വോട്ട് മറിച്ച് കൊടുക്കുന്ന സംസ്കാരം കോൺഗ്രസ്സിൻ്റേതെന്നും യുഡിഎഫ് നേത്യത്വവും കെപിസിസി നേത്യത്വവും കയ്യൊഴിഞ്ഞ സ്ഥാനാർഥിയാണ് കെ മുരളീധരൻ എന്നും വി എസ് സുനിൽകുമാർ….   ഇരിങ്ങാലക്കുട :പരാജയ ഭീതിയെ തുടർന്ന് സമനില തെറ്റിയ അവസ്ഥയിലാണ് യുഡിഎഫ് നേതാക്കൾ എന്നും യുഡിഎഫ് സ്ഥാനാർഥി തരം താണ നിലവാരത്തിലാണ് സംസാരിക്കുന്നതെന്നും എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ . വൈകീട്ട് നാല് മണിയോടെ ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ബൂത്ത് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട്Continue Reading

എൽഡിഎഫിൻ്റെ ഘടകകക്ഷികൾ മൽസരിക്കുന്ന സീറ്റുകളിൽ സിപിഎമ്മിനെ കാണാനില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ; അന്തർധാര വിജയിക്കില്ലെന്നും കെ മുരളീധരൻ….   ഇരിങ്ങാലക്കുട : എൽഡിഎഫി ൻ്റെ ഘടകകക്ഷികൾ മൽസരിക്കുന്ന സീറ്റുകളിൽ സിപിഎമ്മിനെ കാണാനില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബോയ്സ് സ്കൂളിലെ ബൂത്തുകൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തർധാരയെക്കുറിച്ച് താൻ ആദ്യം പറഞ്ഞപ്പോൾ പലരും പരിഹസിക്കുകയായിരുന്നു. ഇ പി ജയരാജനും ജാവേദ്കറും തമ്മിലുള്ള ചർച്ചയുടെContinue Reading

ലോക്സഭാ തെരഞ്ഞെടുപ്പ്; തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ഇത് വരെ വോട്ട് രേഖപ്പെടുത്തിയത് 41 % പേർ; ഇരിങ്ങാലക്കുടയിൽ 40. 92 %…   തൃശ്ശൂർ : ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ഉച്ചയ്ക്ക് ഒന്നേ മുക്കാൽ മണി വരെ വോട്ട് രേഖപ്പെടുത്തിയത് 41 % പേർ. 41 % പുരുഷൻമാരും 40.74 % സ്ത്രീകളും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞതായിട്ടാണ് ഔദ്യോഗിക കണക്ക്. തൃശ്ശൂർ മണ്ഡലത്തിൽ 1483055 പേരാണ് ആകെ വോട്ടർമാർContinue Reading

ജനാധിപത്യവും മതേരത്വവും ഭരണഘടനയും നിലനിറുത്താനും ദരിദ്രജനവിഭാഗങ്ങളെ പരിഗണിക്കാനും കഴിയുന്ന കേന്ദ്ര ഭരണം ഉണ്ടാകണമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ; എല്ലാ സഭകൾക്കും ഒരേ നിലപാട് ഉണ്ടാകണമെന്നിലും സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാകാം വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നതെന്നും വർഗ്ഗീയത എത് മതവിഭാഗത്തിൽ നിന്നായാലും അംഗീകരിക്കാൻ കഴിയില്ലെന്നും ബിഷപ്പ് കണ്ണൂക്കാടൻ ….   ഇരിങ്ങാലക്കുട : ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നിലനിറുത്താനും മികച്ച കേന്ദ്ര ഭരണം ഉണ്ടാകാനുമാണ് നാം വോട്ടവകാശം വിനിയോഗിക്കേണ്ടതെന്ന് ഇരിങ്ങാലക്കുട രൂപതContinue Reading

ഏകാധിപത്യ പ്രവണതകൾ ഒഴിവാക്കാനും ശരിയായ ആളുകൾ തന്നെ തിരഞ്ഞെടുക്കപ്പെടാനും വേണ്ടിയായിരിക്കണം വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് നടൻ ടൊവിനോ തോമസ്; കൂടുതൽ പോളിംഗ് ഇത്തവണ പ്രതീക്ഷിക്കുന്നതായും ടൊവിനോ .. ഇരിങ്ങാലക്കുട : എകാധിപത്യ പ്രവണതകൾ ഒഴിവാക്കാനും ശരിയായ ആളുകൾ തന്നെ തിരഞ്ഞെടുക്കപ്പെടാനും വേണ്ടിയായിരിക്കണം വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് നടൻ ടൊവിനോ തോമസ്. വോട്ട് ചെയ്യുക എന്നത് അവകാശം എന്നതിനെക്കാൾ കടമയാണ്. രാജ്യത്തിൻ്റെ ഭാവിയാണ് തീരുമാനിക്കപ്പെടുന്നത്. കൂടുതൽ പോളിംഗ് ശതമാനമാണ് താൻ ഇത്തവണ പ്രതീക്ഷിക്കുന്നത്. നൂറ്Continue Reading

തൃശ്ശൂർ ലോക്സഭാ മണ്ഡലം ; കനത്ത പോളിംഗ് തുടരുന്നു; ഇതു വരെ വോട്ട് രേഖപ്പെടുത്തിയത് 19. 84 %; ഇരിങ്ങാലക്കുട മണ്ഡലത്തിൽ 19.76 %..   തൃശ്ശൂർ : ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്. ബൂത്തുകളുടെ മുന്നിൽ നീണ്ട നിര തുടരുന്നു. 19. 84 % പേരാണ് ആദ്യ മൂന്ന് മണിക്കൂറിൽ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ഇരിങ്ങാലക്കുട മണ്ഡലത്തിൽ 19.76 % ശതമാനവും . ആദ്യ മണിക്കൂറിൽ തൃശ്ശൂർContinue Reading

ലോക്സഭാ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ 181 ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ പൂർത്തിയായി..   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലെ 181 ബൂത്തുകളിലേക്കുള്ള വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികള്‍ വിതരണം പന്ത്രണ്ട് മണിയോടെ പൂർത്തിയായി. രാവിലെ എട്ട് മണിയോടെ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നിന്നും കോളേജിലെ എംജി ബ്ലോക്കിൽ നിന്നുമായിട്ടാണ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ എത്തി ഇ.വി.എം- വിവിപാറ്റ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കൈപ്പറ്റാൻ ആരംഭിച്ചത്. നാല് പോളിംഗ്Continue Reading

ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ശീവേലിക്ക് ഭക്തജനപ്രവാഹം…   ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോൽസവം നാല് ദിവസം പിന്നിടുമ്പോൾ രാവിലത്തെ ശീവേലി എഴുന്നള്ളത്തും രാത്രിയിലെ വിളക്കും ദർശിക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തുന്നത്. ആനപ്രേമികൾക്കും മേള പ്രേമികൾക്കും ആനന്ദം പകരുന്നതാണ് കൂടൽമാണിക്യം ക്ഷേത്രോൽസവം. എട്ടു വിളക്കിനും എട്ടു ശീവേലിക്കും പതിനേഴ് ആനകൾ അണിനിരക്കും. പഞ്ചാരിമേളവും ഉണ്ടാകും. ഭഗവാന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ച് നാലമ്പലത്തിനു ചുറ്റും നാല് പ്രദക്ഷിണം ചെയ്തതിന് ശേഷമാണ് പഞ്ചാരിമേളത്തിന്റെContinue Reading

കൂടല്‍മാണിക്യം തിരുവുൽസവം ;മനംനിറച്ച് ചെമ്പടമേളം….   ഇരിങ്ങാലക്കുട: പഞ്ചാരിയെപ്പോലെ കൂടല്‍മാണിക്യം ക്ഷേത്രോത്സവമേളത്തിലെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായ ചെമ്പടമേളത്തിനും ആരാധകരേറെ. ശീവേലിയ്ക്കും വിളക്കെഴുന്നള്ളിപ്പിനുമുള്ള മേളങ്ങള്‍ പഞ്ചാരിയില്‍ തുടങ്ങി ചെമ്പടയില്‍ കൊട്ടിക്കലാശിക്കുകയാണ് പതിവ്. മൂന്നു മണിക്കൂറോളം കിഴക്കേ നടപ്പുരയിലും പടിഞ്ഞാറേ നടപ്പുരയിലും പഞ്ചാരിയുടെ നാദപ്രപഞ്ചം സമ്മാനിച്ചശേഷമാണ് ചെമ്പടമേളം. ശീവേലിക്കും വിളക്കിനും പടിഞ്ഞാറേ നടപ്പുരയില്‍ അഞ്ചാം കാലത്തില്‍ പഞ്ചാരി കൊട്ടിക്കലാശിച്ചാല്‍ പിന്നെ രൂപകം കൊട്ടി മേളക്കാര്‍ ചെമ്പടമേളത്തിലേയ്ക്ക് കടക്കും. കുലീപിനി തീര്‍ഥക്കരയിലൂടെയാണ് ചെമ്പട കടന്നുപോകുന്നത്. അതിനാല്‍Continue Reading

ലോക്സഭാ തെരഞ്ഞെടുപ്പ്; പരസ്യപ്രചരണത്തിന് സമാപ്തി; കൊട്ടിക്കലാശം ആഘോഷമാക്കി മുന്നണികൾ ….   ഇരിങ്ങാലക്കുട : ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചരണത്തിന് സമാപ്തി. കൊട്ടിക്കലാശം ആഘോഷമാക്കി മുന്നണികൾ . കൊടും ചൂടിനെ പോലും കൂസാതെ ഒന്നര മാസക്കാലമായി മുന്നണികൾ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി നടത്തിയ പരസ്യപ്രചാരണത്തിനാണ് ബുധനാഴ്ച വൈകീട്ട് തിരശ്ശീല വീണത്. ഇനി ഒരു ദിവസത്തെ നിശ്ശബ്ദ പ്രചരണം. വെള്ളിയാഴ്ച രാവിലെ 7 മുതൽ 6 വരെയാണ് വോട്ടെടുപ്പ്. കാവടികളും ബാൻ്റ്Continue Reading