ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ക്ഷേത്ര കലകളുടെ സംഗമ ഭൂമിയായി കൂടൽമാണിക്യം ; കലാപരിപാടികളുടെ അവതരണത്തിനായി രണ്ട് വേദികളും ..   ഇരിങ്ങാലക്കുട : ക്ഷേത്രകലകളുടെ സംഗമഭൂമിയാണ് ഉൽസവത്തോടനുബന്ധിച്ച് കൂടൽമാണിക്യ ക്ഷേത്രമതിൽക്കകം . രാവിലെ ആരംഭിക്കുന്ന ശീവേലി എഴുന്നള്ളത്ത് ഉച്ചയ്ക്ക് 12.30 ന് അവസാനിക്കുന്നതോടെ ക്ഷേത്രകലകൾ തുടങ്ങുകയായി. കിഴക്കേ നടപ്പുരയിൽ ഓട്ടൻതുള്ളൽ, പടിഞ്ഞാറെ നടപ്പുരയിൽ പാഠകം, കുറത്തിയാട്ടം എന്നിവ നടക്കും. വൈകീട്ട് കൂത്തമ്പലത്തിൽ നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത് എന്നിവ അരങ്ങേറും. കിഴക്കേContinue Reading

ആളൂരിൽ വിദ്യാർഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതികൾ അറസ്റ്റിൽ ..   ഇരിങ്ങാലക്കുട : ആളൂർ കച്ചേരിപ്പടിയിൽ സുഹൃത്തിനെ മൊബൈലിൽ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച് വിദ്യാർത്ഥിയെ കഴുത്തിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ കൊലപാതക കേസിലെ പ്രതി ഉൾപ്പെടെ രണ്ടുപേരെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കച്ചേരിപ്പടിയിൽ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിയായ കച്ചേരിപ്പടി സ്വദേശി യുവാവിനെ വധിക്കാൻContinue Reading

ശ്രീകൂടൽമാണിക്യ തിരുവുൽസവം ; പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി….   ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചാരിയുടെ നാദധാരയിൽ നടന്ന ആദ്യ ശീവേലി എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി. രാവിലെ 8.30 ന് പുറത്തേക്ക് എഴുന്നള്ളിച്ച തിടമ്പ് ചിറയ്ക്കൽ കാളിദാസൻ ശിരസ്സിലേറ്റി. തുടർന്ന് ഉള്ളാനകളുടെ അകമ്പടിയോടെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തിയപ്പോൾ കലാനിലയം ഉദയൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ പഞ്ചാരിമേളത്തിൻ്റെ പതികാലം ഉയർന്നു. തുടർന്ന് രണ്ടും മൂന്നും കാലങ്ങൾ തെക്കുഭാഗത്തും നാലും അഞ്ചും കാലങ്ങൾContinue Reading

പോക്സോ കേസ്സിൽ മറ്റത്തൂർ സ്വദേശിയായ അറുപതുകാരന് 45 വർഷം തടവ്..   ഇരിങ്ങാലക്കുട:പതിമൂന്ന് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 45 വർഷം തടവും 2,25,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു.   2020 കാലയളവിൽ പ്രായപൂർത്തിയാകാത്ത 13 വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയെന്നാരോപിച്ച് വെള്ളിക്കുളങ്ങര പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ മറ്റത്തൂർ സ്വദേശി രാജനെതിരെയാണ്Continue Reading

ശ്രീകൂടൽമാണിക്യതിരുവുൽസവം; മാണിക്യശ്രീ പുരസ്കാരം പെരുവനം കുട്ടൻമാരാർക്ക് സമ്മാനിച്ചു..   ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വത്തിൻ്റെ ഈ വർഷത്തെ മാണിക്യശ്രീ പുരസ്കാരം പെരുവനം കുട്ടൻമാരാർക്ക് സമ്മാനിച്ചു. ഉൽസവത്തോടനുബന്ധിച്ച് തെക്കേ നടയിലെ സ്പെഷ്യൽ പന്തലിൽ നടന്ന സാംസ്കാരിക സമ്മേളനം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ വി കെ വിജയൻ പുരസ്കാരം സമർപ്പിച്ചു.Continue Reading

ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മ്യഗ സംരക്ഷണ വകുപ്പും …   ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉൽസവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മ്യഗ സംരക്ഷണ വകുപ്പും . ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുനിലാൽ എസ് എൽ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ ഷിബു കെ വി എന്നിവരുടെ നേത്യത്വത്തിൽ വൈകീട്ട് നാല് മണിയോടെയാണ് കൊട്ടിലാക്കൽ പറമ്പിൽ ആനകളുടെContinue Reading

ഇരിങ്ങാലക്കുടയിൽ സ്ഥാപിച്ച ഫ്ലക്സുകളെ ചൊല്ലിയുള്ള വിവാദം; പരാതി നൽകി ഇടതുപക്ഷം; ഇരുവരും തമ്മിലുള്ള സൗഹ്യദം കണക്കിലെടുത്താണ് പരസ്യബോർഡുകൾ സ്ഥാപിച്ചതെന്നും നീക്കം ചെയ്തതായും എൻഡിഎ പ്രാദേശിക നേത്യത്വം….   ഇരിങ്ങാലക്കുട :ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുൻ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെൻ്റിൻ്റെ ചിത്രം എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രചരണ ബോർഡിൽ വച്ച വിഷയത്തിൽ എൽ ഡി എഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി.Continue Reading

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പരിസരത്ത് തീപ്പിടുത്തം; പതിമൂന്ന് ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു…   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ കവാടത്തിന് അടുത്തായി കല്ലേറ്റുംകര – താഴെക്കാട് റോഡിൽ മതിലിനോട് ചേർന്നായി പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾക്ക് തീ പിടിച്ചു. രാവിലെ പതിനൊന്നേ കാലോടെ ആയിരുന്നു സംഭവം. സംഭവത്തിൽ പതിമൂന്ന് ഇരുചക്രവാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. ഉടനെ വിവരമറിയച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നേത്യത്വത്തിലാണ് തീ കെടുത്തിയത്. തീContinue Reading

ശ്രീ കൂടൽമാണിക്യം തിരുവുൽസവം; ആരവങ്ങൾ ഉയർത്താൻ ആന ചമയങ്ങളൊരുങ്ങി; ഒരുക്കുന്നത് കുന്നത്തങ്ങാടി പുഷ്ക്കരനും സംഘവും…   ഇരിങ്ങാലക്കുട: ഉത്സവത്തിനോടനുബന്ധിച്ചുള്ള പകല്‍ ശീവലിയും രാത്രി വിളക്കെഴുന്നള്ളിപ്പും അവിസ്മരണീയമാക്കുവാന്‍ ആനച്ചമയങ്ങളുടെ പണികള്‍ പൂര്‍ത്തിയായി. ഗജവീരന്‍മാര്‍ക്ക് അണിയാന്‍ സ്വര്‍ണകോലവും വെള്ളിപിടികളോടു കൂടിയുള്ള വെണ്‍ചാമരങ്ങളും തനി തങ്ക നെറ്റിപ്പട്ടങ്ങളും പീലിയുടെ ഭംഗി പൂര്‍ണമായും ആവാഹിച്ച ആലവട്ടങ്ങളും കഴുത്തിലും കൈകളിലും അണിയുന്ന മണികളുമാണ് തയാറായിട്ടുള്ളത്. ഭഗവാനെ എഴുന്നള്ളിക്കുന്ന ആനക്ക് പച്ചക്കുടയാണ് ഒരുക്കിയിട്ടുള്ളത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിടമ്പേറ്റുന്ന അഞ്ച്Continue Reading

ശ്രീകൂടൽമാണിക്യം തിരുവുൽസവം; ബഹുനില പന്തലും ദീപാലങ്കാരങ്ങളും സമർപ്പിച്ചു; നിർമ്മിച്ചിരിക്കുന്നത് നൂറ് അടി ഉയരമുള്ള അഞ്ച് നിലപന്തൽ…   ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യക്ഷേത്രത്തിലെ തിരുവുൽസവത്തിന് പകിട്ടേകാൻ ഈ വർഷവും ബഹുനില പന്തലും ദീപാലാങ്കാരങ്ങളും. കുട്ടംകുളം ജംഗ്ഷനിൽ നൂറ് അടി ഉയരമുള്ള അഞ്ച് നിലകളിൽ ആയിട്ടുള്ള പന്തലാണ് ഇത്തവണ ഉയർന്നിരിക്കുന്നത്. കുട്ടംകുളം ജംഗ്ഷൻ മുതൽ എക്സിബിഷൻ കവാടം വരെ ഇരുപത് അടി ഉയരത്തിലും എട്ട് അടി വീതിയിലുമുള്ള ദേവീദേവൻമാരുടെ കട്ടൗട്ടുകളും ഇത്തവണത്തെ തിരുവുൽസവത്തിൻ്റെContinue Reading