ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥൻ സന്ദീപ് ( 54) അന്തരിച്ചു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചേലൂർ പൂച്ചക്കുളം മദർ റോഡിൽ പൂവത്തുംകടവിൽ പരേതനായ സദാനന്ദൻ്റെ മകൻ സന്ദീപ് (54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയി പ്രവർത്തിച്ച് വരികയായിരുന്നു. പ്രേമലതയാണ് അമ്മ. സിന്ധു ( നാട്ടിക ഫർക്ക റൂറൽ സഹകരണ ബാങ്ക് മാനേജർ) ഭാര്യയും അർജ്ജുൻ ( ഫെഡറൽ ബാങ്ക്, ആലുവ
ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ തകർന്ന് കിടക്കുന്ന റോഡുകൾ അറ്റകുറ്റപണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് സിഐടിയു എരിയ സമ്മേളനം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ തകർന്ന് കിടക്കുന്ന റോഡുകൾ അറ്റകുറ്റ പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് സിഐടിയു ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എരിയ പ്രസിഡണ്ട് സി ഡി സിജിത്ത് അധ്യക്ഷത വഹിച്ചു . ജില്ലാ നേതാക്കളായ ഉല്ലാസ്
ഒൻപതു വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം; കൊടകര സ്വദേശിയായ പ്രതിക്ക് 34 വർഷം കഠിന തടവ് ഇരിങ്ങാലക്കുട : ഒൻപതു വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ കൊടകര സ്വദേശി ശിവനെ (58) 34 വർഷം കഠിന തടവിനും 2,25,000 രൂപ പിഴ ഒടുക്കുന്നതിനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ ജഡ്ജ് കോടതി പി എ സിറാജുദ്ദീൻ ഉത്തരവായി. 2024 ജൂലൈ 19 നും 20 നും പ്രതിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. കൊടകര പോലീസ്
പി ആർ ബാലൻമാസ്റ്റർ അനുസ്മരണം ഇരിങ്ങാലക്കുട : സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ സെക്രട്ടറിയായിരുന്ന പി ആർ ബാലൻ മാസ്റ്ററെ അനുസ്മരിച്ചു. എസ്എൻ ക്ലബ്ബ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം എസ് എഫ് ഐ മുൻ അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് ഡോ. നിധിഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലക്കമ്മിറ്റി അംഗം അഡ്വ. കെ ആർ വിജയ അധ്യക്ഷയായി. ജില്ല കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അനുസ്മരണ പ്രഭാഷണം
Designed and developed by WWM