുകന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ വിശ്വശാന്തിContinue Reading
പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥൻ നൽകിയ മറുപടിയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം ; ഷീ ലോഡ്ജ് തുറന്ന് കൊടുക്കാത്തതിൽ പ്രതിപക്ഷ വിമർശനം
പൊറത്തുച്ചിറയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥൻ നൽകിയ മറുപടിയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം ; ഷീ ലോഡ്ജ് ഇനിയും തുറന്ന് കൊടുക്കാത്തതിന് പ്രതിപക്ഷ വിമർശനം. ഇരിങ്ങാലക്കുട : മാലിന്യ പ്രശ്നത്തെ ക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ ഉദ്യോഗസ്ഥൻ നൽകിയ മറുപടിയെ ചൊല്ലി പ്രതിപക്ഷം നടത്തിയ പ്രതിഷേധം ഭരണ-പ്രതിപക്ഷ അംഗ ങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിൽ കലാശിച്ചു. പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട എൽഡിഎഫ് കൗൺസിലർ സിContinue Reading
കാറിൽ സിഎൻജി ഗ്യാസ് നിറയ്ക്കാൻ എത്തിയ കാറ്ററിംഗ് സ്ഥാപന ഉടമയ്ക്ക് പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്നും അക്രമണം; കൂളിമുട്ടം സ്വദേശിയായ ജീവനക്കാരൻ അറസ്റ്റിൽ
കാറിൽ സിഎൻജി ഗ്യാസ് നിറയ്ക്കാൻ എത്തിയ കാറ്ററിംഗ് സ്ഥാപന ഉടമയ്ക്ക് പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്നും അക്രമണം; കൂളിമുട്ടം സ്വദേശിയായ ജീവനക്കാരൻ അറസ്റ്റിൽ ഇരിങ്ങാലക്കുട : കാറിൽ സിഎൻജി നിറയ്ക്കാൻ എത്തിയ കാറ്ററിംഗ് സ്ഥാപന ഉടമയ്ക്ക് പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്നും മർദ്ദനമേറ്റു. രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. കാട്ടൂർ റോഡിൽ പ്രവർത്തിക്കുന്ന അവറാൻ പെട്രോൾ പമ്പിൽ വണ്ടിയുമായി എത്തിയ പുല്ലൂർ – ഊരകം തൊമ്മാന ചിറ്റിലപ്പിള്ളി വീട്ടിൽ ഷാൻ്റോവിനാണ്Continue Reading
വർണ്ണക്കുട സാംസ്കാരികോൽസവത്തിന് കൊടിയേറി
വർണ്ണക്കുട സാംസ്കാരികോൽസവത്തിന് കൊടിയേറി ഇരിങ്ങാലക്കുട: വർണ്ണക്കുട സാംസ്കാരികോൽസവത്തിന് മുനിസിപ്പൽ മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം സംഘാടക സമിതി ചെയർമാനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദു കൊടിയേറ്റി. ഗവ.ഗേൾസ് ഹയർ സെക്കൻഡറി , വി.എച്ച്.എസ്.സി സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, സെൻ്റ്.ജോസഫ്സ് കോളേജ് വിദ്യാർത്ഥിനികളുടെ സ്നേഹസംഗീതം, ജനങ്ങൾ അണിച്ചേർന്ന ദീപജ്വാല, വർണ്ണമഴ എന്നിവയും നടന്നു. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത്Continue Reading
പദ്മശ്രീ പി കെ നാരായണൻ നമ്പ്യാർ അനുസ്മരണം ഡിസംബർ 24, 25 തീയതികളിൽ ഇരിങ്ങാലക്കുടയിൽ
പദ്മശ്രീ പി കെ നാരായണൻ നമ്പ്യാർ അനുസ്മരണം ഡിസംബർ 24, 25 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട :പദ്മശ്രീ പി കെ നാരായണൻ നമ്പ്യാർ ആശാന്റെ ഒന്നാംചരമവാർഷികം ഡിസംബർ 24, 25 ദിവസങ്ങളിൽ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ ‘ഗുരുസ്മൃതി നാട്യവാദ്യമഹോത്സവ’മായി നടത്തുന്നു. അനുസ്മരണം, സെമിനാറുകൾ, മിഴാവ് മേളം, മിഴാവ് തായമ്പക , കേളി, പാഠകം, ചാക്യാർ കൂത്ത്, നങ്ങ്യാർകൂത്ത്, മന്ത്രാങ്കം, കൂടിയാട്ടങ്ങൾ എന്നിവയാണ് പ്രധാന പരിപാടികൾ. കെ എൻ പിഷാരടിContinue Reading
ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പൈതൃകമതിൽ സമർപ്പിച്ചു; നിർമ്മാണം പൂർത്തീകരിച്ചത് മുൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 48 ലക്ഷം രൂപ ചിലവഴിച്ച് ; സ്കൂളിൻ്റെ ഭൗതിക സാഹചര്യ വികസനത്തിൽ നഗരസഭ കൂടുതൽ കാര്യക്ഷമമായി ഇടപെടണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ വിമർശനം
ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പൈതൃകമതിൽ സമർപ്പിച്ചു; നിർമ്മാണം പൂർത്തീകരിച്ചത് മുൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 48 ലക്ഷം രൂപ ചിലവഴിച്ച് ; സ്കൂളിൻ്റെ ഭൗതിക സാഹചര്യ വികസനത്തിൽ നഗരസഭ കൂടുതൽ കാര്യക്ഷമമായി ഇടപെടേണ്ടതുണ്ടെന്ന് മന്ത്രിയുടെ വിമർശനം. ഇരിങ്ങാലക്കുട : ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പൈതൃകമതിൽ സമർപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോContinue Reading
വർണ്ണക്കുടയുടെ അരങ്ങുകൾ ഉണരുന്നു; വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു
വർണ്ണക്കുടയുടെ അരങ്ങുകൾ ഉണരുന്നു; വാക്കത്തോൺ ഫ്ലാഗ്ഓഫ് ചെയ്തു ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്ക്കാരികോത്സവമായ വർണ്ണക്കുടയുടെ ഭാഗമായി വാക്കത്തോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു.നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ മൈതാനിയിൽ നിന്നും ആരംഭിച്ച വാക്കത്തോണിൽ പ്രോഗ്രാം ജനറൽ കൺവീനറും മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടുമായ ജോസ് ചിറ്റിലപ്പിള്ളി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോജോ.കെ.ആർ, കെ.എസ്.തമ്പി,Continue Reading
കോന്തിപുലം പാടത്ത് സ്ഥിരം തടയിണ എന്ന കർഷകരുടെ ആവശ്യം യാഥാർഥ്യത്തിലേക്ക്; പദ്ധതിക്ക് 12 കോടി രൂപയുടെ ഭരണാനുമതി; നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു കർഷകരുടെ ആവശ്യം യാഥാർഥ്യത്തിലേക്ക്;
കോന്തിപുലം പാടത്ത് സ്ഥിരം തടയണ എന്ന ആവശ്യം യാഥാർഥ്യത്തിലേക്ക്; പദ്ധതിക്ക് പന്ത്രണ്ട് കോടി രൂപയുടെ ഭരണാനുമതി; നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട : കോന്തിപുലം പാടത്ത് സ്ഥിരം തടയണയെന്ന ദീർഘകാലത്തെ കർഷക സ്വപ്നം യാഥാർഥ്യമാകുന്നു.പദ്ധതിയ്ക്കായി 12.2118 കോടി രൂപയുടെ ഭരണാനുമതി ആയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മുരിയാട് കായലിലെ വെള്ളത്തിന്റെ ഒഴുക്ക്Continue Reading
പട്ടികജാതി സംവരണത്തിൽ ക്രീമിലെയർ നടപ്പിലാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ പുലയോദ്ധാരണസഭയുടെ നേതൃത്വത്തിൽ പ്രതിഷേധധർണ്ണ
പട്ടികജാതി സംവരണത്തിൽ ക്രീമിലെയർ നടപ്പിലാക്കണമെന്ന കോടതി വിധിക്കെതിരെ പുലയോദ്ധാരണസഭയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ധർണ്ണ ഇരിങ്ങാലക്കുട :പട്ടികജാതി സംവ രണത്തിൽ ക്രീമിലെയർ നടപ്പിലാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ അഖില കേരള പുലയോദ്ധാരണ സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ. സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ അഖില കേരള പുലയോദ്ധാരണ സഭ സംസ്ഥാന പ്രസിഡണ്ട് പി പി സർവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി യു. കെ.സദാനന്ദൻ അധ്യക്ഷത വഹിച്ചു. സ്വജനContinue Reading