കളത്തുംപടി ദുർഗ്ഗാദേവി ക്ഷേത്രത്തിലെ നവീകരണകലശത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ഭക്തിസാന്ദ്രം
കളത്തുംപടി ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിലെ നവീകരണകലശത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ഭക്തിസാന്ദ്രം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ ശ്രീകോവിൽസമർപ്പണത്തിനും പുനപ്രതിഷ്ഠയ്ക്കും നവീകരണ കലശ ത്തിനും മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ഭക്തി സാന്ദ്രം . ക്ഷേത്രം നടപ്പുരയിൽ നടന്ന ചടങ്ങിൽ നവീകരണ സമിതി രക്ഷാധികാരി നളിൻ ബാബു ആദ്യ സമർപ്പണം നടത്തി. രാജഗോപാൽ മഠത്തിപ്പറമ്പിലും കുടുംബവും ചേർന്ന് അരിയും പലവ്യഞ്ജനങ്ങളും സമർപ്പിച്ചു. സുകുമാര മേനോൻ കാക്കര, നവീകരണ സമിതിContinue Reading
പി കെ ചാത്തൻ മാസ്റ്ററുടെ ചരമദിനം ആചരിച്ചു; പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത കാര്യങ്ങളാണ് സമൂഹത്തിൽ നടക്കുന്നതെന്ന് പുന്നല ശ്രീകുമാർ
പി കെ ചാത്തൻ മാസ്റ്ററുടെ ചരമദിനം ആചരിച്ചു; പരിഷ്കൃത സമൂഹത്തിന് യോജിക്കാൻ കഴിയാത്ത കാര്യങ്ങളാണ് സമൂഹത്തിൽ നടക്കുന്നതെന്ന് പുന്നല ശ്രീകുമാർ ഇരിങ്ങാലക്കുട : ആധുനിക ജനാധിപത്യസമൂഹം കെട്ടിപ്പെടുക്കുവാൻ കഴിയണമെന്ന് കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെപിഎംഎസ് സ്ഥാപക നേതാവ് പി കെ ചാത്തൻ മാസ്റ്ററുടെ 37-ാം അനുസ്മരണ ദിനാചാരണം മാപ്രാണത്തെ സ്മൃതി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഷ്കൃത സമൂഹത്തിനു യോജിക്കാൻ കഴിയാത്തContinue Reading
താഴെക്കാട് ദൈവാലയത്തിലെ വിശുദ്ധ കുരിശു മുത്തപ്പൻ്റെ തിരുനാൾ മെയ് 2, 3, 4 തീയതികളിൽ
താഴെക്കാട് ദൈവാലയത്തിലെ വിശുദ്ധകുരിശു മുത്തപ്പൻ്റെ തിരുനാൾ മെയ് 2, 3, 4 തീയതികളിൽ ഇരിങ്ങാലക്കുട : താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പൻ്റെ തിരുനാൾ മെയ് 2, 3, 4 തീയതികളിൽ ആഘോഷിക്കും. തിരുനാളിന് എപ്രിൽ 23 ന് കൊടിയേറ്റുമെന്ന് വികാരി ഫാ ആൻ്റണി മുക്കാട്ടുകരക്കാരൻ, ജനറൽ കൺവീനർ റീജോ പാറയിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു . വിശുദ്ധ കുർബാന, നൊവേന, ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, വർണ്ണമഴ, പഞ്ചാരിമേളം,Continue Reading
പാരിവെയർ എക്സ്ക്യൂസീവ് ഷോറൂം ഇരിങ്ങാലക്കുടയിലും
പാരിവെയർ എക്സ്ക്യൂസീവ് ഷോറൂം ഇരിങ്ങാലക്കുടയിലും; ഷോറൂം ഇരിങ്ങാലക്കുട ഠാണാവിൽ കെസി മേനോൻ സെൻ്ററിൽ ഇരിങ്ങാലക്കുട : പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇൻസൈഡ് ഔട്ട്സൈഡ് ഹോം ഗ്യാലറിയോടനുബന്ധിച്ച് പാരിവെയറിൻ്റെ എക്സ്ക്യൂസീവ് ഷോറൂം ഠാണാ മെയിൻ റോഡിലുള്ള കെ സി മേനോൻ സെൻ്ററിൽ പ്രവർത്തനം ആരംഭിച്ചു. രാവിലെ നടന്ന ചടങ്ങിൽ ഇൻസൈഡ് ഔട്ട്സൈഡ് ഹോം ഗ്യാലറി ഉടമയും പ്രവാസി വ്യവസായിയുമായ വേണുഗോപാൽ തോട്ടാപ്പിള്ളിയുടെ ഭാര്യ ഗീത വേണുഗോപാൽ ഷോറൂം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺContinue Reading
കല്ലേറ്റുംകരയിൽ അഖിലകേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 22 മുതൽ 26 വരെ
കല്ലേറ്റുംകരയിൽ അഖിലകേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 22 മുതൽ 26 വരെ ഇരിങ്ങാലക്കുട : കല്ലേറ്റുംകര കോസ്മോപൊളിറ്റൻ സോഷ്യൽ ആൻ്റ് റിക്രിയേഷൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ എപ്രിൽ 22 മുതൽ 26 വരെ അഖില കേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ക്ലബ് ഹാളിൽ ബിഗിനർ, 70 പ്ലസ് എന്നീ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ടൂർണ്ണമെൻ്റ് ഏപ്രിൽ 22 ന് വൈകീട്ട് 7.30 ന് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർContinue Reading
ഓൺലൈൻ തട്ടിപ്പിലൂടെ കിഴുത്താണി സ്വദേശിയിൽ നിന്നും ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസ്സിൽ മൂന്നുപീടിക സ്വദേശി അറസ്റ്റിൽ
ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ കിഴുത്താണി സ്വദേശിയിൽ നിന്നും ഒന്നരക്കോടിയോളം രൂപ കവർന്ന മൂന്നുപീടിക സ്വദേശി അറസ്റ്റിൽ. ഇരിങ്ങാലക്കുട :ഷെയർ ട്രേഡിംഗിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയിൽ നിന്ന് 13450000 രൂപ തട്ടിപ്പു നടത്തിയ കേസ്സിൽ മൂന്നുപീടിക സ്വദേശിയായ കാക്കശ്ശേരി വീട്ടിൽ റനീസ് (26 വയസ്സ്) അറസ്റ്റിൽ .ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ്ങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയർ ട്രേഡിങ്ങിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിച്ച് ഷെയർContinue Reading
തെരുവ് നായ്ക്കൾക്ക് ഷെൽട്ടർ ഹോം പദ്ധതി നടപ്പിലാക്കണമെന്ന് ഗായത്രി റെസിഡൻ്റസ് അസോസിയേഷൻ
തെരുവ് നായ്ക്കൾക്ക് ഷെൽട്ടർ ഹോം പദ്ധതി നടപ്പിലാക്കണമെന്ന് ഗായത്രി റസിഡന്റ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട : സർക്കാർ ഉത്തരവനുസരിച്ച് തെരുവ് നായ്ക്കൾക്ക് ഷെൽട്ടർ ഹോം പദ്ധതി നടപ്പിലാക്കണമെന്നും അവയുടെ ശല്യത്തിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നഗരസഭ അധികൃതരോട് ഗായത്രി റസിഡന്റ്സ് അസോസിയേഷൻ വാർഷിക യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടൗൺ ഹാൾ റോഡിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന മൂലയിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സ്ലാബുകളുടെ വിഷയത്തിൽ പരിഹാരം കാണണമെന്നുംContinue Reading
പ്രത്യാശയുടെ സന്ദേശവുമായി മേഖലയിൽ ഈസ്റ്റർ ആഘോഷം
പ്രത്യാശയുടെ സന്ദേശവുമായി മേഖലയിൽ ഈസ്റ്റര്‍ ആഘോഷം. ഇരിങ്ങാലക്കുട: മരണത്തെ കീഴടക്കി ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്മ പുതുക്കി മേഖലയിൽ ഈസ്റ്റര്‍ ആഘോഷം. സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ക്കു ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം എന്നിവര്‍ നേതൃത്വം നല്കി. സിഎല്‍സിContinue Reading
വിവാഹസൽക്കാരം കഴിഞ്ഞ് മടങ്ങവേ കോണത്തുക്കുന്ന് വച്ച് കാർ മരത്തിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു
വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങവേ കോണത്തുക്കുന്ന് വച്ച് കാര്‍ മരത്തിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ഇരിങ്ങാലക്കുട : കോണത്തുക്കുന്ന് മനക്കലപ്പടിയില്‍ കാര്‍ മരത്തിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ചെന്ത്രാപ്പിന്നി സ്വദേശി വലിയകത്ത് വീട്ടില്‍ ഷെറീഫ്(58), കോണത്തുക്കുന്ന് സ്വദേശികളായ അറക്കല്‍ വീട്ടില്‍ അഹമ്മദ് (73), ഭാര്യ കൊച്ചു ഖദീജ(63) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. വിവാഹ സൽക്കാരം കഴിഞ്ഞ് അഹമദിനെയും ഭാര്യ കൊച്ചു ഖദീജയെയും കോണത്തുക്കുന്നിലെContinue Reading
കൊടകരയിൽ മർമ്മ ചികിത്സ കേന്ദ്രത്തിൽ ചികിൽസയ്ക്കെത്തിയ യുവതിയെ അപമാനിച്ച സ്ഥാപന ഉടമ അറസ്റ്റിൽ
കൊടകരയിൽ മർമ്മചികിത്സാകേന്ദ്രത്തിൽ ചികിത്സക്കെത്തിയ യുവതിയെ ലൈംഗികാതിക്രമം ചെയ്ത കേസിൽ മർമ്മചികിത്സാകേന്ദ്രത്തിന്റെ ഉടമസ്ഥൻകൂടിയായ പ്രതി അറസ്റ്റിൽ കൊടകര : കൊടകര വല്ലപ്പാടിയിലുള്ള ആർട്ട് ഓഫ് മർമ്മ എന്ന സ്ഥാപനത്തിൽ ചികിത്സക്കെത്തിയ യുവതിയെ ലൈംഗികാതിക്രമം ചെയ്ത കേസിൽ മർമ്മചികിത്സാകേന്ദ്രത്തിന്റെ ഉടമസ്ഥൻ കൂടിയായ പ്രതിയെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. കൊടകര വട്ടേക്കാട് വിരിപ്പിൽ വീട്ടിൽ സിൻഡെക്സ് സെബാസ്റ്റ്യൻ (47 വയസ്സ്) എന്നയാളെയാണ് കൊടകര പോലീസ് പിടികൂടിയത്.തൃക്കൂർ സ്വദേശിയായ യുവതി വലതുകൈയുടെ തരിപ്പിന് ചികിത്സയ്ക്കായിContinue Reading