പുല്ലൂർ ചമയം നാടകവേദിയുടെ നാടകരാവിന് തിരി തെളിഞ്ഞു
പുല്ലൂർ ചമയം നാടകവേദിയുടെ നാടക രാവിന് തിരി തെളിഞ്ഞു ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന പുല്ലൂർ നാടകരാവിന് തിരി തെളിഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആർ ബിന്ദു നാടക രാവ് ഉദ്ഘാടനം ചെയ്തു.ചമയം പ്രസിഡന്റ് ഏ.എൻ. രാജൻ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ അമ്പിളി മുഖ്യാതിഥിയായിരുന്നു. നഗരസഭ സെക്രട്ടി എം എച്ച് ഷാജിക്ക് , ഡോ: ഇ.പി. ജനാർദ്ദനൻ, ബാലൻ അമ്പാടത്ത്,Continue Reading
ബി ആർ അംബേദ്കർ സ്മാരക ഹാൾ നാടിന് സമർപ്പിച്ചു
വേളൂക്കര പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഡോ.ബി.ആർ. അംബേദ്ക്കർ സ്‌മാരകഹാൾ നാടിന് സമർപ്പിച്ചു; ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിച്ചത് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ ചിലവഴിച്ച് . ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ ചെലവഴിച്ച് വേളൂക്കര ഗ്രാമ പഞ്ചായത്തിൽ നിർമ്മിച്ച ഡോ. ബി.ആർ. അംബേദ്ക്കർ സ്‌മാരകഹാൾ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തിലെContinue Reading
പൂമംഗലം ഗ്രാമ പഞ്ചായത്ത് ആസ്ഥാനമന്ദിരം നാടിന് സമർപ്പിച്ചു
പൂമംഗലം ഗ്രാമപഞ്ചായത്ത് ആസ്ഥാന മന്ദിരം നാടിന് സമർപ്പിച്ചു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എം. എൽ. എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 1.49 കോടി വിനിയോഗിച്ച് നിർമ്മിച്ച പൂമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു.പാർക്കിംഗ് സൗകര്യത്തോടുകൂടി ആധുനിക സംവിധാനങ്ങളും ഉൾപ്പെടുത്തി 5605 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് തമ്പി അധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടീവ്Continue Reading
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നടന്ന തൊഴിൽ മേളയിൽ ജോലി കണ്ടെത്തിയത് 72 പേർ
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിൽ നടന്ന തൊഴിൽ മേളയിലൂടെ ജോലി കണ്ടെത്തിയത് 72 പേർ ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് കോളജ്, തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ തൊഴിൽ മേളയിൽ ജോലി ലഭിച്ചത് 72 പേർക്ക് . 605 പേരാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. തൊഴിൽ മേള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽContinue Reading
ശങ്കരനാരായണൻ (75) നിര്യാതനായി
ആധാരമെഴുത്ത് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് ശങ്കരനാരായണൻ (75) നിര്യാതനായി ഇരിങ്ങാലക്കുട : ആധാരമെഴുത്ത് അസോസിയേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് കൊല്ലാറ കൃഷ്ണന്‍ മകന്‍ ശങ്കരനാരായണന്‍ (75) നിര്യാതനായി. സംസ്‌കാരം അരിപ്പാലത്തുള്ള സ്വവസതിയില്‍ ശനിയാഴ്ച (സെപ്റ്റംബർ 27) രാവിലെ 11 മണിക്ക് നടത്തും. പരിവര്‍ത്തന കുറീസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ആണ്. ഭാര്യ:രമ (കുനാക്കംപിള്ളി കുടുംബാംഗം).മക്കള്‍ : സിജീഷ് (ആധാരം എഴുത്ത്),രശ്മി (ഗുജറാത്ത്),രാജേഷ് (ദുബായ്). മരുമക്കള്‍ : രേഷ്മContinue Reading
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ്സിൻ്റെ പ്രതിഷേധമാർച്ചിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ്സിന്റെ പ്രതിഷേധ മാർച്ചിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരെ കേരള കോൺഗ്രസ്സിന്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി. തിരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കുന്നതിനും ഭരണഘടനാ അവകാശങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും കേന്ദ്ര സർക്കാർ അനുവർത്തിക്കുന്ന സമീപനത്തിനെതിരെയും വിശ്വാസികളുടെ കണ്ണിൽ പൊടിയിട്ട് വോട്ട് നേടുന്നതിന് ആഗോള അയ്യപ്പ സംഗമം പോലുള്ള കപട ഭക്തി പ്രകടിപ്പിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നയത്തിനെതിരെയുമാണ് മാർച്ചുംContinue Reading
കോന്തിപുലം തടയിണയ്ക്ക് 12. 06 കോടി രൂപയുടെ സാങ്കേതികാനുമതി
കോന്തിപുലം തടയണയ്ക്ക് 12.06 കോടി രൂപയുടെ സാങ്കേതിക അനുമതി ; ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ പ്രധാന നെല്ലറയായ മുരിയാട് കോൾ മേഖലയിലെ കോന്തിപുലം ചിറയിൽ തടയിണ നിർമ്മിക്കാൻ 12,06,18,000 രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സിവിൽ, മെക്കാനിക്കൽ പ്രവൃത്തികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. 2023-24 വർഷത്തെContinue Reading
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ സെപ്റ്റംബർ 27 ന് മെഗാ തൊഴിൽമേള
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ സെപ്റ്റംബർ 27 ന് മെഗാ തൊഴിൽ മേള ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററുമായി സഹകരിച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27 ന് രാവിലെ 10 ന് നടക്കുന്ന തൊഴിൽ മേള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ഐടി, ബാങ്കിംഗ്, ഫൈനാൻസ്, മാർക്കറ്റിംഗ്,Continue Reading
മുരിയാട് കോൾ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രസംഘം ; അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കും
മുരിയാട് കോൾമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രസംഘം ; അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ; റിപ്പോർട്ട് അടുത്ത മാസം സമർപ്പിക്കും ഇരിങ്ങാലക്കുട : 5000 ത്തോളം എക്കർ വരുന്ന മുരിയാട് കോൾമേഖലയും കർഷകരും നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര കാർഷിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘം . മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി എസ് രുക്മിണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയ്ക്ക് രണ്ടരയോടെ കോന്തിപുലത്ത് എത്തിയത്. നെൽകൃഷിയിലെ പ്രശ്നങ്ങൾ പഠിക്കാൻContinue Reading
ഇരിങ്ങാലക്കുട കെഎസ്ആർടിസി ഡിപ്പോ അടച്ച് പൂട്ടാൻ അനുവദിക്കില്ലെന്ന് സംരക്ഷണ സമിതി
ഇരിങ്ങാലക്കുട കെഎസ്ആർടിസി ഡിപ്പോ അടച്ച് പൂട്ടാൻ അനുവദിക്കില്ലെന്നും സംരക്ഷണ കവചം ഒരുക്കുമെന്നും സംരക്ഷണ സമിതി ഇരിങ്ങാലക്കുട : ജീവനക്കാരുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി നിരവധി സർവ്വീസുകൾ നിർത്തലാക്കിയ ഇരിങ്ങാലക്കുട ഡിപ്പോ അടച്ചു പൂട്ടാതിരിക്കാൻ നാട്ടുകാർ സംരക്ഷണ കവചമൊരുക്കുമെന്ന് കെ എസ് ആർ ടി സി സംരക്ഷണ സമിതി സംഘടിപ്പിച്ച സംരക്ഷണ സദസ്സ് പ്രഖ്യാപിച്ചു. താൻ ഗവ ചീഫ് വിപ്പ് ആയിരിക്കുമ്പോൾ 2016 ൽ ഇരിങ്ങാലക്കുട ഓപ്പറേറ്റിങ് സെൻ്ററിനെ സബ് ഡെപ്പോContinue Reading
























