ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ഭക്തിസാന്ദ്രമായി ആനയൂട്ട് …   ഇരിങ്ങാലക്കുട: ആനപ്രേമികൾക്ക് ആഹ്ലാദക്കാഴ്ചയൊരുക്കി കൂടൽമാണിക്യം ക്ഷേത്രത്തിലെ ആനയൂട്ട്. ഉത്സവത്തോടനുബന്ധിച്ച് ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രണ്ടാമത് ആനയൂട്ടിൽ 20 ഓളം ഗജവീരന്മാർ പങ്കെടുത്തു. വലിയ വിളക്ക് ദിവസം വൈകീട്ട് തെക്കേപ്രദക്ഷിണ വഴിയിൽ നടന്ന ആനയൂട്ടിൽ നൂറുകണക്കിന് ഭക്തരും പങ്കാളികളായി. ക്ഷേത്രം തന്ത്രി നെടുമ്പിള്ളി ഗോവിന്ദൻ നമ്പൂതിരിപ്പാടും കിടങ്ങശ്ശേരി ഹരി നമ്പൂതിരിപ്പാടും ദേവനാരായണൻ നമ്പൂതിരിയുംContinue Reading

കാട്ടൂർ ഇല്ലിക്കാട് മൂന്ന് പേരെ കുത്തിപരിക്കേൽപ്പിച്ച കേസിലെ പ്രതികളായ പ്രതികൾ അറസ്റ്റിൽ…   ഇരിങ്ങാലക്കുട : കാട്ടൂർ ഇല്ലിക്കാട് മദ്രസയുടെ മുൻവശം മൂന്നു പേരെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ . തൃശൂർ റൂറൽ പോലീസ് മേധാവി ഡോക്ടർ നവനീത് ശർമ്മ ഐപിഎസിൻ്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമോയീൻകുട്ടിയുടെ നേതൃത്വത്തിൽ കാട്ടൂർ സി ഐ ജസ്റ്റിൻ പി പി, എസ് ഐ സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കാട്ടൂർContinue Reading

ശ്രീകൂടൽമാണിക്യ തിരുവുൽസവം; അന്നദാനത്തിൽ ഓരോ ദിവസവും പങ്കാളികളാകുന്നത് ആയിരങ്ങൾ …   ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്രോൽസവത്തിന് എത്തുന്ന ഭക്തജനങ്ങൾക്കായുള്ള അന്നദാനത്തിൽ ഓരോ ദിവസവും പങ്കെടുക്കുന്നത് ആയിരങ്ങൾ . കടുത്ത ചൂടിനെ നേരിട്ടും മണിക്കൂറുകൾ വരി നിന്നാണ് അന്നദാനത്തിൽ ഭക്തജനങ്ങൾ പങ്കാളികളാകുന്നത്. ഭക്ഷണം എന്നതിൽ ഉപരിയായി വഴിപാട് എന്ന കാഴ്ചപ്പാടിലേക്ക് വളർന്ന് കഴിഞ്ഞതായി ദേവസ്വം അധികൃതർ പറയുന്നു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലും തെക്കേ ഊട്ടുപുരയിലുമായി പത്ത് ദിവസങ്ങളിലായി നടക്കുന്നContinue Reading

കാട്ടൂർ ഇല്ലിക്കാടിൽ സംഘർഷം; മൂന്ന് യുവാക്കൾക്ക് കുത്തേറ്റു …. ഇരിങ്ങാലക്കുട : കാട്ടൂർ ഇല്ലിക്കാടിൽ ഉണ്ടായ സംഘർഷത്തിൽ മൂന്ന് യുവാക്കൾക്ക് കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ഇല്ലിക്കാട് പള്ളി പരിസരത്ത് വച്ചായിരുന്നു സംഭവം. കൂടൽമാണിക്യ ഉൽസവത്തിന് പോകുന്നവരും പോയി മടങ്ങുന്നവരും തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. ചെന്ത്രാപ്പിന്നി മാടാനി വീട്ടിൽ ശ്രീരാഗ് (21) , എടമുട്ടം കാരയിൽ വീട്ടിൽ ഷനിൽ (24) , കഴിമ്പ്രംContinue Reading

പോക്സോ കേസ്സിൽ വെളളിക്കുളങ്ങര സ്വദേശിയായ 63 കാരന് 66 വർഷം തടവ്..   ഇരിങ്ങാലക്കുട : പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 66 വർഷം തടവും 3,20,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്‌താവിച്ചു.   2018 കാലയളവിൽ പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ മധുരപലഹാരങ്ങൾ പ്രലോഭിപ്പിച്ച് നിരവധി തവണ ലൈംഗികാതിക്രമങ്ങൾക്ക് വിധേയയാക്കിയെന്നാരോപിച്ച് വെള്ളിക്കുളങ്ങര പോലീസ്Continue Reading

ലോക്സഭാ തെരഞ്ഞെടുപ്പ്; തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് 72. 78% ; ഇരിങ്ങാലക്കുട മണ്ഡലത്തിൽ 73. 89 % …   തൃശ്ശൂർ : തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ 72. 78 % പോളിംഗ്. നീണ്ടു പോയ പോളിംഗിൻ്റെ അവസാന ഔദ്യോഗിക കണക്കാണിത്. ഇരിങ്ങാലക്കുട മണ്ഡലത്തിൽ 73. 89 ശതമാനം പേർ വോട്ടവകാശം വിനിയോഗിച്ചതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.Continue Reading

ജനിച്ചതും പഠിച്ചതും ഒരുമിച്ച്; കന്നിവോട്ടിനും ഈ മൂവര്‍ സംഘം ഒന്നിച്ചിറങ്ങി…   ഇരിങ്ങാലക്കുട: ഒറ്റപ്രസവത്തില്‍ ഒന്നിച്ച് ജനിച്ച് ഒന്നിച്ച് പഠിച്ച് ഒന്നിച്ചു വളര്‍ന്ന് കന്നിവോട്ടും ഒന്നിച്ച് ചെയ്യാനെത്തിയതിന്റെ സന്തോഷത്തിലാണ് മൂന്നു സഹോദരങ്ങള്‍. പുല്ലൂർ സ്വദേശി അഡ്വ. തേജസ് പുരുഷോത്തമന്റെയും രമ കെ. മേനോന്റെയും കടിഞ്ഞൂല്‍ പ്രസവത്തില്‍ പിറന്ന ഗായത്രി തേജസ് മേനോന്‍, ഗോപിക തേജസ് മേനോന്‍, ഗോകുല്‍ തേജസ് മേനോന്‍ എന്നീ മൂവര്‍ സംഘമാണ് കന്നിവോട്ട് ചെയ്തത്. പുല്ലൂര്‍ എസ്എന്‍Continue Reading

പോളിംഗ് നീണ്ടതോടെ വോട്ടിംഗ് സാമഗ്രികൾ സ്വീകരണ കേന്ദ്രത്തിൽ എത്തിക്കുന്നതും നീണ്ടു ; ആദ്യ ടീം എത്തിയത് രാത്രി എട്ടരയോടെ…   ഇരിങ്ങാലക്കുട : പോളിംഗ് പൂർത്തിയാകാൻ വൈകിയതോടെ നടപടികൾ പൂർത്തീകരിച്ച് വോട്ടിംഗ് സാമഗ്രികൾ തിരിച്ച് സ്വീകരണ കേന്ദ്രത്തിൽ എത്തിക്കുന്നതും വൈകി. നടപടികൾ പൂർത്തീകരിച്ച് ആദ്യ ടീം ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലെ സ്വീകരണ കേന്ദ്രത്തിൽ എത്തിയത് രാത്രി എട്ടരയോടെ. കാട്ടൂർക്കടവ് സെൻ്റ് മേരീസ് കാറ്റീസം ഹാളിലെ ബൂത്ത് നമ്പർ ഒന്നിലെ ടീമാണ്Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇത്തവണ സ്ത്രീ സൗഹൃദ പിങ്ക് ബൂത്തും; കാട്ടുങ്ങച്ചിറ ലിസി സ്കൂളിലെ പോളിംഗ് നടപടികൾ നിയന്ത്രിച്ചത് സ്ത്രീകളുടെ നേത്യത്വത്തിൽ ..   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇത്തവണ സ്ത്രീ സൗഹൃദ പിങ്ക് ബൂത്തും . കാട്ടുങ്ങച്ചിറ ലിസി കോൺവെന്റ് യു പി സ്കൂളിലെ മൂന്നാം നമ്പർ ബൂത്തിനാണ് ഈ പദവി. സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും വനിതകൾ മാത്രം. ബീന ഒ ടി ,Continue Reading

പോളിംഗ് സമയം അവസാനിച്ചിട്ടും ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര തുടരുന്നു; കിഴുത്താണി സ്കൂളിൽ നീണ്ട നിര കണ്ടിട്ട് അമ്പതോളം പേർ വോട്ട് ചെയ്യാതെ മടങ്ങിയതായി പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ; തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ഇത് വരെയുള്ള പോളിംഗ് ശതമാനം 70. 06 %; ഇരിങ്ങാലക്കുട മണ്ഡലത്തിൽ 70.83 %….   ഇരിങ്ങാലക്കുട :സമയം ആറര പിന്നിട്ടും ഇരിങ്ങാലക്കുട മണ്ഡലത്തിലെ പല ബൂത്തുകളിലും പോളിംഗ് തുടരുന്നു. വോട്ടർമാരുടെContinue Reading