കരുവന്നൂർ തട്ടിപ്പ്; അന്വേഷണത്തിനായി ഇഡിയും; റെയ്ഡ് നടക്കുന്നത് ബാങ്കിലും മുഖ്യ പ്രതികളുടെ വീടുകളിലും…. ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബാങ്കിലും  പ്രതികളുടെ വീടുകളിലും  എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. ബാങ്കിലും അഞ്ചു പ്രതികളുടെ വീടുകളിലും  ഒരേ സമയമാണ് പരിശോധന നടക്കുന്നത്. കൊച്ചിയിൽ നിന്നെത്തിയ ഇഡിയുടെ പ്രത്യേക സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ഇന്ന് രാവിലെയാണ് സംഘം കരുവന്നൂരിലെത്തിയത്. രാവിലെ എട്ടരയോടെ സിആർപിഎഫിന്‍റെ സായുധസേനാംഗങ്ങളടക്കമുളളവർക്കൊപ്പമായിരുന്നു ഇഡി എത്തിയത്. മുഖ്യപ്രതി ബിജോയ്, സുനിൽകുമാർ,Continue Reading

കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം ലഭിക്കാഞ്ഞതിനെ തുടർന്ന് ഭിന്നശേഷിക്കാരായ മക്കളുടെ ചികിൽസ മുടങ്ങിയ മാപ്രാണം സ്വദേശിക്ക് മന്ത്രി നേരിട്ടെത്തി തുക കൈമാറി; സഹകരണ മേഖലയെ സംരക്ഷിക്കേണ്ട കടമ സർക്കാരിനുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച ഒരാള്‍ക്ക് കൂടി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആര്‍.ബിന്ദു എത്തി തുക കൈമാറി. നിക്ഷേപ തുക ലഭിക്കാഞ്ഞ തിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സ തടസപ്പെട്ട മാപ്രാണംContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 172 പേർ; മൂന്ന് പഞ്ചായത്തുകളിലെ ക്യാമ്പുകൾ അവസാനിപ്പിച്ചു.. ഇരിങ്ങാലക്കുട: മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 172 പേർ.വീടുകളിൽ നിന്ന് വെള്ളം ഒഴിഞ്ഞതോടെ ആളുകൾ മടങ്ങിയതിനെ തുടർന്ന് ആളൂർ, പൂമംഗലം, വേളൂക്കര പഞ്ചായത്തുകളിലെ ക്യാമ്പുകൾ അവസാനിപ്പിച്ചു.കാട്ടൂർ പഞ്ചായത്തിൽ കരാഞ്ചിറ സെൻ്റ് സേവേഴ്സ് സ്കൂളിലെ ക്യാമ്പിൽ 19 കുടുംബങ്ങളിൽ നിന്നായി 54 പേരും കാറളം പഞ്ചായത്തിൽ രണ്ടിടങ്ങളിലായി 27 കുടുംബങ്ങളിലായി 67 പേരും പടിയൂർ പഞ്ചായത്തിൽ എച്ച്‌ഡിപിContinue Reading

ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്ന പി ആർ ബാലൻമാസ്റ്റർ മെമ്മോറിയൽ സൊസൈറ്റി ഒൻപതാം വാർഷികത്തിലേക്ക്; സാന്ത്വനമായി മാറുന്നത് മണ്ഡലത്തിലെ 350 ഓളം കിടപ്പുരോഗികൾക്ക്;കേരളീയ സമൂഹത്തിൽ പാലിയേറ്റീവ് കെയർ പ്രസ്ഥാനം ശക്തമായി മുന്നോട്ട് പോകേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട: കേരളീയ സമൂഹത്തിൽ സാന്ത്വനപരിചരണ പ്രസ്ഥാനം ശക്തമായ നിലയിൽ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾContinue Reading

മാപ്രാണത്ത് തൊണ്ണൂറു വയസ്സുള്ള വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച് മാല കവർന്ന പ്രതി അറസ്റ്റിൽ;പിടിയിലായത് സൈക്കോ ബിജു എന്ന വിജയകുമാർ. ഇരിങ്ങാലക്കുട: മാപ്രാണത്ത് എൺപതുകാരിയായ വ്യദ്ധയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച് മാല കവർന്ന പ്രതി പാലക്കാട് വടക്കുംഞ്ചേരി സ്വദേശി അവിഞ്ഞിക്കാട്ടിൽ വീട്ടിൽ സൈക്കോ ബിജു എന്ന വിജയകുമാറിനെ (36 വയസ്സ്) തൃശൂർ റൂറൽ എസ്പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവർContinue Reading

മഴക്കെടുതികൾ നേരിടാൻ വിവിധ വകുപ്പുകളുടെ എകോപിച്ചുള്ള പ്രവർത്തനം അനിവാര്യമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം;നഗരസഭയുടെ പ്രതിനിധികൾ യോഗത്തിൽ ഇല്ലെന്നും വിമർശനം.. ഇരിങ്ങാലക്കുട: കാലവർഷക്കെടുതികൾ നേരിടാൻ വിവിധ വകുപ്പുകൾ എകോപനത്തോടെ പ്രവർത്തിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇറിഗേഷൻ വകുപ്പ് കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട സമയമാണിത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും താലൂക്ക് വികസനസമിതിContinue Reading

ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്ന് തോട്ടിലേക്ക് വീണ സ്ത്രീ മരിച്ചു.. ചാലക്കുടി: വിജയരാഘവപുരം ഭാഗത്ത് റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുമ്പോൾ  ട്രെയിന്‍ വരുന്നതുകണ്ട്  ഭയന്ന് പാലക്കുഴി പാലത്തില്‍നിന്നും തോട്ടിലേക്ക് വീണ രണ്ടു സ്ത്രീകളില്‍ ഒരാള്‍ മരിച്ചു. വിജയരാഘവപുരം തോറോപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28) ആണ് മരിച്ചത്. പരിക്കേറ്റ വി.ആര്‍.പുരം ചെമ്പോത്തിപറമ്പിൽ  മുജീബിന്റെ ഭാര്യ പൗഷയെ (40)  ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. വി.ആര്‍.പുരത്തുനിന്നുംContinue Reading

നിക്ഷേപ തട്ടിപ്പിന് ഇരയായി മരണമടഞ്ഞ ഫിലോമിനയുടെ കുടുംബത്തിന് കരുവന്നൂര്‍ ബാങ്കിലെ 23 ലക്ഷം  കൈമാറി;നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാരും ഉദ്യോഗസ്ഥരും കൂടെയുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട: നിക്ഷേപ തട്ടിപ്പിന് ഇരയായി മരണമടഞ്ഞ മാപ്രാണം  സ്വദേശിനി ഫിലോമിനയുടെ കുടുംബത്തിന് കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപ തുക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു വീട്ടിലെത്തി കൈമാറി. 21 ലക്ഷം രൂപ ചെക്കായും രണ്ട് ലക്ഷം രൂപ പണമായുമാണ് കൈമാറിയത്. കരുവന്നൂര്‍Continue Reading

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം;  നാടിൻ്റെ സാമൂഹ്യ സാമ്പത്തിക മാറ്റത്തിന് വിദ്യാഭ്യാസമേഖലയിൽ നടത്തുന്ന  നിക്ഷേപത്തിന് പ്രാധാന്യമെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ… ഇരിങ്ങാലക്കുട: നാടിൻ്റെ സാമൂഹ്യ സാമ്പത്തിക മാറ്റം സാധ്യമാകുന്നത് വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന നിക്ഷേപത്തിലൂടെയെന്ന്  പ്രതിപക്ഷ നേതാവ്  അഡ്വ വി ഡി സതീശൻ.റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനായി നടത്തുന്ന നിക്ഷേപത്തിനെക്കാൾ പ്രാധാന്യമാണ് കുട്ടികളെ ഉന്നതനിലയിലേക്ക് എത്തിക്കാൻ നടത്തുന്ന നിക്ഷേപത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ്സ്Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ മഴക്കെടുതികൾ തുടരുന്നു; കൂടുതൽ പേർ ദുരിതാശ്വാസക്യാമ്പുകളിലേക്ക്;മാപ്രാണത്തും എടതിരിഞ്ഞിയിലും വീടുകൾ ഭാഗികമായി തകർന്നു.. ഇരിങ്ങാലക്കുട: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും അണക്കെട്ടുകളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിയതോടെ പുഴകളുടെ ജലനിരപ്പ് ഉയർന്ന് വീടുകളിൽ വെള്ളക്കെട്ടിൽ ആയതോടെ   കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്. കാറളം പഞ്ചായത്തിൽ ഇളമ്പുഴ, നന്തി തുടങ്ങിയ മേഖലകളിൽ നിന്നായി അമ്പതോളം പേരാണ് കാറളം എഎൽപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഉള്ളത്. കൂടുതൽ പേർ ക്യാമ്പുകളിലേക്ക് വന്ന് കൊണ്ടിരിക്കുന്നതായി അധികൃതർContinue Reading