പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി കാട്ടൂർ പഞ്ചായത്ത് ഭരണസമിതിയിൽ ഭരണകക്ഷിയായ എൽഡിഎഫിൽ ഭിന്നത ; പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച് കരാർ പാലിക്കാൻ സിപിഎം തയ്യാറാകുന്നില്ലെന്നും കാട്ടൂരിൽ മുന്നണിയിൽ നിന്നും വിട്ട് നില്ക്കുമെന്നും സിപിഐ; സിപിഐ വാദം തെറ്റെന്നും ധാരണ മണ്ഡലതലത്തിലാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും സിപിഎം. ഇരിങ്ങാലക്കുട : പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി കാട്ടൂർ പഞ്ചായത്ത് ഭരണസമിതിയിൽ ഭരണകക്ഷിയായ എൽഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച ഘട്ടത്തിൽ പ്രസിഡണ്ട് സ്ഥാനം ആദ്യ നാല് വർഷംContinue Reading

ക്ഷേത്രാചരങ്ങളുമായി ബന്ധപ്പെട്ട് സച്ചിദാനന്ദസ്വാമികൾ മുന്നോട്ട് വച്ച ആശയങ്ങൾ ആധുനിക കേരളം എറ്റെടുക്കണമെന്ന് കെപിഎംഎസ് ഇരിങ്ങാലക്കുട : ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളന വേദിയിൽ സച്ചിദാനന്ദ സ്വാമികൾ ക്ഷേത്രാചാരങ്ങളുടെ ഭാഗമായി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ആധുനിക കേരളം ഏറ്റെടുക്കണമെന്ന് കെ പി എം എസ് സംസ്ഥാന പ്രസിഡണ്ട് പി എ അജയഘോഷ് പറഞ്ഞു. കെപിഎംഎസ് ജില്ലാ നേതൃയോഗം ആളൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമത്വവും സാഹോദര്യവും പുലർത്തുന്നതിന് ഗുരു തന്നെContinue Reading

കരുവന്നൂരിൽ കുടിവെള്ളപദ്ധതിക്ക് വേണ്ടി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ നീളുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട: കുടിവെള്ള പദ്ധതിക്ക് വേണ്ടി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ നീളുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ. പൈപ്പിടുന്നതിന് പൊളിച്ച റോഡിനോട് ചേർന്ന് മണ്ണ് കൂട്ടിയിട്ടതു മൂലം ഉണ്ടായ രൂക്ഷമായ പൊടിശല്യം സമീപവാസികൾക്ക് വീടുകളിൽ താമസിക്കുന്നതിനും സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് സുരക്ഷിതമായി നടന്നു പോകുന്നതിനും തടസ്സമായി മാറിയിരിക്കുകയാണെന്നും പ്രശ്നം പരിഹരിക്കുന്നതിന് അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നുംContinue Reading

പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം ജനുവരി 17, 18, 19, 20, 21 തീയതികളിൽ ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം ജനുവരി 17, 18, 19, 20, 21 തീയതികളിൽ ആഘോഷിക്കും. ക്ഷേത്ര ചടങ്ങുകൾ, താലിവരവ്, കാഴ്ച ശീവേലി, കലാപരിപാടികൾ, എഴുന്നള്ളിപ്പ്, വർണ്ണ മഴ, നാടകം, കുതിരകളി, ഡബിൾ തായമ്പക, തിരുവാതിരക്കളി, കൈക്കൊട്ടിക്കളി, പിന്നിൽ തിരുവാതിര , ഗാനമേള എന്നിവയാണ് പ്രധാനContinue Reading

സ്ത്രീധന പീഡന കേസ്സിൽ കരാഞ്ചിറ സ്വദേശിയായ പ്രതി അറസ്റ്റിൽ . ഇരിങ്ങാലക്കുട : സ്ത്രീധനത്തിൻ്റെ പേരിലും ജനിച്ച കുട്ടി പെൺകുട്ടി ആയെന്നതിൻ്റെ പേരിലും ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.കരാഞ്ചിറ നായരുപറമ്പിൽ വിഷ്ണുവിനെയാണ് (31 വയസ്സ്) കാട്ടൂർ ഇൻസ്‌പെക്ടർ ബൈജു ഇ ആറും സംഘവും അറസ്റ്റ് ചെയ്തത്. ഭാര്യയുടെ സ്വർണ്ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും കഴിഞ്ഞ മാസം 31 ന് രാത്രി പ്രതി ഭാര്യയെContinue Reading

ഒമാനിലെ വാദി കബീർ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കരുവന്നൂർ സ്വദേശി മരിച്ചു തൃശ്ശൂർ : ഒമാനിൽ വാദി കബീറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കരുവന്നൂർ സ്വദേശി മരിച്ചു. കരുവന്നൂർ കൂടാരത്തിൽ വീട്ടിൽ പരേതനായ തങ്കപ്പൻ മകൻ പ്രദീപ് (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. കളിസ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഒമാനിൽ മലബാർ ഗോൾഡ് ജ്വല്ലറിയിലെ ജീവനക്കാരനാണ്.തങ്കയാണ്Continue Reading

മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലെ ജ്വല്ലറി ഉടമകളായ ദമ്പതികളെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് കിലോ വെള്ളി കവർന്നു ഇരിങ്ങാലക്കുട : വ്യാപാര സ്ഥാപനം പൂട്ടി വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന ദമ്പതികളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് കിലോ വെള്ളി ബൈക്കിൽ എത്തിയ രണ്ടംഗ സംഘം കവർന്നു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ കുഴിക്കാട്ടുക്കോണം ഗുരുജി നഗർ പരിസരത്ത് വച്ചായിരുന്നു സംഭവം. കുഴിക്കാട്ടുക്കോണം ചവാൻ വീട്ടിൽContinue Reading

നഗ്ന ചിത്രങ്ങളും വീഡിയോയും കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ഒരു ലക്ഷം രൂപ കവരുകയും ചെയ്ത കേസ്സിൽ കാട്ടൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട : നഗ്ന ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണി പ്പെടുത്തി വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ കാട്ടൂർ തൊപ്പിത്തറ പോക്കാക്കില്ലത്ത് വീട്ടിൽ ആസിഖ് എന്ന സുധീറിനെ (39 വയസ്സ്) കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ ജീവിത സാഹചര്യം മുതലെടുത്ത് സഹായിക്കാനെന്നContinue Reading

പി. ജയചന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി, നാളെ രാവിലെ 8.30 ന് ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ പൊതുദർശനം. തൃശ്ശൂർ : വിട പറഞ്ഞ ഭാവഗായകൻ പി ജയചന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി.കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ കെ.ടി മുഹമ്മദ് തിയേറ്ററില്‍ പൊതുദര്‍ശനത്തിന് വെച്ച പി. ജയചന്ദ്രന് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ 10.45 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയായിരുന്നു അക്കാദമിയില്‍ പൊതുദര്‍ശനം. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസContinue Reading

ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശ്ശൂർ : മലയാളി നെഞ്ചോട് ചേർത്ത ഭാവഗാനങ്ങൾ സമ്മാനിച്ച പി ജയചന്ദ്രൻ വിടവാങ്ങി . 80 വയസ്സായിരുന്നു. വൈകീട്ട് എഴ് മണിക്ക് പൂങ്കുന്നത്തെ വസതിയിൽ കുഴഞ്ഞ വീണ ജയചന്ദ്രനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ചികിൽസയിലായിരുന്നു. 1944 മാർച്ച് 3 ന് രവിവർമ്മ കൊച്ചനിയൻ്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി എറണാകുളത്തെ രവിപുരത്ത്Continue Reading