ജലപരിശോധനയ്ക്കുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ സമ്പൂർണ്ണ അംഗീകാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് …     ഇരിങ്ങാലക്കുട : കേരള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജലപരിശോധനയ്ക്കുള്ള ലൈസൻസ് സെന്റ് ജോസഫ്സ് കോളേജിലെ ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിന് ലഭിച്ചു. കുടിവെള്ളം പരിശോധിക്കുവാനും അതിലടങ്ങിയ ഹാനികരമായ ബാക്ടീരിയകളെ കണ്ടെത്താനും ഇവിടത്തെ പരിശോധനയ്ക്കു കഴിയും.പല വിധ പരിശോധനകളടങ്ങിയ 21 പാരാമീറ്ററുകളടങ്ങിയതാണ് ഈ ലൈസൻസ്. കുടിവെള്ളത്തിന്റെ പരിശോധന തികച്ചും ശാസ്ത്രീയമായി നടപ്പിലാക്കുന്നതോടൊപ്പം ഇതു ശുദ്ധീകരിക്കാനുള്ള നടപടികൾContinue Reading

കോടതികളിലെ ഇ-ഫയലിംഗ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 24 ന് അഭിഭാഷക ക്ലാർക്കുമാരുടെ ഉപവാസസമരം ..   ഇരിങ്ങാലക്കുട : കോടതികളിലെ ഇ-ഫയലിംഗ് നടപടിക്കെതിരെ ഉപവാസ സമരവുമായി അഭിഭാഷക ക്ലാർക്കുമാർ . ഇ-ഫയലിംഗ് വന്നതോടെ സംസ്ഥാനത്തെ 15000 ത്തോളം വരുന്ന ഗുമസ്തൻമാരുടെ തൊഴിൽ നഷ്ടമാകുന്ന സാഹചര്യമാണെന്നും ഇ-ഫയലിംഗിനൊപ്പം ഫിസിക്കൽ ഫയലിംഗ് നിലനിറുത്തണമെന്നും കീഴ്ക്കോടതികളിൽ ഇ-ഫയലിംഗ് ഒഴിവാക്കണമെന്നും പകർപ്പപേക്ഷകൾ പൂർണ്ണമായും ഫിസിക്കൽ ഫയലിംഗ് ആക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള ലായേഴ്സ് ക്ലാർക്ക്സ് അസോസിയേഷന്റെContinue Reading

വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്സ് ധർണ്ണ … ഇരിങ്ങാലക്കുട: ഓണം അടുത്തെത്തിയിട്ടും രൂക്ഷമായ വിലക്കയറ്റം തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സപ്ലൈകോയിൽ ആവശ്യവസ്തുക്കൾ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയാണെന്നും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. വിലക്കയറ്റത്തിനും സപ്ലൈകോയിൽ ആവശ്യവസ്തുക്കൾ ഇല്ലാത്തതിനുമെതിരെ കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്,Continue Reading

ആതിരക്ക് സിപിഎം പ്രവർത്തകരുടെ ഓണസമ്മാനമായി സ്നേഹവീട് … ഇരിങ്ങാലക്കുട : സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മാടായിക്കോണം സ്വദേശിനികളായ ആലുങ്ങപറമ്പിൽ രമയ്ക്കും മകൾ ആതിരയ്ക്കും നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറി. എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന നിലയിലായിരുന്ന വീട്ടിൽ താമസിക്കാൻ കുടുംബത്തിന് കഴിയാതിരുന്ന സമയത്താണ് സിപിഎം പ്രവർത്തകർ സഹായവുമായി രംഗത്തെത്തിയത്. 845 ചതുരശ്ര അടിയിൽ രണ്ടു നിലകളിലായി പണികഴിപ്പിച്ച സ്നേഹ വീടിന് 13.28 ലക്ഷം രൂപ ചിലവായി.Continue Reading

ചരിത്രം തിരുത്തി ക്രൈസ്റ്റ് കോളേജിന്റെ മെഗാസദ്യ ; ഇത്തവണ ഒരുക്കിയത് 321 ഇനങ്ങൾ …   ഇരിങ്ങാലക്കുട : 321 തരത്തിലുള്ള വിഭവങ്ങളുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ മെഗാ ഓണ സദ്യ. 239 ഇനങ്ങളുമായി കഴിഞ്ഞ വർഷം കോളേജ് തന്നെ നേടിയെടുത്ത ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡാണ് ഇത്തവണ തിരുത്തിയത് . 41 തരം പായസം, 36 മെയിൻ കറികൾ, 44 സൈഡ് കറികൾ 67 തരത്തിലുളള തോരൻ, 31Continue Reading

ഓട്ടോ പേട്ടയില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം; മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.. ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള മെയിന്‍ ഓട്ടോറിക്ഷാ പേട്ടയില്‍ ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെമ്മണ്ട ചേരംപറമ്പില്‍ വീട്ടില്‍ കൃഷ്ണകുമാര്‍(40), എടക്കുളം പാറപ്പുറത്ത് വീട്ടില്‍ അഭിഷേക്(34), ചേര്‍പ്പ് കളത്തൂര്‍ വീട്ടില്‍ രഞ്ജിത്ത്(32) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പേട്ടയില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാര്‍ തമ്മില്‍ ആരംഭിച്ച തര്‍ക്കം സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു. മദ്യപിച്ച്Continue Reading

ദേശീയ പാതയിൽ അപകടരമായ വിധത്തിൽ ബൈക്ക് ഓടിച്ച കോണത്തുകുന്ന് സ്വദേശിയായ യുവാവിന്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു … ഇരിങ്ങാലക്കുട : ദേശീയപാതയിൽ അപകടരമായ വിധത്തിൽ യുവാവ് ബൈക്ക് ഓടിച്ച വിഷയത്തിൽ നടപടികളുമായി ഇരിങ്ങാലക്കുട മോട്ടോർ വാഹന വകുപ്പ് . കഴിഞ്ഞ ദിവസം അങ്കമാലി- കറുകുറ്റി ദേശീയ പാതയിലാണ് അഭ്യാസ പ്രകടനങ്ങളായി യുവാവ് ബൈക്ക് ഓടിച്ചത്. ബൈക്ക് ഓടിക്കുന്നതിന്റെ ദ്യശ്യങ്ങൾ യുവാവിന്റെ പുറകിൽ കാറിൽ സഞ്ചരിച്ചിരുന്ന യാത്രക്കാർContinue Reading

AI Hotel Chatbot 2024: Improves Guest Experience & Service This capability streamlines guest service and reinforces the hotel’s commitment to clients’ welfare. This will free up your staff to provide better service in other areas, such as handling more complex customer inquiries and providing concierge services. In addition, chatbots areContinue Reading

AI Hotel Chatbot 2024: Improves Guest Experience & Service This capability streamlines guest service and reinforces the hotel’s commitment to clients’ welfare. This will free up your staff to provide better service in other areas, such as handling more complex customer inquiries and providing concierge services. In addition, chatbots areContinue Reading

പോക്സോ കേസിൽ ജാമ്യമെടുത്ത് ഒളിവിൽ പോയ പൊറത്തിശ്ശേരി സ്വദേശിയായ പ്രതി പിടിയിൽ … ഇരിങ്ങാലക്കുട : പോക്സോ കേസിൽ ജാമ്യമെടുത്ത് ഒളിവിൽ പോയ പ്രതി അറസ്റ്റിൽ .2018 നടന്ന കേസിലെ പ്രതി പൊറത്തിശ്ശേരി തേലപ്പിള്ളി പള്ളത്താംപറമ്പിൽ മിരാജുദ്ധീൻ ( 41 വയസ്സ്) എന്ന ആളാണ് പിടിയിലായത് . വിദേശത്ത് പോയ പ്രതി തിരിച്ച് വന്ന് കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന. പ്രതി രഹസ്യമായി വീട്ടിൽ ഒരു ചടങ്ങിന് വരുന്നContinue Reading