കരുതലും കൈത്താങ്ങും അദാലത്ത് മുകുന്ദപുരം താലൂക്കില്‍ നാളെ ( ഡിസംബർ 16); ഇതിനകം ലഭിച്ചത് 89 അപേക്ഷകൾ ; അദാലത്ത് ദിനത്തിലും പരാതികൾ സ്വീകരിക്കുമെന്ന് അധികൃതർ   ഇരിങ്ങാലക്കുട :പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ ജില്ലയിലെ ഉദ്ഘാടനം നാളെ (ഡിസംബര്‍ 16) മുകുന്ദപുരം താലൂക്കിൽ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഇരിങ്ങാലക്കുട രാജീവ് ഗാന്ധിContinue Reading

തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ക്രൈസ്തവ നേതാക്കള്‍ മല്‍സരിക്കണമെന്നും ഭരണഘടനയെ തള്ളിപ്പറയുന്നവരെ തിരിച്ചറിയണമെന്നും രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ .   ഇരിങ്ങാലക്കുട: രൂപതയിലെ വിശ്വാസി സമൂഹത്തില്‍ നിന്നും കൂടുതല്‍ പേര്‍ അടുത്തുവരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തിറങ്ങണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. ഇന്ത്യയുടെ മതനിരപേക്ഷതയും ഭരണഘടനയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയത മുമ്പെങ്ങുമില്ലാത്ത വിധം സര്‍വരംഗങ്ങളിലുംContinue Reading

കേന്ദ്ര അവഗണന അവസാനിപ്പിക്കുക , തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയുള്ള എഐടിയുസി മേഖലാ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം ഡിസംബർ 17 ന്   ഇരിങ്ങാലക്കുട : കേരളത്തോടുള്ള കേന്ദ്രസർക്കാരിൻ്റെ അവഗണന അവസാനിപ്പിക്കുക,തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഐടിയുസിയുടെ നേതൃത്വത്തിൽ ജനുവരി 17 ന് നടത്തുന്ന സെക്രട്ടറിയേറ്റിന് മാർച്ചിന് മുന്നോടിയായി നടത്തുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് ഡിസംബർ 17 ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകും. വൈകീട്ട്Continue Reading

കുറ്റാന്വേഷണങ്ങളിലെ താരം ഹണി ഇനി ഓർമ്മ ; കൊലപാതകമടക്കമുള്ള ജില്ലയിലെ പ്രമുഖ കേസ്സുകളിൽ തുമ്പുണ്ടാക്കുന്നതിൽ ഹണി നിർണ്ണായക പങ്ക് വഹിച്ചെന്ന് പോലീസ്; സംസ്കാരം പോലീസ് ബഹുമതികളോടെ ഇരിങ്ങാലക്കുട : കുറ്റാന്വേഷണ മികവിന് പേരെടുത്ത തൃശ്ശൂർ റൂറൽ കെ 9 സ്ക്വാഡിലെ ഹണി എന്ന നായ ഇനി ഓർമ്മ.കുറ്റവാളികളെ പിടികൂടുന്നതിൽ അതീവ പ്രാഗല്ഭ്യമുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയായ ഹണി കരൾ രോഗത്തെ തുടർന്ന് മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പത്തരയോടെയാണ്Continue Reading

വാട്സ് ആപ് പഞ്ചവാദ്യ ആസ്വാദകസമിതിയുടെ വാർഷികം നാളെ അവിട്ടത്തൂരിൽ ( ഡിസംബർ 15) ; പത്ത് വർഷത്തിനുള്ളിൽ ചികിൽസാ സഹായമായി നൽകിയത് മുപ്പത് ലക്ഷത്തോളം രൂപ . ഇരിങ്ങാലക്കുട : മികച്ച കലാകാരൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് പഞ്ചവാദ്യം സംഘടിപ്പിക്കുക, അവശരായ വാദ്യകലാകലാകാരൻമാർക്ക് ചികിൽസാ സഹായങ്ങൾ ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ 2015 ൽ രൂപീകരിച്ച വാട്സ് ആപ് പഞ്ചവാദ്യ ആസ്വാദകസമിതിയുടെ വാർഷികയോഗം ഡിസംബർ 15 ന് അവിട്ടത്തൂർ ശിവക്ഷേത്രാങ്കണത്തിൽ നടക്കും. വൈകീട്ട്Continue Reading

എൻഎസ്എസ് പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടന നോവയുടെ സ്നേഹസംഗമം ” ഓർമ്മയിലെ പൂക്കാലം ” നാളെ ( ഡിസംബർ 14 ) ക്രൈസ്റ്റ് കോളേജില്‍ ഇരിങ്ങാലക്കുട : ഇന്ത്യയില്‍ ആദ്യമായി എന്‍.എസ്.എസ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചതിലൂടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ നോവയുടെ 17-ാമത് സ്നേഹസംഗമം ഓര്‍മ്മയിലെ പൂക്കാലം ഡിസംബര്‍ 14 ശനിയാഴ്ച രാവിലെ 9.30 മുതല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. നോവയുടെ രക്ഷാധികാരികളായ പ്രൊഫ.Continue Reading

കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും ഡിസംബർ 21, 22 തീയതികളിൽ   ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രതിനിധി സമ്മേളനവും കുടുംബസംഗമവും ഡിസംബർ 21, 22 തീയതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. 21 ന് നടക്കുന്ന പ്രതിനിധി സമ്മേളനം പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടനും 22 ന് നടക്കുന്ന കുടുംബസംഗമം പാർട്ടി ചെയർമാൻ പി ജെContinue Reading

പരാതിപരിഹാരത്തിന് ‘കരുതലും കൈത്താങ്ങും ‘ ; മുകുന്ദപുരം താലൂക്ക് അദാലത്ത് 16 ന്; സംഘാടകസമിതി രൂപീകരിച്ചു; അദാലത്തിൽ പരിഗണിക്കുന്നത് പതിനാറോളം വിഷയങ്ങൾ ; ഇതിനകം ലഭിച്ചത് 66 അപേക്ഷകൾ   ഇരിങ്ങാലക്കുട : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ ഒരുക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്ത് മുകുന്ദപുരം താലൂക്കിൽ ഡിസംബർ 16 തിങ്കളാഴ്ച നടക്കും. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ പത്തുമണി മുതൽContinue Reading

വൈദ്യുതി ചാർജ്ജ് വർധന; പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട : വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ . കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും , യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെയും നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം രാജീവ്‌ ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച് ഠാണാവിൽ സമാപിച്ചു. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷതContinue Reading

  സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും റണ്ണിംഗ് ടൈം പുനക്രമീകരണവും കെഎസ്ടിപി റോഡ് നിർമ്മാണത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങളും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ പ്രാദേശികമായി പ്രത്യേക യോഗം വിളിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗം   ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും തുടർന്നുണ്ടാകുന്ന അപകടങ്ങളും കെഎസ്ടിപി റോഡ് നിർമ്മാണത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങൾ ലംഘിച്ച് കൊണ്ട് സ്വകാര്യ ബസ്സുകൾ നടത്തുന്ന സർവീസുകളും അനുബന്ധ വിഷയങ്ങളും ചർച്ചContinue Reading